Tamil
ചിമ്പുവിനെ വിളിച്ചിട്ട് കിട്ടിയില്ല, എന്നെ വിളിച്ചിട്ടും കിട്ടിയില്ല, നയൻതാര എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു; സംവിധായകൻ നന്ദു
ചിമ്പുവിനെ വിളിച്ചിട്ട് കിട്ടിയില്ല, എന്നെ വിളിച്ചിട്ടും കിട്ടിയില്ല, നയൻതാര എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു; സംവിധായകൻ നന്ദു
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നയൻതാര-ചിമ്പു പ്രണയം ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഇപ്പോഴിതാ ഇവരുടെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നന്ദു. ഈ സിനിമയ്ക്ക് മുമ്പ് ചിമ്പുവിന്റെയും നയൻതാരയുടെയും വല്ലവനിൽ താൻ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നെന്ന് നന്ദു പറയുന്നു.
എല്ലാ കാലത്തും നായികയോടൊപ്പം സംസാരിക്കാനുള്ള അവസരം നായകന് ലഭിക്കും. നയൻതാരയും ചിമ്പുവും അങ്ങനെ സംസാരിച്ച് സൗഹൃദത്തിലായി. നയൻതാര തന്റെ ഷോട്ട് കഴിഞ്ഞാലും കാരവാനിലേയ്ക്ക് പോകില്ല. എന്റെ ഫോണിന് ചില സമയത്ത് സിഗ്നൽ കിട്ടില്ല. ഞാൻ സെറ്റിൽ പോയപ്പോൾ, ഫോൺ വിളിച്ചാൽ എടുക്കില്ലേ എന്ന് നയൻതാര ചോദിച്ചു. ശേഷം എന്റെ ഫോൺ വാങ്ങി നിലത്തെറിഞ്ഞു. ഫോൺ തകർന്ന് തരിപ്പണമായി.
എനിക്കാകെ ഒരു ഫോണേയുള്ളൂ. നയൻതാര ചിമ്പുവിനെ വിളിച്ചതാണ്. വിളിച്ചിട്ട് കിട്ടാതായപ്പോൾ ഒപ്പമുള്ള എന്നെ വിളിച്ചു. എന്റെ ഫോണിൽ കോൾ റീച്ച് ആയില്ല. അതിനാണ് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചത്. എനിക്ക് വല്ലാതായി. നയൻതാര അസിസ്റ്റന്റ്സിനെക്കൊണ്ട് വീണുപോയ ഫോൺ എടുപ്പിച്ചു.
അതിൽ നിന്നും സിം ഈരി അവരുടെ ഫോണിൽ ഇട്ട് ആ ഫോൺ എനിക്ക് തന്നു. നയൻതാര ചിമ്പുവിന് മേൽ പൊസസീവ് ആയിരുന്നു. അവർ വഴക്കുണ്ടാക്കി പിരിഞ്ഞതല്ല. ഒരു ഘട്ടത്തിൽ ആലോചിച്ച് പിരിഞ്ഞു. കല്യാണം കഴിഞ്ഞ ശേഷമുള്ള ജീവിതത്തിന് വേണ്ട പക്വത ഇല്ലെന്ന് മനസിലാക്കി രണ്ട് പേരും സംസാരിച്ച് പിരിഞ്ഞു. ഇതുകൊണ്ടാണ് ഇന്നും ഇവർ സുഹൃത്തുക്കളായി തുടരുന്നതി. അവർ പ്രണയിക്കുന്നതിന് മുമ്പേ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്.
തന്റെ കരിയറിന് വേണ്ടി നയൻതാര ചുംബന ഫോട്ടോഷൂട്ടുകൾക്ക് തയ്യാറായതാണെന്നും സംവിധായകൻ പറഞ്ഞു. വല്ലവൻ സിനിമയുടെ സമയത്ത് വിഘ്നേശ് ശിവൻ പ്രഭു സോളമന്റെ അസിസ്റ്റന്റായി വർക്ക് ചെയ്യുകയാണ്. പോടാ പോടി എന്ന സിനിമയുടെ സമയത്താണ് വിഘ്നേശിനെ പരിചയപ്പെടുന്നത്. പോടാ പോടിയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കവെ വാലിഭൻ എന്ന സിനിമ ചിമ്പു കമ്മിറ്റ് ചെയ്തു.
ആ സിനിമയുടെ ചർച്ചയുടെ സമയത്താണ് വിഘ്നേശിനെ പരിചയപ്പെടുന്നത്. പോടാ പോടി ഉപേക്ഷിക്കുകയാണെന്ന് അന്ന് വിക്കി എന്നോട് പറഞ്ഞിരുന്നു. അമിത ബഡ്ജറ്റും ചിമ്പുവിന്റെ ഡൊമിനേഷനുമായിരുന്നു കാരണം. ആ ചെറുപ്പക്കാരൻ അന്ന് ഏറെ വിഷമിച്ചു. സിനിമ ഉപേക്ഷിച്ചാൽ പിന്നീട് മറ്റൊരു സിനിമയ്ക്ക് ഡേറ്റ് ആരും തരില്ല.
അഡ്ജസ്റ്റ് ചെയ്ത് ഷൂട്ടിംഗ് പൂർത്തിയാക്കെന്ന് ഞാൻ അന്ന് ഉപദേശിച്ചു. വിഘ്നേശ് ശിവന്റെ അമ്മ ചിമ്പുവിനെ വിളിച്ച് സംസാരിച്ചു. വിഘ്നേശ് ശിവന് സിനിമയെടുക്കാനറിയില്ലെന്നാണ് ചിമ്പുവിന്റെ വാദം. അമ്മ ചിമ്പുവുമായി സംസാരിച്ച ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയായതെന്നും നന്ദു വ്യക്തമാക്കി.
ഇപ്പോൾ വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്.
മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ട്. കൂടാതെ എവിടെ യാത്ര പോയാലും മക്കളേയും ഒപ്പം കൂട്ടും. വിഘ്‌നേഷ് ശിവനും അതുപോലെ തന്നെയാണ്. മക്കൾ പിറക്കുന്നതിന് മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓർക്കുന്നുപോലുമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിഘ്‌നേഷ് ശിവൻ പറഞ്ഞത്.
കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ വളരുമെന്നതിനാലാണ് ഈ സമയം നയൻസും വിക്കിയും കഴിവതും അവർക്കൊപ്പം തന്നെ ചിലവഴിക്കുന്നത്. അന്നപൂരണിയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ നയൻതാരയുടെ സിനിമ. എസ്. ശശികാന്തിന്റെ ടെസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ.