Connect with us

അഭിനയം പഠിക്കാൻ തെരുവുകളിൽ അലഞ്ഞു ;ദുൽഖർ അഭിനയം പഠിച്ചത് ഇങ്ങനെ !!!

Malayalam

അഭിനയം പഠിക്കാൻ തെരുവുകളിൽ അലഞ്ഞു ;ദുൽഖർ അഭിനയം പഠിച്ചത് ഇങ്ങനെ !!!

അഭിനയം പഠിക്കാൻ തെരുവുകളിൽ അലഞ്ഞു ;ദുൽഖർ അഭിനയം പഠിച്ചത് ഇങ്ങനെ !!!

താരങ്ങളുടെ മക്കൾ സിനിമയിലേക്ക് എത്തുമ്പോൾ അച്ഛന്മാരുടെ അത്ര അഭിനയം ഒരു താരപുത്രനും കാഴ്ച വെക്കാറില്ല. എന്നാൽ ഏറെ വ്യത്യസ്തനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മികച്ച അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയേക്കാൾ നല്ല നടനാണ് എന്ന് വരെ ആളുകൾ പറഞ്ഞു.ഡി.ക്യൂ എന്ന രണ്ട് വാചകം കൊണ്ട് ദുൽഖർ സൽമാൻ ഇന്ന് സിനിമ മേഖലയിൽ ബ്രാൻഡ് ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല കോളിവുഡിലും ടോളിവുഡിലും അതും കടന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന താരോദയമായി ദുൽഖർ സൽമാൻ. ആദ്യ സിനിമ മുതൽ അവസാന സിനിമയായ ഒരു യമണ്ടൻ പ്രേമകഥ വരെ 7 വര്ഷം കൊണ്ട് മികച്ച ഒരു നടനായി മാറി ദുൽഖർ.ഇപ്പോൾ സ്വന്തമായി സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് താരം.

‘മമ്മൂട്ടിയുടെ മകൻ’ എന്ന ലേബലിൽ നിന്ന് സ്വന്തമായ നിലനിൽപ്പിലേക്ക് ഒരു നടൻ എന്ന നിലയിൽ വളർന്നു കഴിഞ്ഞു. പുതുമുഖങ്ങൾ അണിനിരന്ന സെക്കന്റ്‌ ഷോ ആയിരുന്നു ദുൽഖർ സൽമാന്റെ ആദ്യ ചിത്രം അന്ന് മുതൽ ഇപ്പോൾ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച ദുൽഖർ സൽമാന്റെ സിനിമ ജീവിതം ഒരു യമണ്ടൻ പ്രേമ കഥ വരെ എത്തിനിൽക്കുന്നു.

അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. വിദേശത്ത് കഴിയുന്ന കാലത്താണ് ദുൽഖർ സൽമാന് ആദ്യ സിനിമയിലേക്ക് വിളി വരുന്നത്. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ മകനായത് കൊണ്ട് സ്വാഭാവികമായും “മകൻ എപ്പോഴാ ഇനി സിനിമയിലേക്ക് ?” എന്ന ചോദ്യം പഠനം കഴിഞ്ഞപാടെ ഓരോരുരുത്തരായി ഇക്കാലയളവിൽ ചോദിച്ച് തുടങ്ങിയിരുന്നു. എന്നാൽ വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ദുൽഖർ ബിഗ്‌സ്‌ക്രീനിലേക്ക് ഇറങ്ങുന്നതിന് മുൻപേ അതിനൊരാമുഖം എന്നോണം മുംബൈയിലെ പ്രശസ്തമായ അഭിനയ പഠന കളരികളിൽ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാൻ ഉൾപ്പെടെ പ്രമുഖ സിനിമാ നടന്മാരടക്കം പഠിച്ചിറങ്ങിയ മുംബൈയിലെ ക്ലാസ്സുകളെ കുറിച്ച് ചോദിച്ചപ്പോൾ അവിടുത്തെ തന്റെ പഴയ തെരുവ് ജീവിതത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ദുൽഖർ സൽമാൻ.

