Bollywood
ബച്ചൻ്റെ ദീപാവലി പാർട്ടിയിൽ പങ്കെടുത്ത ഏക മലയാളി താരം !
ബച്ചൻ്റെ ദീപാവലി പാർട്ടിയിൽ പങ്കെടുത്ത ഏക മലയാളി താരം !
By
ദീപാവലി ദിനം ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് . കേരളത്തിൽ അത്ര സജീവ ആഘോഷമല്ലെങ്കിലും ബോളിവുഡിലെ താരങ്ങൾ ദീപാവലിയെ വലിയ ആരവത്തോടെയാണ് സ്വീകരിക്കാറുള്ളത് . കഴിഞ്ഞ ദിവസം ദീപാവലിയോടനുബന്ധിച്ച് വലിയ ചടങ്ങാണ് അമിതാഭ് ബച്ചൻ നടത്തിയത് . ബോളിവുഡ് താരങ്ങൾ ഒന്നടങ്കം പങ്കെടുത്ത ചടങ്ങിൽ മലയാളത്തിൽ നിന്നും ആകെ പങ്കെടുത്തത് അല്ലെങ്കിൽ ക്ഷണം ലഭിച്ചത് ദുൽഖർ സൽമാനും ഭാര്യക്കും മാത്രമാണ്.
ബോളിവുഡിലെ പ്രമുഖ താരങ്ങളെ എല്ലാം വിളിച്ച് ചേര്‍ത്ത് കൊണ്ടുള്ള ദീപാവലി ആഘോഷമായിരുന്നു അമിതാഭ് ബച്ചന്‍ ഒരുക്കിയത്.ചുവന്ന വസ്ത്രത്തിലാണ് അമാൽ ദുല്ഖറിനോപ്പം പങ്കെടുത്തത് . നീലയും വെള്ളയും നിറമുള്ള ഷര്‍ട്ട് ധരിച്ച് ദുല്‍ഖറും സ്‌റ്റൈലിഷ് ലുക്കിലാണ് എത്തിയത്. കേരളത്തില്‍ നിന്നും മറ്റാര്‍ക്കും ലഭിക്കാത്ത സ്വീകരണമായിരുന്നു ദുല്‍ഖറിന് വേണ്ടി ഒരുക്കിയിരുന്നത്. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്റ്റർ വിജയത്തിലാണ് ദുല്ഖര് ഇപ്പോൾ .
dulquer salmaan at bachchan’s diwali party