Malayalam
ലണ്ടനിൽ നിന്നുള്ള ഡാൻസ് വീഡിയോയുമായി ദിയ കൃഷ്ണയും അശ്വിനും; പതിവ് കമന്റുകളുമായി പ്രേക്ഷകരും
ലണ്ടനിൽ നിന്നുള്ള ഡാൻസ് വീഡിയോയുമായി ദിയ കൃഷ്ണയും അശ്വിനും; പതിവ് കമന്റുകളുമായി പ്രേക്ഷകരും
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോടെ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായാറുമുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നെ സ്നേഹിക്കുന്നവരും താൻ സ്നേഹിക്കുന്നവരും മാത്രമുള്ള ഒരു ചെറിയ വിവാഹമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നാണ് ദിയ പറഞ്ഞിരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ.
ഇപ്പോഴിതാ രണ്ട് പേരും ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിയയുടെ ഇൻസ്‌റ്റഗ്രാം ഐഡിയിലൂടെ ധാരാളം ഫോട്ടോസും ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒരുമിച്ച് ചേർന്നുള്ള ഡാൻസിന്റെ വീഡിയോ കൂടി ദിയ പങ്കുവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ആരാധകർ പതിവ് കമന്റുകളുമായും ആശംസകളുമായും രംഗത്ത് വന്നിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരാധകർ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യം ഇത്തവണയും ആവർത്തിക്കുന്നുണ്ട്. വിവാഹ ശേഷം ദിയയിൽ വന്ന മാറ്റങ്ങൾ ഒക്കെ കണ്ട ആരാധകർ ദിയ ഗർഭിണിയാണോ എന്ന ചോദ്യം ഇടയ്ക്കിടെ ഉന്നയിക്കുന്നുണ്ട്. ഇത്തവണ ലണ്ടനിൽ നിന്ന് പങ്കുവച്ച ഡാൻസ് വീഡിയോക്ക് താഴെയും സമാനമായ കമന്റുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഐശ്വര്യ റായ്, പ്രശാന്ത് എന്നിവരുടെ സൂപ്പർഹിറ്റ് ചിത്രമായ ജീൻസിലെ ഗാനരംഗത്തിനാണ് ഇരുവരും ചുവടുവച്ചത്. ഈ വീഡിയോക്ക് താഴെയാണ് ദിയ ഗർഭിണിയാണെന്ന തരത്തിലുള്ള കമന്റുകൾ വീണ്ടും വരുന്നത്. ദിയ ഗർഭിണിയാണെന്ന് ഉറപ്പാണ് എന്നാണ് ഒരാളുടെ കമന്റ്. മുഖത്തെ തിളക്കം കണ്ടാലറിയം, കുറച്ച് വയർ കാണാനുണ്ട്, അതുകൊണ്ടായിരിക്കും ഷോൾ ഇടുന്നത് എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ.
ചിലർ അതിനെ ചോദ്യം ചെയ്‌തും രംഗത്ത് വരുന്നുണ്ട്. ഗർഭിണിയാണെങ്കിൽ തന്നെ എല്ലാ കാര്യങ്ങളും നിങ്ങളോട് പങ്കു വയ്ക്കണോ എന്നാണ് ചിലർ ചോദിക്കുന്നത്. നേരത്തെ ദിയയുടെ അമ്മ സിന്ധു കൃഷ്‌ണയുടെ വിഡിയോക്ക് താഴെയും സമാനമായ കമന്റുകൾ കാണാനുണ്ടായിരുന്നു. എന്നാൽ ഇതിൽ കുടുംബത്തിൽ ഒരാൾ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. വൈകാതെ ദിയ തന്നെ രംഗത്ത് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മുൻകൂട്ടി പ്ലാൻ ചെയ്‌ത ഹണിമൂൺ യാത്രയ്ക്കാണ് പുറപ്പെട്ടതെന്ന് നേരത്തെ ദിയ കൃഷണ പറഞ്ഞിരുന്നു. ദിയയുടെയും അശ്വിന്റെയും സുഹൃത്തുക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ വ്‌ളോഗ് ആയും മറ്റും വിശേഷങ്ങൾ ദിയ തന്നെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരുടെയും ഡാൻസ് വീഡിയോ കൂടി അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
അതേസമയം, താരപുത്രിയ്ക്ക് ഓ ബൈ ഓസി ബ്രാന്റും ഉണ്ട്. വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ ഷോപ്പ് സന്ദർശിക്കാനെത്തിയ വീഡിയോ ദിയ കൃഷ്ണ പങ്കുവെച്ചിരുന്നു. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടിരുന്നു.
ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി പരാതികൾ ഉയർന്ന് വന്നതോടെ ദിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വളരെ വെെകൈരികമായി സംസാരിച്ച ദിയ വീണ്ടും വിവാദങ്ങളില് ചെന്ന് പെട്ടു. പിന്നാലെ ദിയയെ പിന്തുണച്ച് കൊണ്ട് അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശങ്ങളും വിവാദങ്ങളെ ക്ഷണിച്ച് വരുത്തി.
