Connect with us

സാഹചര്യങ്ങള്‍ മാറുമ്പോള്‍ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ തിരികെ പോകില്ലെന്ന് വിശ്വസിക്കുന്നു; ഡോ. ബിജു

Malayalam

സാഹചര്യങ്ങള്‍ മാറുമ്പോള്‍ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ തിരികെ പോകില്ലെന്ന് വിശ്വസിക്കുന്നു; ഡോ. ബിജു

സാഹചര്യങ്ങള്‍ മാറുമ്പോള്‍ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ തിരികെ പോകില്ലെന്ന് വിശ്വസിക്കുന്നു; ഡോ. ബിജു

സ്വതന്ത്ര സിനിമാക്കാരാകാന്‍ സംവിധായകര്‍ തയ്യാറാവുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു. സാഹചര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറുമ്പോള്‍ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ തിരികെ പോകില്ലെന്ന് വിശ്വസിക്കുന്നുവെന്നാണ് ഡോ. ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി സ്വതന്ത്ര സംവിധായകനായി മാറുന്നു എന്ന് പ്രഖ്യാപിച്ചത്.

ഡോ. ബിജുവിന്റെ കുറിപ്പ്:

തിയറ്ററുകളും, ടെലിവിഷന്‍ സാറ്റലൈറ്റും, ഗള്‍ഫ് റൈറ്റും, റീമേക്ക് റൈറ്റും ഒന്നും കിട്ടില്ല എന്നറിഞ്ഞു കൊണ്ടു തന്നെ നിലപാടുകളിലും രാഷ്ട്രീയത്തിലും കലയിലും വിട്ടു വീഴ്ചകള്‍ ഇല്ലാതെ പരീക്ഷണാത്മകമായി സ്വതന്ത്ര സിനിമകള്‍ ചെയ്യുന്ന അനേകം സംവിധായകരും നിര്‍മാതാക്കളും മലയാളത്തില്‍ എന്നുമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പ്രേക്ഷകനെ രസിപ്പിക്കാനല്ല മറിച്ചു തങ്ങള്‍ക്ക് പറയാനുള്ള വിഷയങ്ങള്‍ വിട്ടുവീഴ്ച ഇല്ലാതെ പറയുന്ന സിനിമകള്‍ ആണ് അത്തരം ഫിലിം മേക്കേഴ്സിന്റെയും നിര്‍മാതാക്കളുടെയും രാഷ്ട്രീയം. അവരൊക്കെയും സിനിമകള്‍ കാണിച്ചിരുന്നത് ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ തെരുവുകളിലും, ചെറിയ ഹാളുകളിലും ലൈബ്രറികളിലും ഒക്കെ വലിച്ചു കെട്ടിയ തിരശീലകളിലൂടെ ആയിരുന്നു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം കെ എസ് ആര്‍ ടി സി ബസുകളില്‍ സഞ്ചരിച്ചു ചെന്ന് ചെറിയ ചെറിയ ഫിലിം സൊസൈറ്റിയുടെ ചെറു കൂട്ടങ്ങളുമായി പ്രദര്‍ശനവും സംവാദവും നടത്തിയാണ് അവര്‍ സിനിമകള്‍ കാണികളിലേക്ക് എത്തിച്ചിരുന്നത്.

തിരിച്ചു കിട്ടില്ല എന്ന ഉറപ്പോട് കൂടി തീരെ ചെറിയ ബജറ്റുകളില്‍ സിനിമ ചെയ്യുന്ന ഒട്ടേറെ സംവിധായകരും നിര്‍മാതാക്കളും ഉള്ള ഇടമാണ് മലയാള സിനിമ..അവരൊക്കെ തന്നെയാണ് മലയാള സിനിമയ്ക്ക് ദേശീയവും അന്തര്‍ദേശീയവും ആയ പുരസ്‌കാരങ്ങള്‍ നേടി കൊടുത്തിട്ടുള്ളത്. തുടക്കം മുതല്‍ ഒടുക്കം വരെ നിലപാടുകളും രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ചു സിനിമ ചെയ്തിരുന്ന സ്വതന്ത്ര സിനിമാക്കാര്‍. ഇപ്പോള്‍ കോവിഡ് മൂലം തിയറ്ററുകള്‍ അടച്ചിടുന്ന അവസ്ഥ വന്നപ്പോള്‍ സ്വതന്ത്ര സിനിമാക്കാരാകാന്‍ ഒട്ടേറെ സംവിധായകര്‍ തയ്യാറാകുന്നു എന്നു കാണുന്നതില്‍ സന്തോഷം. സ്വതന്ത്ര സിനിമാക്കാരുടെ എണ്ണം ഇനിയും ഇനിയും കൂടി വരട്ടെ.. ഒടിടി റിലീസ് സാധ്യതയുടെ വരുമാനത്തില്‍ കുറവ് വന്നു തുടങ്ങുകയും വീണ്ടും തിയറ്ററുകള്‍ തുറക്കുകയും ടെലിവിഷന്‍ സാറ്റലൈറ്റ് റൈറ്റ് ഒക്കെ സജീവമാകുകയും ചെയ്യുമ്പോള്‍ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ തിരികെ പോകില്ല എന്ന് വിശ്വസിക്കുന്നു…….

Continue Reading
You may also like...

More in Malayalam

Trending

Recent

To Top