Malayalam
മധുരരാജയിൽ എനിക്ക് രാജുവിനെ മിസ് ചെയ്തു – വൈശാഖ് പറയുന്നു
മധുരരാജയിൽ എനിക്ക് രാജുവിനെ മിസ് ചെയ്തു – വൈശാഖ് പറയുന്നു
പത്തു വർഷത്തെ ഇടവേളകളിൽ പിറന്ന ചിത്രങ്ങളാണ് പോക്കിരിരാജയും മധുരരാജെയും .ഈ വർഷങ്ങൾ കൊണ്ട് സംവിധായകൻ വൈശാഖിനും എടുത്തു പറയേണ്ട ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .ഈ മാറ്റങ്ങളും മെച്ചങ്ങളും ചിത്രത്തിലും പ്രകടമാണ് .പുലിമുരുകൻ സമ്മാനിക്ക ആ ധൈര്യവും ആത്മവിശ്വാസവും ആകാം കാരണങ്ങൾ .
ആദ്യ ഭാഗമായ പോക്കിരിരാജയിൽ മമ്മൂട്ടിയും ഒപ്പം പ്രിത്വിരാജുമാണ് മിന്നുന്ന പ്രകടനം കാഴ്ച വച്ചതു .എന്നാൽ ചിത്രത്തിന്റെ രണ്ടാം എന്നോണം പുറത്തിറങ്ങിയ മധുരരാജായിൽ പ്രിത്വിരാജിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല .ഇതിനെ പറ്റി പറയുകയാണ് വൈശാഖ് .
പ്രിത്വിരാജ് എന്ന നടനെ തന്റെ ചിത്രമായ മധുരാജയിൽ ഒരുപാട് മിസ് ചെയ്തിട്ടുണ്ട് എന്നാണു വൈശാഖ് പറയുന്നത് .മധുരരാജായിൽ പൃഥ്വിരാജ് ഉണ്ടാവണം എന്ന് തന്നെ ആയിരുന്നു എല്ലാവരെയും പോലെ എന്റെ ആഗ്രഹം .പക്ഷെ അതെ സമയത്തു തന്നെ ആയിരുന്നു ലൂസിഫർ എന്ന ചിത്തത്തിന്റെ ഷൂട്ടിങ്ങും മറ്റു കാര്യങ്ങളും . അത് കൊണ്ട് തന്നെ ഇതിൽ അഭിനയിക്കുന്ന കാര്യവുംമായി ചെന്ന് അദ്ദേഹത്തെ ശല്യപ്പെടുത്താൻ മുതിർന്നില്ല .പക്ഷെ പ്രിത്വിരാജിനെ ഒരുപാട് മിസ് ചെയ്തു .
director vaisakh about exclusion of prithviraj in maduraraja