Connect with us

ആദ്യ സിനിമയായ റാംജി റാവ് സ്പീക്കിങിന് സിദ്ദിഖിനും ലാലിനും ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയാമോ ?

Movies

ആദ്യ സിനിമയായ റാംജി റാവ് സ്പീക്കിങിന് സിദ്ദിഖിനും ലാലിനും ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയാമോ ?

ആദ്യ സിനിമയായ റാംജി റാവ് സ്പീക്കിങിന് സിദ്ദിഖിനും ലാലിനും ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയാമോ ?

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘റാംജി റാവ് സ്പീക്കിംഗ്’. മുകേഷ്, സായ് കുമാർ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ റാംജി റാവ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ വിജയരാഘവൻ ആയിരുന്നു.പറയത്തക്ക ജോലിയൊന്നുമില്ലാത്ത ഗോപാലകൃഷ്ണന്റെയും ബാലകൃഷ്ണന്റെയും അവരുടെ വീട്ടുടമസ്ഥനും ഉർവശി തിയേറ്റേഴ്സ് എന്ന പൊളിഞ്ഞ നാടകകമ്പനി ഉടമ മാന്നാർ മത്തായിയുടെയും ജീവിതത്തിലേക്ക് വഴിതെറ്റി എത്തുന്ന ചില ഫോൺകോളുകളും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ചിത്രം പറഞ്ഞത്.

സിദ്ദിഖ് ലാൽ കൂട്ടുക്കെട്ടിൽ നിന്നും പിറന്ന ആദ്യസിനിമയെന്ന വിശേഷണവും ഈ ചിത്രത്തിനു സ്വന്തം. മലയാളത്തിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്-ലാല്‍. റാംജി റാവു സ്പീക്കിങ്ങില്‍ ആരംഭിച്ച ഇവരുടെ ജൈത്രയാത്ര മലയാളത്തില്‍ മറക്കാന്‍ സാധിക്കാത്ത ഹിറ്റുകള്‍ സമ്മാനിച്ചത് . മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഇരുവരും ചേർന്ന് ഒരുക്കിയ ചിത്രങ്ങളിൽ ഏറെയും വലിയ വിജയമായിരുന്നു. മലയാള സിനിമ അതുവരെ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായ സിനിമകളായിരുന്നു ഇവരുടേത്.

. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം. ചിത്രം വമ്പൻ വിജയമായിരുന്നു. പിന്നീട് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളി വാല തുടങ്ങി നിരവധി സിനിമകൾ ഇവർ ഒരുക്കി.

എന്നാൽ ഇടക്കാലത്ത് ഇരുവരും പിരിഞ്ഞിരുന്നു. സിദ്ദിഖ് സംവിധാനത്തിലേക്കും ലാൽ നിർമ്മാണത്തിലേക്കും തിരിഞ്ഞു. ഹിറ്റലർ, ഫ്രണ്ട്‌സ് എന്നീ സൂപ്പർ ഹിറ്റുകൾ അങ്ങനെ പിറന്നവയാണ്. ഫ്രണ്ട്സിന് ശേഷം ഇവർ മുഴുവനായും പിരിഞ്ഞു രണ്ടുപേരും രണ്ടു വഴി സ്വീകരിച്ചു. എന്നാൽ മലയാള സിനിമയിൽ രണ്ടുപേരും നിറഞ്ഞു നിന്നിരുന്നു.

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ വിജയ കാലഘട്ടത്തെ കുറിച്ചും വേർപിരിയാൻ തീരുമാനിച്ചതിനെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. അതിൽ തന്നെ സംവിധായകർ എന്ന നിലയിൽ തങ്ങൾക്ക് ആദ്യമായി ലഭിച്ച പ്രതിഫലവും ലാൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ നിന്ന് പൈസ ഒരുപാട് വന്നല്ലേ എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ആദ്യ പ്രതിഫലത്തെ കുറിച്ച് ലാൽ പറഞ്ഞത്.

‘ഞാൻ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സിനിമയിൽ നിന്ന് മാത്രമാണ്. അതിൽ ഒരു സംശയവുമില്ല. ഉണ്ടാക്കിയത് എല്ലാം സിനിമയിൽ ആണെന്ന് പറയാൻ പറ്റില്ല. ഞാൻ ആദ്യം ബൈക്ക് വാങ്ങുന്നത് മിമിക്രി ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ടാണ്’, ലാൽ പറഞ്ഞു.

പിന്നീടാണ് റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിന് തങ്ങൾക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് ലാൽ പറഞ്ഞത്. എത്രയാണ് പ്രതിഫലമെന്ന് ഊഹിക്കാമോയെന്ന് ജോൺ ബ്രിട്ടാസിനോട് ചോദിക്കുകയായിരുന്നു ലാൽ. 18000 രൂപയാണ് രണ്ടുപേർക്കുമായി കിട്ടിയതെന്ന് ബ്രിട്ടാസ് പറയുകയും ചെയ്തു. ശരിയാണെന്ന് പറഞ്ഞ് ലാൽ ബ്രിട്ടാസിന് കൈകൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അത് കുറവാണെന്ന് താൻ പറയുന്നില്ലെന്നും ലാൽ പറയുന്നുണ്ട്.

ഇനി നിങ്ങൾ ഒരുമ്മിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പറയാൻ പറ്റില്ല എന്നാണ് ലാൽ പറയുന്നത്. അതേസമയം, അന്നത്തെ പോലെ വലിയ സിനിമകൾ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നും ലാൽ പറയുന്നു. ‘അത്രയും വിജയമായ സിനിമകൾ ഉണ്ടാക്കാനുള്ള സാധ്യത കുറവാണ്. കാരണം അന്ന് ഞാൻ ചിന്തിക്കുന്നതും സിദ്ദിഖ് ചിന്തിക്കുന്നതും ഒരേ ഏരിയയിൽ നിന്നിട്ടായിരുന്നു. എന്നാൽ ഇന്ന് ഞങ്ങളുടെ സൗഹൃദങ്ങൾ ഉൾപ്പെടെ എല്ലാം മാറി. അതുകൊണ്ട് ഇനി ഒരു കഥ ചിന്തക്കുമ്പോൾ ഒരുപോലെ ചിന്തിക്കില്ല,’ ലാൽ പറഞ്ഞു.

More in Movies

Trending

Recent

To Top