എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോൾ അവർ വഴക്ക് പറയും ; അത് എനിക്ക് ഇഷ്ടമാണ് ; ദുൽഖർ
ആരേയും അതിശയിപ്പിക്കുന്ന സിനിമ സഞ്ചാരമാണ് യുവനടൻ ദുൽഖർ സൽമാൻ്റെത്. മലയാളത്തിൻ്റെ താര പുത്രൻ ഇന്നു മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുംവരെ താരമൂല്യം നേടിയെടുത്തുകഴിഞ്ഞു.. മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണ് താനെന്നാണ് ഒരിക്കൽ ദുൽഖർ പിതാവിനെ കുറിച്ച് പറഞ്ഞത്.
മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.അദ്ദേഹത്തിനെ പേടിയാണ്, എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടിയാണ്. അത് തനിക്കിഷ്ടമാണെന്നാണ് ദുൽഖർ പറയുന്നത്. ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്മാണ്. ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോൾ അവർ വഴക്ക് പറയും.
അവർ ഇപ്പോഴും മാതാപിതാക്കൾ തന്നെയാണ് എനിക്ക്. അതെനിക്കിഷ്ടമാണ്. കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു, ദുൽഖർ വിശദമാക്കി.
വീട്ടിൽ വളരെ കൂളാണ് വാപ്പിച്ചി. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു, ”തുടക്കകാലത്ത് ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ വരുമ്പോൾ റഫ് ആയിട്ട് നിന്നാലെ അളുകൾ നമ്മളെ സീരിയസായി എടുക്കുകയുള്ളു. നിനക്ക് പിന്നെ ആ ലക്ഷ്വറിയുണ്ട്. നല്ല കുട്ടിയായി നിന്നോളു കുഴപ്പമില്ല, എനിക്ക് അങ്ങനെ പറ്റില്ലല്ലോ” എന്ന്’, ബിഹൈൻഡ്‍വുഡ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.