Malayalam Breaking News
ആകാശഗംഗ രണ്ടാം ഭാഗത്തിൽ അഭിനയിക്കാത്തതിൽ സന്തോഷമേയുള്ളൂ – ദിവ്യ ഉണ്ണി
ആകാശഗംഗ രണ്ടാം ഭാഗത്തിൽ അഭിനയിക്കാത്തതിൽ സന്തോഷമേയുള്ളൂ – ദിവ്യ ഉണ്ണി
By
മലയാളികളുടെ പ്രിയ നടിയാണ് ദിവ്യ ഉണ്ണി . മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ ഉണ്ണി ഏറെ ശ്രദ്ധക്കപ്പട്ടത് ആകാശഗംഗയിലെ യക്ഷിവേശത്തിലൂടെയാണ്. വിനയനൊരുക്കിയ ആകാശഗംഗ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ് . രണ്ടാം ഭാഗത്ത് ദിവ്യ ഉണ്ണി ള്ള. അതിനെകുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ.
20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമെത്തുമ്പോള്‍ അന്ന് പ്രധാനകഥാപാത്രം അവതരിപ്പിച്ച ദിവ്യ ചിത്രത്തിലില്ല. എന്നാല്‍ ആകാശഗംഗ 2 ല്‍ അഭിനയിക്കാത്തതില്‍ തനിക്ക് വിഷമമില്ല മറിച്ച് സന്തോഷമേയുള്ളുവെന്ന് പറയുകയാണ് താരം.
ദിവ്യാ ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോള്‍ വലിയ ആകാംഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്പോള്‍ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേ ഒള്ളൂ. ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണല്ലോ രണ്ടാം ഭാഗം ഉണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേയ്ക്കാള്‍ മികച്ചതാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.’
divya unni about akashaganga 2