Malayalam
കല്യാണം കഴിഞ്ഞ് ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ഇനി ഹാന്റിൽ ചെയ്യണമല്ലോ എന്ന ടെൻഷനും പേടിയും തനിക്കുണ്ടായിരുന്നുവെന്ന് അശ്വിൻ, തുടക്കത്തിൽ ഒന്നുരണ്ട് വട്ടം കരഞ്ഞിട്ടുണ്ടെന്ന് ദിയ; വൈറലായി വീഡിയോ
കല്യാണം കഴിഞ്ഞ് ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ഇനി ഹാന്റിൽ ചെയ്യണമല്ലോ എന്ന ടെൻഷനും പേടിയും തനിക്കുണ്ടായിരുന്നുവെന്ന് അശ്വിൻ, തുടക്കത്തിൽ ഒന്നുരണ്ട് വട്ടം കരഞ്ഞിട്ടുണ്ടെന്ന് ദിയ; വൈറലായി വീഡിയോ
നടൻ കൃഷ്ണ കുമാറിന്റെ മകളെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിലും പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക് ഉണ്ട്. ഇതിലൂടെയാണ് തന്റെ എല്ലാ വിശേഷവും ദിയ പങ്കുവെയ്ക്കാറുള്ളത്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. വിവാഹ ശേഷം അശ്വിനുമായി വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് ഇവരുടെ താമസം.
ഇപ്പോഴിതാ ദിയ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തങ്ങൾ നിൽക്കുന്ന ഫ്ലാറ്റിന്റെ ഹോം ടൂറാണ് ദിയയും അശ്വിനും നടത്തിയിരിക്കുന്നത്. ഹോം ടൂറിനൊപ്പം വിവാഹ സമയത്ത് ഉണ്ടായിരുന്ന ചിന്തകളെക്കുറിച്ചും ദിയ പറയുന്നുണ്ട്. രണ്ട് വർഷത്തിനകം സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാനാണ് ദിയയുടെയും അശ്വിന്റെയും ശ്രമം. ഇപ്പോൾ താമസിക്കുന്ന വാടക ഫ്ലാറ്റിൽ കാര്യമായ കുക്കിംഗ് തുടങ്ങിയിട്ടില്ല.
ഇപ്പോൾ തന്നെ ക്ലീനിംഗും മറ്റ് കാര്യങ്ങളുമൊക്കെ തനിച്ചാണ് ചെയ്യുന്നതെന്നും ഇനി കുക്കിംഗ് കൂടെയാവുമ്പോൾ വെറുത്തു പോകുമെന്നുമാണ് ദിയ പറഞ്ഞത്. അങ്ങനെ വെറുത്ത് കുക്ക് ചെയ്യണം എന്നില്ലെന്നും സഹായത്തിന് ആരെങ്കിലുമൊക്കെ വേണമെന്നും ദിയ പറയുന്നു. മാത്രമല്ല, വിവാഹ സമയത്ത് ഉണ്ടായിരുന്ന ചിന്തകളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
കല്യാണം കഴിഞ്ഞ് പുതിയ ജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ഇനി ഹാന്റിൽ ചെയ്യണമല്ലോ എന്ന ടെൻഷനും പേടിയും തനിക്കുണ്ടായിരുന്നുവെന്നും തനിക്ക് ആ ഫീൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ കംഫർട്ട് ആണെന്നുമാണ് അശ്വിൻ പറഞ്ഞത്. പൊതുവെ അത് എല്ലാവർക്കും ഉണ്ടാവുന്നതാണെന്നും, എന്നാൽ അതിലേക്ക് കടന്ന്, അത് ആസ്വദിച്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നെയെല്ലാം സൂപ്പറാണെന്നും ദിയ പറയുന്നു.
തുടക്കത്തിൽ ഉണ്ടായിരുന്ന ആ പേടിയും കാര്യങ്ങളെല്ലാം പാടെ മാറിയെന്നും അശ്വിൻ പറയുന്നു. പുറമെ കാണിക്കില്ലായിരുന്നുവെങ്കിലും രണ്ട് രണ്ട് പേർക്ക് ആ പേടിയുണ്ടായിരുന്നുവെന്നും ദിയ പറയുന്നു. എന്നായാലും ഈ സിറ്റുവേഷൻ നമ്മൾ ഫേസ് ചെയ്യണമല്ലോ. തുടക്കത്തിൽ അങ്ങനെയൊക്കെ കാണും എന്നാൽ ഓക്കെയാവുമെന്നും അശ്വിൻ പറയുന്നു.
കല്യാണം കഴിഞ്ഞ നാളുകളിൽ താൻ ഒന്നുരണ്ട് വട്ടം കരഞ്ഞിട്ടുണ്ടെന്നും ഹൻസുവിനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് എന്നും കരച്ചിലായിരുന്നുവെന്നും ദിയ പറയുന്നു. പിന്നീട് അശ്വിന് താനും തനിക്ക് അശ്വിനുമാണ് എന്ന് തിരിച്ചറിഞ്ഞ് ജീവിച്ച് തുടങ്ങുമ്പോൾ അതെല്ലാം മാറി ദിയ പറഞ്ഞു. എല്ലം ഓരോന്നായി സെറ്റ് ചെയ്ത് ജീവിതം ആസ്വദിച്ച് തുടങ്ങുന്നുവെന്നും ഇരുവരും പറഞ്ഞു. പുതിയതായി കല്യാണം കഴിക്കാൻ പോകുന്നവർക്കും തുടക്കത്തിൽ ആ ഫീൽ ഉണ്ടാവുമെന്നും എന്നാൽ ഒക്കെ ശരിയാകുമെന്നും അശ്വിൻ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടത്. ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തുകയായിരുന്നു. ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. പിന്നാലെ സമാന പരാതികളുമായി നിരവധി പേർ കമന്റുകളുമായി എത്തി.
പലരും ദിയയ്ക്കെതിരെ ഈ വിവാദം ആളിക്കത്തിക്കുകയും ചെയ്തു. യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന പലരും ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒന്നിന് പിറകെ ഒന്നായി പരാതികൾ ഉയർന്ന് വന്നതോടെ ദിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വളരെ വെെകൈരികമായി സംസാരിച്ച ദിയ വീണ്ടും വിവാദങ്ങളില് ചെന്ന് പെട്ടു.
പിന്നാലെ ദിയയെ പിന്തുണച്ച് കൊണ്ട് അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശങ്ങളും വിവാദങ്ങളെ ക്ഷണിച്ച് വരുത്തി. വിഷയത്തിൽ പ്രതികരിച്ച വ്ലോഗർമാർക്ക് ജോലിയും കൂലിയും ഇല്ലെന്ന പരാമർശം സിന്ധു കൃഷ്ണ നടത്തി. ഇതിനെതിരെ വ്യാപക വിമർശനം വന്നു. സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നതെന്ന് ചോദ്യം വന്നു. എന്നാൽ വിമർശനങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയില്ല.