featured
കുടുംബം പോലും എതിരായി… ഒറ്റയ്ക്ക് പോരാടി നേടിതെല്ലാം പോയി ;ലൈവിൽ പൊട്ടിക്കരഞ്ഞ് ദിയ… വെളിപ്പെടുത്തളിൽ നടുങ്ങി അശ്വിൻ…
കുടുംബം പോലും എതിരായി… ഒറ്റയ്ക്ക് പോരാടി നേടിതെല്ലാം പോയി ;ലൈവിൽ പൊട്ടിക്കരഞ്ഞ് ദിയ… വെളിപ്പെടുത്തളിൽ നടുങ്ങി അശ്വിൻ…
കഴിഞ്ഞ ദിവസങ്ങളിൽ ദിയയ്‌ക്കെതിരെ നിരവധി വിമർശനങ്ങളാണ് എത്തിയത്. ദിയയുടെ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ ബിസിനസായ ഓ ബൈ ഓസിയ്ക്ക് നേരെയാണ് വിമർശനം ഉയർന്നത്.
ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ഇവിടെ നിന്നും ആഭരണം ഓർഡർ ചെയ്തത്. പിന്നാലെ ആഭരണത്തിനു കേടുപാടുണ്ടെന്നടക്കം നിരവധി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിമർശിച്ചു. ഇതോടെ പലരും ദിയക്കെതിരെ ഈ വിവാദം ആയുധമാക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. ഓപ്പണിംഗ് വീഡിയോ അയക്കാത്തതിനാൽ സഹായിക്കാൻ പറ്റിയില്ലെന്നും അയച്ച ഓപ്പണിംഗ് വീഡിയോ കട്ടാണെന്നും അത് നേരത്തെ തുറന്ന് നോക്കിയിട്ടുണ്ടെന്ന് മനസിലായെന്നും ദിയ പ്രതികരിച്ചു.
ഈ വിഷയത്തിൽ അവർ നിയമപരമായി നീങ്ങിയാൽ റീപ്ലേസ്മെന്റോ റീ ഫണ്ടോ പോലുള്ള ഓപ്ഷൻ തങ്ങൾക്ക് ചെയ്ത് തരാനും തയ്യാറാണെന്ന് ദിയ വിഡിയോയിൽ പറയുന്നു. പക്ഷേ ഇപ്പോഴത്തെ വിവാദം മുതലെടുത്ത് തന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ടെന്നും പരാതി ഉന്നയിച്ച സ്ത്രീ വാശിയുടെ പേരിൽ തനിക്കെതിരെ സംസാരിക്കാൻ ഒരു യൂട്യൂബറോട് ആവശ്യപ്പെട്ടെന്നും ദിയ വെളിപ്പെടുത്തുകയും ചെയ്തു.
അതേസമയം രണ്ട് മാസം മുന്നേ ഇയാൾ വളരെ മോശമായി തന്നെക്കുറിച്ച് സംസാരിച്ച് വീഡിയോ ഇട്ടിട്ടുണ്ടായിരുന്നെന്ന് ദിയ ചൂണ്ടിക്കാട്ടി. ആദ്യ പ്രണയത്തെ കുറിച്ച് മോശമായി ചിത്രീകരിച്ചെന്നും അശ്വിനെ ഇതിലേക്ക് വലിച്ചിഴച്ചെന്നും ദിയ പറഞ്ഞു. ഇത്തരത്തിൽ വീഡിയോ ചെയ്ത ഇയാൾക്കെതിരെ നിയമപരമായി നീങ്ങാമെന്നും എന്നാൽ അത് ചെയ്യാത്തത് പക്വതയില്ലാത്ത ഇയാളുടെ ജീവിതം തുലയ്ക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടാണെന്നും ദിയ കൂട്ടിച്ചേർത്തു.
താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബിസിനസിനെ കുറ്റപ്പെടുത്തുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും കുടുംബത്തിൽ ഒരാൾ പോലും തന്നെ സഹായിച്ചിട്ടില്ലെന്നും സഹായം ചോദിച്ചിട്ടില്ലെന്നും ദിയ പറഞ്ഞു. ഈ ബിസിനസ് കഷ്ടപ്പെട്ടാണുണ്ടാക്കിയതാണെന്നും താൻ കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയിൽ അശ്വിനെയും പിടിച്ചിരുത്തിയതെന്നും ദിയ വേദനയോടെ പറഞ്ഞു. കൂടാതെ ഒരു ദിവസം കൊണ്ട് എന്റെ ബിസിനസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ കൈയും കെട്ടി നിൽക്കാൻ പറ്റില്ലെന്നും ദിയ തിരിച്ചടിച്ചു.
യഥാർത്ഥത്തിൽ ഇത്രയും ആളുകളുടെ മുന്നിൽ നിന്ന് കരയാൻ എനിക്ക് താൽപര്യം ഇല്ല. എന്നാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നും അശ്വിന്റെ മുന്നിൽ പോലും ഇരുന്ന് കരയാൻ താൽപര്യമില്ലാത്ത ആളാണ് താനെന്നും ദിയ വികാരഭരിതയായി പറഞ്ഞു. പക്ഷേ ഇത്തരത്തിലുള്ള വീഡിയോ ഇനിയും വന്നാൽ നിയമപരമായി നേരിടുമെന്നും താരം തുറന്നടിച്ചു. നിലവിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ബിപി പ്രശ്നമുണ്ടെന്നും ദിയ വ്യക്തമാക്കി. പിന്നാലെ വീഡിയോയുടെ അവസാനം കരയുന്ന ദിയയെയാണ് ആരാധകർ കണ്ടത്. താരത്തെ അനുകൂലിച്ച് നിരവധിപേരാണ് എത്തുന്നത്.