Connect with us

സൗമ്യ ഇനി അരുണ്‍ ഗോപിക്ക് സ്വന്തം…..

Malayalam Breaking News

സൗമ്യ ഇനി അരുണ്‍ ഗോപിക്ക് സ്വന്തം…..

സൗമ്യ ഇനി അരുണ്‍ ഗോപിക്ക് സ്വന്തം…..

VIDHYA


സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. 
മെര്‍ലിന്‍ ജോണിന്റെയും നിര്യാതനായ ജോണ്‍ മൂഞ്ഞേലില്‍ ദമ്പതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ ജോണാണ് വധു. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചറാണ് സൗമ്യ. ഇരുവരുടെയും നീണ്ടനാള്‍ പ്രണയമാണ് സഫലമായത്. വൈറ്റില പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയവരും, സുഹൃത്തുക്കളും, ബന്ധുക്കളുമാണ് പങ്കെടുത്തത്.

ഇരുവരുടെയും പ്രണയ വിവാഹമാണിത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് വൈറ്റില പള്ളിയിലായിരുന്നു അരുണ്‍ഗോപി സൗമ്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വൈകുന്നേരം ആറരയ്ക്ക് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസല്‍ക്കാരം നടത്തും.സിനിമാ മേഖലയിലുള്ളവര്‍ക്ക് പതിനൊന്നാം തീയതി വര്‍ക്കല റിസോര്‍ട്ടില്‍ വിരുന്നൊരുക്കും. മതം മാറാതെ പ്രത്യേക ഉടമ്പടിപ്രകാരമാണ് വിവാഹം നടക്കുന്നത്.


അരുണ്‍ഗോപി മതം മാറുന്നില്ലെന്നും, പ്രത്യേക ഉടമ്പടിപ്രകാരമാണ് വിവാഹം നടക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അരുണ് ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല. റിലീസ് അടുത്ത് നിന്ന സമയത്ത് വിവാദങ്ങള്ക്കും പ്രതിസന്ധികള്ക്കുമിടയില് കുടുങ്ങി പോയ ചിത്രം ഏറെ പ്രതിസന്ധികക്കൊടുവിലായിരുന്നു റിലീസ് ചെയ്തത്. ചിത്രം പ്രതീക്ഷിച്ചതിലും വന്‍ ഹിറ്റാവുകയായിരുന്നു. ശേഷം അരുണിന് വിജയ തുടക്കമാവുകയായിരുന്നു. രാമലീലയ്ക്ക ശേഷം പുറത്തിറങ്ങിയ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ട് തീയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. സിനിമാ ട്വിസ്റ്റുപോലെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിനില്‍ക്കുകയാണ്.


സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നായകനാകാനുള്ള നിയോഗവും അരുണ്‌ഗോപിയെ തേടിയെത്തിയിരുന്നു. മാധ്യമപ്രവര്ത്തകനായ രതീഷ് രഘുനന്ദന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രത്തിലാണ് അരുണ്‌ഗോപി നായകനാകുന്നത്. നായകനായി അഭിനയിക്കാനുള്ള സാഹചര്യം തന്നെ തേടിയെത്തിയപ്പോള്‍ അരുണ്‌ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു… രതീഷ് രഘുനന്ദന് തന്നോടു സബ്ജക്ട് പറയുമ്പോള്തന്നെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം വല്ലാതെ ആകര്ഷിച്ചിരുന്നു. തുടര്ന്നു നടന്ന ചര്ച്ചകളിലാണ് ഈ കഥാപാത്രത്തെ താന്തന്നെ അവതരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്.


ഏതൊരു നടനും ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രമാണിത്. നായകന്റെ ശരീര സൗന്ദര്യമോ ഇമേജോ ഈ കഥാപാത്രത്തിന് ആവശ്യമില്ല. അതിലുപരി ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്ന ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. തിരക്കഥയിലെ സംഭവങ്ങളാണ് സിനിമയെ ആകര്ഷകമാകുന്നത്. മലയാളത്തില് ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഇന്റലിജന്റ് ത്രില്ലര് ആയിരിക്കും ചിത്രമെന്നും അരുണ്‌ഗോപി പ്രതികരിച്ചിരുന്നു. രാധാമണിയുടെയും നിര്യാതനായ ഗോപിനാഥന്‍ നായരുടെയും മകനാണ് അരുണ്‍ഗോപി.

director arun gopi wedding

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top