പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !
കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ലീന . ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള്‍ സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞൊരു ഡയലോഗിലാണ് അവള്‍ വീണത്. ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ ജോസ് മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടിയായിരുന്നു സിനിമയില്‍ നായകന്‍. മമ്മൂട്ടിയുടെ കോമഡി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയും സൂപ്പര്‍ഹിറ്റായി. ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അന്ന് മുതലാണ്. അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും തുടങ്ങിയ യാത്ര ഇന്നത്തെ പ്രമുഖ സംവിധായകരുടെ നിലയിലേക്ക് ലാല്‍ ജോസിനെ എത്തിച്ചു. എന്നാല്‍ താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തന്റെ ഭാര്യയാവാന്‍ തീരുമാനിച്ച ലീനയുടെ തീരുമാനത്തെ അഭിമാനത്തോടെ ഓര്‍ക്കുകയാണ് സംവിധായകന്‍.
ഒരു സംവിധായകനാവുമോ എന്ന് പോലും ഉറപ്പില്ലാത്ത കാലത്താണ് ലീനയെ വിവാഹം കഴിക്കുന്നത്. തന്റെ പോക്രിത്തരം മുഴുവന്‍ കണ്ടിട്ടുണ്ടെങ്കിലും പെണ്ണ് കാണാന്‍ പോയപ്പോള്‍ പറഞ്ഞ ഒരു ഡയലോഗിലാണ് ലീന വീണതെന്നാണ് ലാല്‍ ജോസ് പറഞ്ഞത്. മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകന്‍.
കല്യാണമേ വേണ്ടെന്ന് വിചാരിച്ചിരുന്ന ആളായിരുന്നു ഞാന്‍. യാത്രകളും സിനിമയും മാത്രമുള്ള ഒരു ജീവിതമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് വിവാഹത്തോട് താല്‍പര്യമില്ലാതെ പോയത്. എന്നാല്‍ എന്റെ സുഹൃത്തുക്കളുടെ ഗ്യാങ്ങില്‍ ഏറ്റവുമാദ്യം വിവാഹം കഴിച്ചതും ഞാനായി മാറി. ഭാര്യ ലീന എന്റെ അമ്മയുടെ വിദ്യാര്‍ഥിയും അപ്പന്റെ സുഹൃത്തിന്റെ മകളുമായിരുന്നു. മാതാപിതാക്കള്‍ തമ്മിലാണ് വിവാഹ ആലോചന നടത്തിയത്.
അന്നൊരു അസിസ്റ്റന്റ് ഡയറക്ടറും വാര്‍ഷിക വരുമാനം ആറായിരം രൂപയുള്ള ഒരാള്‍ക്ക് ഒരു പെണ്ണിനെ കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ലീനയെ നേരത്തെ തന്നെ അറിയാവുന്നതാണ്. എങ്കിലും പെണ്ണ് കാണാന്‍ പോവാന്‍ പറഞ്ഞു. ഔദ്യോഗികമായി അങ്ങനൊരു ചടങ്ങ് വേണമെന്നത് അമ്മയുടെ വാശിയായിരുന്നു.
ലീനയാണെങ്കില്‍ നന്നായി പഠിക്കുന്ന പെണ്‍കുട്ടിയാണ്. കൃത്യമായി മാര്‍ക്ക് വാങ്ങിക്കുകയും എന്നും പള്ളിയില്‍ പോവുകയുമൊക്കെ ചെയ്യുന്ന കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ആളും കൂടിയാണ്. ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള്‍ സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞൊരു ഡയലോഗിലാണ് അവള്‍ വീണത്.
സിനിമയില്‍ പത്തഞ്ഞൂറ് അസിസ്റ്റന്റ് ഡയറക്ടറുമാരുണ്ട്. അതില്‍ പത്തോ അമ്പതോ പേരാണ് പിന്നീട് അസോസിയേറ്റ് ഡയറക്ടറാവുക.
അതില്‍ നിന്നും അഞ്ചോ പത്തോ പേര്‍ സംവിധായകരും ആയേക്കും. അവരില്‍ ഒരാളായിരിക്കും ദീര്‍ഘകാലം സിനിമയില്‍ നിലനില്‍ക്കുന്നത്. ഒരു അരിപ്പ വച്ചിട്ടാണ് അതൊക്കെ അളന്ന് നോക്കുന്നതെന്നും ഞാന്‍ പറഞ്ഞു. പിന്നെ കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയി കഴിഞ്ഞാല്‍ നീയും മക്കളും പട്ടിണി കിടക്കില്ലെന്ന് കൂടി പറഞ്ഞു.
അവള്‍ കരുതി മണ്ണ് കിളച്ചിട്ടാണെങ്കിലും അവരെ നോക്കുമെന്ന് പറഞ്ഞതാണെന്ന്.നന്നായി ആലോചിച്ചിട്ട് വേണം തീരുമാനിക്കാനെന്ന് പറഞ്ഞെങ്കിലും അവളത് ധൈര്യ പൂര്‍വ്വം നേരിട്ടു. അങ്ങനെ ഞങ്ങളുെ വിവാഹം കഴിഞ്ഞ് എട്ടോ ഒന്‍പതോ വര്‍ഷത്തിന് ശേഷമാണ് ഞാനൊരു സംവിധായകനാവുന്നത്. അതുവരെ സംവിധായകനാവുമെന്ന പ്രതീക്ഷ പോലും തനിക്കില്ലായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.