Connect with us

ഒരാൾ മാത്രം എന്നിൽ നിന്ന് അകലം പാലിച്ച് നിൽക്കുന്നുണ്ടായിരുന്നു, ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ആ കുട്ടിയെ വിളിച്ചിരുത്തി… എന്താണ് എന്നോട് മാത്രം ഇടപഴകാത്തതെന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു; ദിനേശ് പണിക്കർ

serial news

ഒരാൾ മാത്രം എന്നിൽ നിന്ന് അകലം പാലിച്ച് നിൽക്കുന്നുണ്ടായിരുന്നു, ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ആ കുട്ടിയെ വിളിച്ചിരുത്തി… എന്താണ് എന്നോട് മാത്രം ഇടപഴകാത്തതെന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു; ദിനേശ് പണിക്കർ

ഒരാൾ മാത്രം എന്നിൽ നിന്ന് അകലം പാലിച്ച് നിൽക്കുന്നുണ്ടായിരുന്നു, ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ആ കുട്ടിയെ വിളിച്ചിരുത്തി… എന്താണ് എന്നോട് മാത്രം ഇടപഴകാത്തതെന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു; ദിനേശ് പണിക്കർ

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ദിനേശ് പണിക്കർ ഒരു നിർമ്മാതാവ് കൂടിയാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ കിരീടം നിർമ്മിച്ചത് അദ്ദേഹമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം അഭിനയിച്ച ചന്ദനമഴ സീരിയലിനിടെ നടന്ന ഒരു സംഭവം വിവരിച്ചിരിക്കുകയാണ് . തന്റെ യൂട്യൂബ് ചാനലിൽ സീരിയൽ രം​ഗത്തെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ബ്രേക്കിന് കാത്തിരിക്കുമ്പോഴാണ് 2010 ൽ വി ട്രാക്സ് എന്ന കമ്പനിയുടെ സീരിയൽ നടക്കുന്നത്. മല്ലിക സുകുമാരനാണ് പ്രധാന വേഷം ചെയ്യുന്നത്. മല്ലിക സുകുമാരന്റെ ഭർത്താവ് ആയി ഒരു കഥാപാത്രമുണ്ട് വെങ്കിടി സ്വാമി. ആ സമയത്ത് എനിക്ക് കട്ടി മീശ ഉണ്ടായിരുന്നു. ആ മീശ വരെ എന്നെക്കൊണ്ട് എടുപ്പിച്ചു’

‘അങ്ങനെ വെങ്കിടി സ്വാമിയായി ഹരിചന്ദനം എന്ന സീരിയലിൽ വന്നു. അതിന് ശേഷം പട്ടുസാരി എന്ന സീരിയലും. പിന്നീട് നാല് വർഷത്തോളം ഞാൻ അഭിനയിച്ചത് ചന്ദനമഴ എന്ന സീരിയലിൽ ദേവേട്ടനായാണ്. എന്റെ കരിയർ നോക്കിയാൽ ഏറ്റവും കൂടുതൽ ആളുകൾ പ്രശംസിച്ച കഥാപാത്രം അതായിരുന്നു’

ചന്ദനമഴയിലെ രസകരമായ സംഭവം പറയാം. ചന്ദനമഴ ആദ്യ ദിവസം ഷൂട്ട് തുടങ്ങുന്നു. അവിടെ ചെല്ലുമ്പോൾ എനിക്ക് പരിചയമുള്ളത് മുരളി മോ​ഹൻ എന്ന വളരെ സീനിയറായ ആക്ടെറയാണ്. പിന്നെ യമുനയുടെ ഭർത്താവായാണ് ഞാനഭിനയിച്ചത്’

‘രൂപശ്രീ അതിലെ ഏറ്റവും വലിയ സ്റ്റാർ ആയിരുന്നു. മേഘ്ന നായികയായി കുറേനാൾ വെട്ടിത്തിളങ്ങി നിന്നു. സുബ്രു എന്ന് സ്നേഹത്തോടെ വിളിക്കുന്ന സുബ്രമണി ഉണ്ടായിരുന്നു’

‘എടുത്ത് പറയേണ്ട ഒരു കഥാപാത്രമുണ്ട്. ശാലു കുര്യൻ, ശാലു കുര്യനെ ആദ്യമായാണ് ഞാൻ കാണുന്നത്. നല്ല ഭം​ഗിയുള്ള കുട്ടി. ആദ്യ ദിവസം ആ കുട്ടിയുടെ കഴിവിനെ ഞാൻ ഇവാലുവേറ്റ് ചെയ്തപ്പോൾ മിടുക്കി. നന്നായിട്ട് അഭിനയിക്കാനറിയാം’

‘എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടു നല്ല രീതിയിൽ സംസാരിക്കുന്നു ഇടപഴകുന്നു. ഇതിനിടയിൽ ഒരാൾ മാത്രം എന്നിൽ നിന്ന് അകലം പാലിച്ച് നിൽക്കുന്നുണ്ടായിരുന്നു. വേറെയാരുമല്ല, ശാലു കുര്യൻ. ശാലു എന്റെ മുഖത്ത് നോക്കുന്നില്ല’

എനിക്ക് തരേണ്ട സ്നേഹമോ ബഹുമാനമോ തരാതെ മാറി നിന്നപ്പോൾ ഞാൻ വിചാരിച്ചു ഈ കുട്ടി എന്താണിങ്ങനെ പെരുമാറുന്നതെന്ന്. ജാഡയായിരിക്കുമെന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി’ ‘എന്നോട് മാത്രമേയുള്ളൂ ജാഡ ബാക്കിയെല്ലാവരോടും ഇടപഴകുന്നുണ്ട്. അപ്പോൾ എന്തോ കുഴപ്പമുണ്ട്. ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ഞാനാ കുട്ടിയെ വിളിച്ചിരുത്തി. എന്താണ് എന്നോട് മാത്രം ഇടപഴകാത്തതെന്ന് ചോദിച്ചു’

അവർ തൊഴുത് കൊണ്ട് എന്നോട് പറഞ്ഞു സത്യാവസ്ഥ പറഞ്ഞാൽ ചേട്ടന് ഇഷ്ടപ്പെടില്ലെന്ന്. ധൈര്യമായി പറഞ്ഞോയെന്ന് ