Connect with us

” നീ എന്താ കരുതിയത് , ഞാൻ ഉഴപ്പി പാടുന്ന ആളാണെന്നോ ?” – തന്നോട് ക്ഷുഭിതനായി സ്റ്റുഡിയോയിൽ നിന്നും യേശുദാസ് ഇറങ്ങി പോയതിനെകുറിച്ച് കമൽ .

Malayalam Breaking News

മലയാളികളുടെ പ്രിയ ഗായകനാണ് യേശുദാസ് . കേരളത്തിന്റെ ഗാനഗന്ധർവൻ ഓരോ മലയാളികളുടെയും അഭിമാനവുമാണ് . എന്നാൽ ഒരിക്കൽ യേശുദാസ് ഒരിക്കല്‍ ദേഷ്യപ്പെട്ട് സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയതിക്കുറിച്ച്‌ സംവിധായകന്‍ കമല്‍ പങ്കുവയ്ക്കുന്നു.

‘വാഴപ്പൂങ്കിളികള്‍ എന്ന പാട്ട് പാടാന്‍ ദാസേട്ടന്‍ വന്നപ്പോള്‍ ഗാനരചയിതാവായ ബിച്ചു ഉണ്ടായിരുന്നില്ല. അതിനാല്‍ അ പാട്ടിന്റെ വരികള്‍ ഞാനായിരുന്നു ദാസേട്ടന് പറഞ്ഞ് കൊടുത്തത്. ഞാന്‍ പാട്ടിന്റെ വരികള്‍ വായിക്കുമ്ബോള്‍ ദാസേട്ടന്‍ അത് മറ്റൊരു പുസ്തകത്തില്‍ പകര്‍ത്തിയെടുക്കും. ആ പാട്ടിലെ ശിശിരം ചികയും എന്ന വരികള്‍ എന്നത് ശിശിരം ചിറയും എന്ന് തെറ്റിയാണ് ദാസേട്ടള്‍ എഴുതിയത്. പാടാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെ തന്നെ വരുകയും ചെയ്തു. വരികളിലെ പ്രശ്‌നം ഔസേപ്പച്ചനോട് പറഞ്ഞിരുന്നവെങ്കിലും അദ്ദേഹത്തിന് ദാസേട്ടനോട് പറയാന്‍ മടി. ഒടുവില്‍ പാട്ട് ഓക്കെയാക്കി ദാസേട്ടന്‍ പോകാനിറങ്ങുമ്ബോള്‍ ഞാന്‍ കണ്‍സോളിനെടുത്ത് ഓടിചെന്ന് പറഞ്ഞു. ‘പാടിയ വരിയില്‍ ചെറിയ തെറ്റുണ്ട്. ശിശിരം ചികയും കിളികള്‍ എന്ന വരി ഉഴപ്പി ശിശിരം ചിറയും കിളികള്‍ എന്നാണ് പാടിയത്.’

എന്റെ ഉഴപ്പി എന്ന പ്രയോഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ക്ഷുഭിതനായി.ഞാന്‍ ടെന്‍ഷനില്‍ തെറ്റായി എന്ന അര്‍ഥത്തിലാണ് ഉഴപ്പി എന്ന വാക്ക് ഉപയോഗിച്ചത്. ‘നീ എന്താ കരുതിയത് ഞാന്‍ ഉഴപ്പി പാടുന്ന ആളാ… എന്ന് പറഞ്ഞ് ഇയര്‍ ഫോണ്‍എടുത്ത് വെച്ച്‌ സ്റ്റുഡിയോയില്‍ നിന്ന് ദാസേട്ടന്‍ ഇറങ്ങിപ്പോയി. ഔസേപ്പച്ചന്‍ ദാസേട്ടന്റെ അടുത്തേക്ക് ചെന്നു. തന്റെ ഡയറക്ടറെന്നെ മലയാളം പഠിപ്പിക്ക്യാ..; എന്നൊക്കെ പറഞ്ഞ് ചൂടായി.

എനിക്കാകെ ടെന്‍ഷനായി ഞാന്‍ അവിടെ നിന്ന് മുങ്ങി. പക്ഷേ കുറേ കഴിഞ്ഞപ്പോള്‍ ദാസേട്ടനെന്നെ വിളിപ്പിച്ചു. ‘നി എവിടത്തുകാരനാടോ എന്നൊക്കെ ചോദിച്ച്‌ പരിചയപ്പെട്ടു.. ദാസേട്ടന്‍ ബുക്കിലെഴുതിയ വരി വായിച്ചു. എന്നിട്ട് പറഞ്ഞു. ‘ഇവിടെ ഞാനല്ല ഉഴപ്പിയത് നീയാണ്. നി പറഞ്ഞത് ഞാന്‍ എഴുതിയെടുത്തു.. ഇനി വായിക്കുമ്ബോള്‍ ശുദ്ധമായ ഭാഷയില്‍ വായിക്കണം. കൊടുങ്ങല്ലൂര്‍ക്കാരന്റെ ഭാഷയില്‍ വായിക്കരുതെന്ന് പറഞ്ഞ് വീണ്ടും റെക്കോഡിങ്ങ് സ്റ്റുഡിയോയില്‍ കയറി ആ പാട്ട് മനോഹരമായി പാടി. പാടിയിറങ്ങുമ്ബോള്‍ വിളിച്ചു ചോദിച്ചു, കൊടുങ്ങലൂര്‍ക്കാരന് ഓക്കെയല്ലേ?. ഞാന്‍ അടുത്ത ചെന്നപ്പോള്‍ എന്റെ ചെവിയിലെന്നു നുള്ളി. ചിരിച്ചു കൊണ്ട് ദാസേട്ടന്‍ കാറില്‍ കയറി.’ കമല്‍ പറഞ്ഞു.

director kamal about yesudas

More in Malayalam Breaking News

Trending

Recent

To Top