Connect with us

500 പേരടങ്ങുന്ന സംഘം, മൈനസ് 12 ഡിഗ്രി; കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ലിയോ’യെ കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍

News

500 പേരടങ്ങുന്ന സംഘം, മൈനസ് 12 ഡിഗ്രി; കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ലിയോ’യെ കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍

500 പേരടങ്ങുന്ന സംഘം, മൈനസ് 12 ഡിഗ്രി; കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ലിയോ’യെ കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍

പ്രഖ്യാപന നാള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലിയോ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കശ്മീരില്‍ ആണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഇപ്പോഴിതാ ലിയോയേക്കുറിച്ച് പുതിയ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകന്‍ മിഷ്‌കിന്‍. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ ലിയോ അനുഭവങ്ങള്‍ മിഷ്‌കിന്‍ ഓര്‍ത്തെടുത്തത്. വിജയ്, മറ്റ് അണിയറപ്രവര്‍ത്തകര്‍ എന്നിവരേക്കുറിച്ചെല്ലാം ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

കശ്മീരിലെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയിലേയ്ക്ക് വരികയാണെന്ന് പറഞ്ഞുകൊണ്ടാണ് മിഷ്‌കിന്റെ കുറിപ്പ് ആരംഭിക്കുന്നത്. 500 പേരടങ്ങുന്ന സംഘം മൈനസ് 12 ഡിഗ്രിയിലാണ് തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. സംഘട്ടനസംവിധായകരായ അന്‍ബറിവ് അത്യുജ്ജ്വലമായ ഒരു ആക്ഷന്‍രംഗം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ കഠിനാധ്വാനവും അവരെന്നോട് കാണിച്ച സ്‌നേഹവും കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കൊടുംതണുപ്പിനെ സാഹസികമായി നേരിട്ടുകൊണ്ടാണ് നിര്‍മാതാവ് ലളിത് ഒപ്പംചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. എന്റെ അവസാനഷോട്ട് പൂര്‍ത്തിയായശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് എന്നെ ആലിംഗനം ചെയ്തു.

ഞാനദ്ദേഹത്തിന്റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി. പ്രിയസഹോദരന്‍ വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എന്നോട് പ്രകടിപ്പിച്ച വിനയവും സ്‌നേഹവും ഒരിക്കലും മറക്കില്ല. ലിയോ വന്‍വിജയമാകും’ എന്നും മിഷ്‌കിന്‍ ട്വിറ്ററില്‍ എഴുതി. വളരെപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.

More in News

Trending

Recent

To Top