” അഭിനയം പഠിപ്പിക്കുന്ന ആക്ടിങ് സ്റ്റുഡിയോയാണ് മുംബൈയിലെ ബാരി ജോൺ. നാലുമാസത്തോളം അവിടെ കഴിഞ്ഞു. സ്കൂൾ കോളേജ് സമയം കഴിഞ്ഞാൽ നമ്മളിൽ പലർക്കും ഇങ്ങനെയൊരു അവസരം ലഭിക്കാൻ പ്രയാസമാണ്. സിനിമയെ പ്രണയിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഒത്തുചേരലുകളായിരുന്നു അവിടത്തെ ക്ലാസുകൾ. ആൾക്കൂട്ടത്തിന് മുന്നിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാം എന്നതായിരുന്നു എറ്റവും വലിയ നേട്ടം.

അഭിനയത്തിന്റെ ഭാഗമായി മുംബൈയിലെ തെരുവകളിൽ ഞാൻ നാടകം കളിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും ഒരു പ്രൊജക്റ്റ്‌ ചെയ്യണം എന്നത് ക്ലാസ്സിന്റെ ഭാഗമായിരുന്നു. കഥാപാത്ര പഠനങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾക്കായിരുന്നു എറ്റവും കൂടുതൽ സമയം ചെലവിട്ടത്. കഥാപാത്രങ്ങളെ കണ്ടെത്താനായി ദിവസങ്ങളോളം തെരുവിൽ അലഞ്ഞു. പലരെയും കണ്ട് മണിക്കൂറുകളോളം സംസാരിച്ചും അവരുടെ ചെറുചലനങ്ങളും പെരുമാറ്റരീതികളും നോക്കിക്കണ്ടുമാണ് പഠനം മുന്നോട്ട് പോയത്. നമ്മുടെ ജീവിത രീതിയുമായി യാതൊരു രീതിയിൽ അടുത്ത് നിൽക്കാത്തവരുമായി ഇടപഴകി. അവരുടെ മാനറിസങ്ങൾ അവതരിപ്പിക്കേണ്ടത് ഒരു പ്രധാന പ്രൊജക്റ്റ്‌ ആയിരുന്നു.

തിങ്കൾ മുതൽ വ്യാഴം വരെ കഥാപാത്രങ്ങളെ പഠിക്കാൻ ഞങ്ങൾ തെരുവിലിറങ്ങി. വെള്ളിയാഴ്ച അവയെല്ലാം അവതരിപ്പിക്കും. അങ്ങനെയായിരുന്നു അവിടത്തെ രീതി. അന്ന് പഠിപ്പിച്ച അഭിനയത്തിന്റെ സൂക്ഷ്മപാഠങ്ങൾ പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ട് ” ; അഭിനയം പഠിച്ച കാലത്തെ നാൾവഴികൾ ഓർത്തെടുത്ത് ദുൽഖർ പറഞ്ഞു.

2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. “വായ് മൂടി പേസലാം” ആണ് ദുൽഖർ അഭിനയിച്ച ആദ്യ തമിഴ് സിനിമ. നസ്രിയ നാസിം നായികയായ ഈ സിനിമ മലയാളത്തിലേക്ക് “സംസാരം ആരോഗ്യത്തിനു ഹാനികരം “എന്ന പേരിലേക്ക് മൊഴിമാറ്റം ചെയ്തു. ദുൽഖർ സൽമാന് തമിഴിൽ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത “ഓക്കേ കണ്മണി”. നിത്യാമേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ “മഹാനടി”(2018)യിലൂടെ ദുൽഖർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ജെമിനി ഗണേശനായാണ് മഹാനടിയിൽ അദ്ദേഹം അഭിനയിച്ചത്.
സോനം കപൂറിനൊപ്പം സോയ ഫാക്ടറിലൂടെ ദുൽഖർ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല.

dulquer salmaan about his acting life

More in Malayalam

Trending

Recent

To Top