Connect with us

ആകാശഗംഗയുടെ രണ്ടാം ഭാഗം ;സംവിധായകൻ വിനയൻ ?

Malayalam Breaking News

ആകാശഗംഗയുടെ രണ്ടാം ഭാഗം ;സംവിധായകൻ വിനയൻ ?

ആകാശഗംഗയുടെ രണ്ടാം ഭാഗം ;സംവിധായകൻ വിനയൻ ?

മലയാളത്തിന് വ്യത്യസ്തമായ കുറച്ച് നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. ഏറെ നാളത്തെ പിണക്കം അവസാനിപ്പിച്ച് ആദ്യമായി മോഹൻലാലിനൊപ്പം പുതിയ സിനിമ ചെയ്യാൻ തീരുമാനിച്ചതായി വിനയൻ പ്രഖ്യാപിച്ചതിനു പിന്നാലെ ഇപ്പോൾ ആകാശഗംഗയുടെ രണ്ടാംഭാഗം ഇറക്കാൻ പോകുന്നു എന്ന് കൂടി അറിയിച്ചിരിക്കുകയാണ് വിനയൻ . വിനയന്‍ തന്നെയായിരുന്നു അക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയില്‍ നിന്നും വിലക്ക് നേരിട്ടതോടെ വിനയന്റെ കാലം കഴിഞ്ഞെന്ന് എല്ലാവരും കരുതിയെങ്കില്‍ അതെല്ലാം തട്ടിത്തെറിപ്പിച്ചാണ് വിനയന്റെ വരവ്.

മോഹന്‍ലാലുമായിട്ടുള്ള സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു സിനിമ കൂടി വരുന്നതായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ വിനയന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിനയന്റെ സിനിമകള്‍ക്ക് വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറിയ സാഹചര്യത്തിലാണ് വലിയ കാന്‍വാസില്‍ സാങ്കേതിക മികവോടെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞ് വിനയൻ രംഗത്തെത്തിയിരിക്കുന്നത്.

വിനയന്‍ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ഹൊറര്‍ കോമഡി ചിത്രമായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം വരുന്നതായിട്ടാണ് പറയുന്നത്. 1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്. ദിവ്യ ഉണ്ണിയും മയൂരിയും നായികമാരായി എത്തിയ ചിത്രത്തില്‍ റിയാസും മുകേഷുമായിരുന്നു നായകന്മാര്‍. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ വളരെ പ്രതീക്ഷയോടെയായിരിക്കും ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്ആ. സിനിമയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

director vinayan decided to take akashaganga 2

Continue Reading
You may also like...

More in Malayalam Breaking News

Trending