മരുമകന് സിന്ധു നൽകിയത് ലക്ഷക്കണക്കിന് വിലയുള്ള ആ സമ്മാനം! ഞെട്ടിത്തരിച്ച് ദിയ..! കണ്ണീരോടെ അശ്വിൻ, ഇത്ര പ്രതീക്ഷിച്ചില്ല…!അമ്മായിയമ്മയുടെ സ്‌നേഹം കണ്ടോ?
നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ഇപ്പോൾ ഒരുവിവാഹ മേളമാണ് നടക്കുന്നത്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹമാണ് ആദ്യം നടക്കാൻ പോകുന്നത്. അശ്വിനുമായി പ്രണയത്തിലായതോടെ താരത്തിന്റെ പോസ്റ്റുകളിൽ വിവാഹ വിശേഷങ്ങളും പുറത്തുവരാൻ തുടങ്ങിയിരുന്നു. വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ് എല്ലാവരും. സെപ്റ്റംബറിലാണ് വിവാഹമെന്ന് അറിയിച്ചിരുന്നുവെങ്കിലും തീയതി പുറത്തുവിട്ടിരുന്നില്ല.
അതേസമയം കഴിഞ്ഞ ദിവസം പുതിയ വീഡിയോയിൽ കല്യാണത്തിനായി താലിയും മറ്റ് ആഭരണങ്ങളും വാങ്ങിയതിനെക്കുറിച്ചായിരുന്നു പറഞ്ഞത്. അശ്വിന്റെ വീട്ടുകാർ ദിയയ്ക്കും സിന്ധു അശ്വിനും സ്വർണം വാങ്ങിക്കാൻ പോയതിനെ പറ്റിയാണ് ദിയ പറഞ്ഞത്. ദിയയുടെ അമ്മയും ചേച്ചി അഹാന കൃഷ്ണയുമായിരുന്നു ജ്വല്ലറിയിലേക്ക് എത്തിയത്. അശ്വിനൊപ്പം അമ്മയാണ് വന്നത്.
മാത്രമല്ല മരുമകന് സിന്ധു കൃഷ്ണ സമ്മാനിക്കാൻ ഉദ്ദേശിക്കുന്ന സ്വർണമാലയും കാണിച്ചിരുന്നു. എന്നാൽ
അശ്വിൻ ജീവിതത്തിൽ ആദ്യമായിട്ടാണ് സ്വർണമാല ഇടുന്നതെന്നും അവന്റെ നിറത്തിന് ഇത് ചേരുമെന്നുമൊക്കെയാണ് ദിയയുടെ ഭാഗം. മാത്രമല്ല അച്ഛന്റെ കൈയ്യിലുള്ള അതേ മോഡൽ എടുക്കാമെന്നും അശ്വിന് പൊതുവെ ഗോൾഡ് ഇഷ്ടമില്ല, അമ്മ കൊടുക്കുന്നത് കൊണ്ട് ഇടുന്നതാണെന്നും ദിയ അമ്മയോട് വിഡിയോയിൽ പറയുന്നുണ്ട്.