Connect with us

വീഡിയോക്ക് മാത്രം ചെയ്താൽ പോര, ജീവിത കാലം മുഴുവൻ ഇതൊക്കെ ഉണ്ടാക്കി തരണമെന്ന് അശ്വിനോട് ദിയ; പുതിയ വീഡിയോയുമായി താരപുത്രി

Social Media

വീഡിയോക്ക് മാത്രം ചെയ്താൽ പോര, ജീവിത കാലം മുഴുവൻ ഇതൊക്കെ ഉണ്ടാക്കി തരണമെന്ന് അശ്വിനോട് ദിയ; പുതിയ വീഡിയോയുമായി താരപുത്രി

വീഡിയോക്ക് മാത്രം ചെയ്താൽ പോര, ജീവിത കാലം മുഴുവൻ ഇതൊക്കെ ഉണ്ടാക്കി തരണമെന്ന് അശ്വിനോട് ദിയ; പുതിയ വീഡിയോയുമായി താരപുത്രി

സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. പെണ്ണ് കാണലിന് പിന്നാലെ വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്നത്.

അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോൾ കൂടുതലും അശ്വിനും കുടുംബത്തിനുമൊപ്പമാണ് ദിയയുടെ വീഡിയോകൾ കൂടുതലും വരുന്നത്. പുതിയ വീഡിയയോയിലും അശ്വിനും അമ്മയും തന്നെയാണ് ഉള്ളത്. ദിയക്ക് അശ്വിന്റെ അമ്മയുണ്ടാക്കുന്ന തൈര് സാദവും വത്തക്കുഴമ്പവും വലിയ ഇഷ്ടമാണെന്നും അത് കഴിക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും ദിയ പറഞ്ഞിരുന്നു. പുതിയ വീഡിയോയിൽ ഈ സന്തോഷം പങ്കു വെയ്ക്കുകയും ചെയ്തിരുന്നു. അശ്വിനും അമ്മയും ചേർന്നാണ് ദിയക്ക് വത്തക്കുഴമ്പ് ഉണ്ടാക്കി കൊടുക്കുന്നത്.

അതിൽ അമ്മ ഇടുന്ന സാമ്പാർ പൊടി വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് എന്നാണ് ദിയ പറയുന്നത്. സാമ്പാർ പൊടിയുടെ മണത്തിനു വേണ്ടി താൻ കാത്തിരിക്കുകയാണെന്നും ദിയ പറയുന്നുണ്ടായിരുന്നു. കൂടെ തന്നെ അശ്വിനും ഉണ്ട്. വീഡിയോക്ക് മാത്രം ചെയ്താൽ പോര, ജീവിത കാലം മുഴുവൻ ഇതൊക്കെ ഉണ്ടാക്കി തരണമെന്നാണ് ദിയ അശ്വിനോട് പറയുന്നത്. വിവാഹത്തിനു മുന്നേ അശ്വിനോട് ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്.

ദിയ അവിടെ എത്തിയപ്പോൾ ആ വീട്ടിലേക്ക് അം​ഗമായി മാറി. ഇനി കുറച്ച് നാളുകൾ മാത്രമാണ് മരുമകളായി ആ വീട്ടിലേക്ക് പ്രവേശിക്കാൻ. ദിയയുടെ ഓരോ വീഡിയോ കാണുമ്പോഴും പ്രേക്ഷകർ അത്രക്കും ആസ്വദിക്കുന്നുണ്ട്. അശ്വിന്റെ വീട്ടുകാരുമായി ദിയ ഇടപഴകുന്ന രീതിയും പരസ്പരം എല്ലാവർക്കുമുള്ള സ്നേഹവും എല്ലാം കാണുമ്പോൾ തന്നെ വ്യക്തമാവും.

പല വീഡിയോയിലും ഇപ്പോൾ അശ്വിന്റെ വീട്ടിലെ വിശേഷങ്ങളും ചെറിയ ചെറിയ സന്തോഷങ്ങളും മാത്രമാണ്. “ഓസി സ്നേഹത്തിനാണ് മുൻ‌തൂക്കം കൊടുക്കുന്നത്.. ഇപ്പോഴാണ് കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്…””ഓസിക്ക് ഒരു ഹോട്ടൽ ബിസിനസ്സ് കൂടെ തുടങ്ങിക്കൂടെ…എല്ലാരും നല്ല കുക്കിംഗ് ആണല്ലോ. വെജ്, നോൺ വെജ് എല്ലാം തുടങ്ങാമല്ലോ…” “അശ്വിൻ ഫാമിലിയേയും ഓസിയേയും ഒരുപാട് ഇഷ്ടമാണ്, ലൈഫ് ലോം​ഗ് ഇതുപോലെ ഹാപ്പിയായി ഇരിക്കട്ടെ.” “വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങിയാൽ നല്ലതാണ് .”

ഓസിയുടെ വീഡിയോക്ക് താഴെ വന്ന കമന്റുകളാണ് ഇതെല്ലാം. മുൻപ് പലപ്പോഴാണ് നെ​ഗറ്റീവ് കമന്റുകളായിരുന്നു ഓസിയുടെ വീഡിയോക്ക് കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവരുടെ ജോഡി മലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെട്ടു തുടങ്ങി. ഓസിയോട് ഹോട്ടൽ ബിസിനസ് തുടങ്ങനാണ് പ്രേക്ഷകർ ചോദിക്കുന്നത്. വിവാഹത്തിനൊപ്പം ഇടക്ക് തന്റെ ബിസിനസ് കാര്യത്തിലും ദിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈയിടെ ഓണം സെയിൽ തുടങ്ങിയതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.

വിവാഹത്തിനെ കുറിച്ച് പലതരം ചർച്ചകളും നടക്കുന്നുണ്ട്. അശ്വിന്റെ വീട്ടിൽ നിന്ന് ഇതിനു മുന്നേ താലി പൂജിക്കുമാവാനായി ക്ഷേത്രത്തിൽ പോയിരുന്നു. അത്തരത്തിൽ മലയാളികൾക്ക് അറിയാത്ത ആചാരങ്ങൾ വിവാഹത്തിനും ഉണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്. വിവാഹത്തിന് ഇന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദിയ തന്റെ ചെറിയ സന്തോഷങ്ങൾ പ്രേക്ഷകർക്കൊപ്പം പുതിയ വീഡിയോയിലൂടെ പങ്കുവെയ്ക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തി താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങിയിരുന്നു. കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേയ്ക്ക് എത്തിയത്.

More in Social Media

Trending