Social Media
തമിഴ് നാട്ടിൽ ഭാര്യ ഗർഭിണി ആയാൽ ഭർത്താവ് താടി വെട്ടാൻ പാടില്ലെന്നാണ് ആചാരം; ദിയ കൃഷ്ണ ഗർഭിണിയാണോ എന്ന് സോഷ്യൽ മീഡിയ
തമിഴ് നാട്ടിൽ ഭാര്യ ഗർഭിണി ആയാൽ ഭർത്താവ് താടി വെട്ടാൻ പാടില്ലെന്നാണ് ആചാരം; ദിയ കൃഷ്ണ ഗർഭിണിയാണോ എന്ന് സോഷ്യൽ മീഡിയ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോടെ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നെ സ്നേഹിക്കുന്നവരും താൻ സ്നേഹിക്കുന്നവരും മാത്രമുള്ള ഒരു ചെറിയ വിവാഹമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നാണ് ദിയ പറഞ്ഞിരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ.
ഇക്കഴിഞ്ഞ ദിവസമാണ് മീനമ്മയെന്ന് ആരാധകർ വിളിക്കുന്ന അശ്വിന്റെ അമ്മയുടെ പിറന്നാൾ ദിയ ആഘോഷിച്ചത്. പൊതുവെ കാർ ഓടിക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തുന്ന ദിയ കാറിലാണ് തിരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ദിവസം ഡ്രൈവറെ വച്ചാണ് കാർ ഓടിക്കുന്നത്. അതോടെ ദിയ ഗർഭിണി ആണെന്ന തരത്തിലുള്ള കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
ദിയ ഗർഭിണി ആണ് എന്ന് പറയുന്ന ഒരു കമന്റിന് മാത്രം നാലായിരത്തോളം ലൈക്കുകൾ വന്നിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായും വന്നിരിക്കുന്നത്. ദിയ പ്രെഗ്നന്റ് ആണ് എന്ന് നമ്മൾ അങ്ങ് ഉറപ്പിക്കുവാ.. തമിഴ് നാട്ടിൽ ഭാര്യ ഗർഭിണി ആയാൽ ഭർത്താവ് താടി വെട്ടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്.
ഒരു ആചാരം ആണെന്നാണ് തോന്നുന്നത്. അങ്ങനെ നോക്കിയാൽ ഇവിടെ അശ്വിൻ താടി വടിക്കുന്നില്ല. പിന്നെ മുഖത്തെ തിളക്കം ഇതെല്ലാം കൊണ്ട് മനസിലാക്കാൻ ആകും ദിയ ഗർഭിണി ആണെന്ന്. ഒരിക്കൽ പ്രസവിച്ച എല്ലാവർക്കും മനസിലാവും എന്നാണ് ഒരാൾ കമന്റായി കുറിച്ചിരുന്നത്.
നേരത്തെയും ഇത്തരത്തിൽ പ്രഗ്നന്റ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദിയയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് അശ്വിൻ പോകുന്ന വീഡിയോയിൽ ദിയയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് അശ്വിൻ പോകുമ്പോൾ സ്കൂട്ടറിൽ പോകുന്നതിനാൽ ദിയയെ കൊണ്ട് പോകുന്നില്ലെന്ന് അശ്വിൻ പറയുന്നുണ്ട്. ഇതിന് കാരണം ദിയ ഗർഭിണി ആയതായിരിക്കാമെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്.
എന്നാൽ ഈ കമന്റുകൾക്ക് ഒന്നും ദിയ മറുപടി നൽകിയിട്ടില്ല. അമ്മയാകാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ചെറുപ്പം തൊട്ട് കുട്ടികളെ നോക്കുന്നത് എനിക്കിഷ്ടമാണ്. എന്റെ കസിൻ ബ്രദേഴ്സ് വീട്ടിൽ വരുമ്പോൾ അവരെ നോക്കിയത് ഞാനായിരുന്നു. എനിക്ക് ദിവസം 500 രൂപ വെച്ച് തരുമായിരുന്നു.
പൈസയ്ക്ക് വേണ്ടിയല്ല, എനിക്കവരെ നോക്കാൻ ഇഷ്ടമായിരുന്നു. കുഞ്ഞുങ്ങളെ എനിക്കിഷ്ടമാണ്. ഭർത്താവും കുട്ടിയുമായി സിംപിളായ ജീവിതം മതിയെന്ന് പണ്ട് മുതലേ ആഗ്രഹിക്കുന്ന വ്യക്തിയാണ്. 26 വയസായി. താൻ ചെറിയ കുട്ടിയല്ലെന്നും ദിയ കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടത്. ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി പരാതികൾ ഉയർന്ന് വന്നതോടെ ദിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വളരെ വെെകൈരികമായി സംസാരിച്ച ദിയ വീണ്ടും വിവാദങ്ങളില് ചെന്ന് പെട്ടു.
ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. പിന്നാലെ സമാന പരാതികളുമായി നിരവധി പേർ കമന്റുകളുമായി എത്തി. പലരും ദിയയ്ക്കെതിരെ ഈ വിവാദം ആളിക്കത്തിക്കുകയും ചെയ്തു. യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന പലരും ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.