Connect with us

ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കുന്നവർ അറിയണം; തെരുവ് നായ്ക്കളെ പോറ്റാൻ നാലു ലക്ഷം വായ്പയും സ്വർണവും വിറ്റ വീട്ടമ്മയുടെ ഈ കഥ..

Social Media

ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കുന്നവർ അറിയണം; തെരുവ് നായ്ക്കളെ പോറ്റാൻ നാലു ലക്ഷം വായ്പയും സ്വർണവും വിറ്റ വീട്ടമ്മയുടെ ഈ കഥ..

ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കുന്നവർ അറിയണം; തെരുവ് നായ്ക്കളെ പോറ്റാൻ നാലു ലക്ഷം വായ്പയും സ്വർണവും വിറ്റ വീട്ടമ്മയുടെ ഈ കഥ..

ഇന്ന് തെരുവ് നായകളെ കല്ലെടുത്ത് എറിയുന്ന ഒരു സമൂഹമാണ് . എന്നാൽ തെരുവ് നായകളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരമ്മയുണ്ട്. മക്കളോടുള്ള ആ സ്നേഹം പിന്നീട് അതിര് കടക്കുകയായിരുന്നു. തെരുവ് നായ്ക്കളെ പോറ്റാൻ വേണ്ടി നാല് ലക്ഷം വായ്പ്പ എടുത്തും പിന്നീട് തന്റെ സ്വർണ്ണം വിൽക്കുകയും ചെയ്ത ആ വീട്ടമ്മയുടെ കഥ നമ്മൾ അറിയണം. അറിയാതെ പോകരുത്.

നാന്നൂറോളം വരുന്ന നായകൾക്ക് താങ്ങും തണലുമാണ് ഈ അമ്മ. വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലെ കല്ല്യാണി ബി- 11 ലെ താമസക്കാരിയായ നിലഞ്ജന ബിശ്വാസ് ആണ് തെരുവു നായകൾക്ക് താങ്ങും തണലും ആയിരിക്കുന്നത് . ഒരു മാസം 40,000 രൂപയാണ് ഈ വീട്ടമ്മ മക്കളെ പോലെ കാണുന്ന തെരുവ് നായകൾക്ക് വേണ്ടി മാത്രം ചെലവിടുന്നത് . പണംതികയാതെ വന്നപ്പോൾ രണ്ടു ലക്ഷം രൂപ വിലവരുന്ന സ്വന്തം സ്വർണാഭരണങ്ങൾ പോലും ഇവർ വിറ്റു. നായകളോടുള്ള സ്നേഹവും അവയെ പരിപാലിക്കുന്നതിലും പാലാർക്കും എതിർപ്പുകൾ ഉണ്ട്. ഭർത്താവ് ബഭോത്ഷ് ബിശ്വാസിന് ഭാര്യയുടെ ഈ പ്രവർത്തികളിൽ വിയോജിപ്പാണ് . ഭർത്താവിനൊപ്പം തന്നെ അയല്‍പ്പക്കത്തുള്ളവർക്കും ഈ പ്രവർത്തികളോടെ താല്പര്യമില്ല. അതെ സമയം അമ്മയുടെ ഈ പ്രവർത്തികളെ രണ്ട് മക്കളും പ്രോത്സാഹിപ്പിക്കുകയാണ്

ഉച്ചയ്ക്ക് ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷണമാണ് ഇവർക്ക് . അതിന് വേണ്ടി ഒരു പ്രതേക അടുക്കള തന്നെ ഒരുക്കിയിട്ടുണ്ട്. പാകം ചെയ്ത ഭക്ഷണം ഓട്ടോ റിക്ഷയിൽ കയറ്റി ക ല്യാണി ടൗണിലെ വിവിധ പ്രദേശങ്ങളിലെ നായകൾക്ക് നൽകും . ജ്യൂ എന്ന നായ കുട്ടിയെ മാത്രമാണ് ഈ വീട്ടമ്മ വാങ്ങിയത്. മറ്റുള്ള നായ കുട്ടികളെ എല്ലാം തെരുവിൽ നിന്നാണ് ഈ വീട്ടമ്മയ്ക്ക് കിട്ടിയത്. എന്നാൽ ഇപ്പോൾ അതിന്റെ എണ്ണം നാന്നൂറ് ആയിരിക്കുന്നു. ഇവർക്ക് ഭക്ഷണം ഉണ്ടാക്കാനുംഅവ കൊടുക്കാനും മൂന്ന് ജോലിക്കാരുണ്ട്. അവർക്ക് 10000 രൂപ ശബളം കൊടുക്കുകയും ചെയ്യും. നായകളുടെ ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്താറുണ്ട് .

രണ്ടാഴ്ചയ്ക്കിടെ നായകളെ പരിശോധിക്കുകയും മരുന്നുകള്‍ നൽകുകയും ചെയ്യും . ‘ഞാന്‍ ആകെ ഒരു നായയെ മാത്രം വാങ്ങിയിട്ടുള്ളു, അത് ജ്യൂ ആണ്. ബാക്കിയുള്ളതെല്ലാം തെരുവുകളില്‍ നിന്നുള്ളതാണ്. പക്ഷേ, എല്ലാം എന്റെ പ്രിയപ്പെട്ടതാണെന്ന് നിലഞ്ജന പറയുന്നു. പ്രമേഹ രോഗിയും ഹൃദയ സംബന്ധമായ അസുഖവും നിലഞ്ജനയ്ക്ക് ഉണ്ട് .എന്നാൽ ഇപ്പോൾ ഈ വീട്ടമ്മയ്ക്ക് ഒരു സങ്കടം മാത്രമേ ഉള്ളൂ . തനിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളെ പോലെ കരുതുന്ന ഇവരെ ആരെ നോക്കുമെന്നുള്ള സങ്കടം മാത്രമാണ്.

DOG

More in Social Media

Trending

Malayalam