Malayalam
ഓ ബൈ ഒസിയിൽ നിന്നും ഒരു നെക്ക് പീസ് ഞാൻ ഓർഡർ ചെയ്തിരുന്നു പക്ഷേ, ഒരു പരിപാടിയ്ക്ക് പോലും അത് ഇടാൻ പറ്റിയില്ല; വിവാദങ്ങൾക്ക് പിന്നാലെ വീഡിയോയുമായി വ്ലോഗർ; വീഡിയോ പങ്കുവെച്ച് ദിയ കൃഷ്ണ
ഓ ബൈ ഒസിയിൽ നിന്നും ഒരു നെക്ക് പീസ് ഞാൻ ഓർഡർ ചെയ്തിരുന്നു പക്ഷേ, ഒരു പരിപാടിയ്ക്ക് പോലും അത് ഇടാൻ പറ്റിയില്ല; വിവാദങ്ങൾക്ക് പിന്നാലെ വീഡിയോയുമായി വ്ലോഗർ; വീഡിയോ പങ്കുവെച്ച് ദിയ കൃഷ്ണ
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. ആഭരണങ്ങൾ വാങ്ങിയ ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നുമാരോപിച്ചാണ് രംഗത്തെത്തിയിരുന്നത്.
കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നു. കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് ദിയ കൃഷ്ണ രംഗത്ത് എത്തുകയും തന്റെ ഭാഗത്തെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ആഭരണം വാങ്ങിയപ്പോൾ തങ്ങൾക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് മറ്റ് ചില യൂട്യൂബേഴ്സും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ അത്തരത്തിൽ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ് റെമി റെനിയെന്ന വ്ളോഗർ. ഓ ബൈ ഒസിയിൽ നിന്നും ഒരു നെക്ക് പീസ് ഞാൻ ഓർഡർ ചെയ്തിരുന്നു. മികച്ച റേറ്റിങുള്ള ഒരു ആഭരമായിരുന്നു അത്. ഫെബ്രുവരി ലാസ്റ്റിലാണ് ഓർഡർ ചെയ്യുന്നത്. പെട്ടെന്ന് തന്നെ കിട്ടി. ഒരുപാട് വെബ്സൈറ്റിൽ ഈ സെയിം സാധനം ഞാൻ കണ്ടിട്ടുണ്ടായിരുന്നെങ്കിലും കുറച്ചുകൂടെ വില കുറഞ്ഞ് കണ്ടത് ഓ ബൈ ഓസിയിലാണ്.
അതോടൊപ്പം തന്നെ ദിയ കൃഷ്ണയെന്ന സെലിബ്രിറ്റിയിലുള്ള വിശ്വാസം കൊണ്ടുമാണ് ഞാൻ അവരിൽ നിന്ന് തന്നെ ഓർഡർ ചെയ്യാമെന്ന് വിചാരിച്ചു. സാധനം കയ്യിൽ കിട്ടിയപ്പോൾ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ലതായിരുന്നു. പൊട്ടി പോയതിനാൽ ഇപ്പോൾ അത് കാണിക്കാൻ കയില്ലില്ല. ഇങ്ങനെ ഒരു റിവ്യൂ ചെയ്യേണ്ടി വരും എന്ന് കരുതാത്തിനാൽ അത് എടുത്ത് വെച്ചതുമില്ല. ഇപ്പോഴാണല്ലോ ചില പ്രശ്നങ്ങൾ ഉയർന്ന് വരുന്നത്.
ഒരു പരിപാടിയ്ക്ക് പോലും അത് ഇടാൻ പറ്റിയില്ലെന്ന വിഷമമുണ്ട്. പൊട്ടിപോയത് ആ സാധനത്തിന്റെ ക്വാളിറ്റി പ്രശ്നം കൊണ്ടുന്നുമല്ല. എന്റെ പുത്രന്റെ കലാവിരുതിലാണ് ആ മാല പൊട്ടിപോയത്. ഒരിക്കലും ഞാൻ ഓ ബൈ ഓസിയെന്ന സ്ഥാപനത്തെ കുറ്റം പറയില്ല. നല്ല ക്വാളിറ്റിയുള്ള സാധനമാണ് അവർ തന്നത്. അതുപോലത്തെ മറ്റൊന്ന് കൂടെ അവരിൽ നിന്ന് തന്നെ ഓർഡർ ചെയ്യണമെന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല.
നമ്മൾ ഒരു ബിസിനസ് നടത്തുകയാണെങ്കിലും കുറേ ജീവനക്കാരായിരിക്കുമല്ലോ ജോലി ചെയ്യുന്നത്. പിന്നെ പാർസൽ സർവ്വീസും. അവിടെ നിന്നെല്ലാം മിസ്റ്റേക്കുകൾ സംഭവിക്കാം. പാർസൽ സർവ്വീസ് സമയത്ത് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ പോലും കൃത്യമായ രീതിയിൽ ഓപ്പണിങ് വീഡിയോ എടുത്ത് അയച്ചാൽ റിട്ടേൺ ചെയ്ത് നല്ല പ്രൊഡക്ട് തരുമെന്നും അവരുടെ പേജിലും വെബ്സൈറ്റിലുമൊക്കെ വ്യക്തമാക്കിയിട്ടുണ്ട്.
എന്റെ അനുഭവം പറയുകയാണെങ്കിൽ നല്ല ആഭരണം തന്നെയാണ് തന്നത്. അതുകൊണ്ടൊക്കെ തന്നെ മറ്റ് പേജുകളെ അപേക്ഷിച്ച് വിശ്വാസത്തോടെ വാങ്ങാമെന്നാണ് എനിക്ക് തോന്നുന്നത്. ഒരാളെ താഴ്ത്താൻ എല്ലാവർക്കും വലിയ ഇഷ്ടമായിരിക്കും. എന്നാൽ എത്രമാത്രം കഠിനാധ്വാനം ചെയ്താണ് മുന്നോട്ട് വരുന്നതെന്ന് അവർക്ക് മാത്രമേ അറിയുകയുള്ളു. ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരുന്നവർക്കാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ അപമാനിക്കാൻ തോന്നുന്നത്.
ചിലരൊക്കെ ഓ ബൈ ഓസിയിൽ പൈസ കൂടുതലാണെന്ന് പറയാറുണ്ട്. അത് ഇത്തരം ആഭരണങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തതുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് അഫോർഡബിൾ പ്രൈസായിരുന്നുവെന്നും റെമി റെനി കൂട്ടിച്ചേർക്കുന്നു. റെനിയുടെ വീഡിയോ ഓ ബൈ ഓസിയെന്ന തന്റെ പേജിൽ ദിയ കൃഷ്ണ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
