Connect with us

എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവരെയും മറ്റ് പെൺകുട്ടികളുടെ കൂടെ ഞാൻ പിടിച്ചിട്ടുണ്ട്, ഞാനൊരു പ്രേമ രോഗിയാണ്; ദിയ കൃഷ്ണ

Social Media

എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവരെയും മറ്റ് പെൺകുട്ടികളുടെ കൂടെ ഞാൻ പിടിച്ചിട്ടുണ്ട്, ഞാനൊരു പ്രേമ രോഗിയാണ്; ദിയ കൃഷ്ണ

എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവരെയും മറ്റ് പെൺകുട്ടികളുടെ കൂടെ ഞാൻ പിടിച്ചിട്ടുണ്ട്, ഞാനൊരു പ്രേമ രോഗിയാണ്; ദിയ കൃഷ്ണ

നടൻ കൃഷ്ണ കുമാറിന്റെ മകൾ എന്ന നിലിയിലും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ എന്ന നിലിയിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പെണ്ണുകാണൽ നടന്നത്. വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്നത്.

അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അശ്വിനും ദിയയും. മോശം ഭൂതകാലത്തിന് ശേഷം എങ്ങനെയാണ് വീണ്ടും ട്രസ്റ്റ് നേടിയെടുക്കാൻ സാധിക്കുക എന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞുപോയ കാലത്തെ മോശം അനുഭവങ്ങളാണ് മുന്നോട്ട് പോകാൻ ഏറെ പ്രചോദനമായതെന്നാണ് ദിയ പറയുന്നത്. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ തന്റെ മുൻ റിലേഷൻഷിപ്പുകളെക്കുറിച്ചും അശ്വിൻ എന്ന വ്യക്തി ജീവിതത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ചും ദിയ പറഞ്ഞിരുന്നു.

എനിക്ക് ഒരുപാട് മോശം പാസ്റ്റ് ഉണ്ട്. ഞാനൊരു പ്രേമ രോഗിയാണ്. ബാഡ് പാസ്റ്റ് ആയതിനാലാണ് മൂവ് ഓൺ ചെയ്യാൻ എളുപ്പമായത്. നല്ല പാസ്റ്റ് ആയിരുന്നുവെങ്കിൽ പാടായിരുന്നേനെ. എന്റെ ജീവിതത്തിൽ വന്നിട്ടുള്ള ഓരോ വ്യക്തിയും, മൂന്നോ നാലോ റിലേഷൻഷിപ്പുകൾ എനിക്ക് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാൾ പോലുമില്ല വേറൊരു പെണ്ണുമായി അടുപ്പം ഇല്ലാത്തവരായി. ഞാൻ ആരേയും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല.

പലരും സോഷ്യൽ മീഡിയയിൽ ഡീസന്റായി അഭിനയിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ സത്യത്തിൽ എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവരെയും മറ്റ് പെൺകുട്ടികളുടെ കൂടെ ഞാൻ പിടിച്ചിട്ടുണ്ട്. പക്ഷെ ഞാൻ ഹാപ്പിയാണ്. അതെല്ലാം ഒരു മോശം പാസ്റ്റ് ആയിരുന്നതിനാലാണ് എനിക്ക് മൂവ് ഓൺ ചെയ്യാനും സന്തോഷത്തോടെ അവരെ നോക്കാനും സാധിക്കുന്നത്. ഞാൻ കാരണം ആ ബന്ധങ്ങളിലൊന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.

ഞാൻ ഒരിക്കലും ആത്മാർത്ഥ ഇല്ലായ്മ കാണിച്ചിട്ടില്ല. അതിനാൽ എനിക്ക് കുറ്റബോധമില്ല. കാരണം എല്ലാ റിലേഷൻഷിപ്പിലും ഞാനായിരുന്നു നല്ല വ്യക്തി. അവരെല്ലാം ജീവിതത്തിൽ സന്തോഷം കണ്ടെത്തട്ടേ, അവർ ആഗ്രഹിക്കുന്നത് പോലൊരു പങ്കാളിയെ കിട്ടട്ടെ. ചിലപ്പോൾ അവർ ആഗ്രഹിക്കുന്നത് പോലൊരു പങ്കാളി ആയിരിക്കില്ല ഞാൻ.

എനിക്ക് അവരൊക്കെ മോശം പാസ്റ്റ് ആയിരുന്നു. മൂവ് ഓൺ ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടയാണ്. എന്റെ ജീവിതത്തിലെ എന്റെ മനോഹരമായ പ്രസന്റും ഫ്യൂച്ചറുമെല്ലാം അശ്വിൻ ആണ്. എന്നെയായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ വിശ്വാസം. ഇപ്പോൾ എനിക്ക് എന്നേക്കാൾ വിശ്വാസം അശ്വിനെയാണ്. കുറച്ച് ദേഷ്യക്കാരൻ ആണെന്നേയുള്ളൂ.

ഞാൻ ഡിപ്രഷന് സമാനമായ അവസ്ഥയിലൂടെ കടന്നു പോയ സമയമുണ്ടായിരുന്നു. എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. കണ്ണടയ്ക്കാനേ പറ്റില്ല. അന്നത്തെ ചിരിക്കുന്ന ഫോട്ടോകൾ കണ്ടാൽ അറിയാം എന്തോ തകരാറുണ്ടല്ലോ എന്ന്. ഞാൻ ചിരി ഫേക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് എന്റെ ബിസിനസ് പൊട്ടി എയറിലായിരുന്നു. എനിക്ക് ഭയങ്കര നഷ്ടമുണ്ടായി. ബിസിനസിനോട് താൽപര്യം കുറഞ്ഞു തുടങ്ങി.

ആ സമയത്താണ് ഇവൻ വരുന്നത്. സ്റ്റാഫ് ഒക്കെ പോയിരുന്നു. അപ്പോൾ ഇവൻ ബിസിനസ് ഏറ്റെടുത്തു. പ്രിന്റെടുക്കാനുള്ളതൊക്കെ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത് വരുമായിരുന്നു. ഞങ്ങൾ രണ്ടും കൂടെ ചേർന്നാണ് എല്ലാം മാനേജ് ചെയ്തത്. ആ സമയത്ത് എന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്ക് നിന്ന സമയത്ത് ഇവൻ കൂടെ നിന്നു.

അങ്ങനെയാണ് ബിസിനസ് തിരികെ കൊണ്ടു വരാൻ സാധിക്കുന്നത്. അതിനുള്ള നന്ദി ഇവനോട് പറഞ്ഞേ മതിയാകൂ. എന്റെ ബിസിനസ് വളരാൻ കാരണം ഇവനാണ്. അത് എനിക്ക് എവിടേയും പറയാൻ പറ്റും. വീണു പോയ ബിസിനസിനെ തിരികെ കൊണ്ടു വരാൻ എന്നെ ഏറ്റവും കുടുതൽ സഹായിച്ചത് അശ്വിനാണ് എന്നും ദിയ പറയുന്നു.

More in Social Media

Trending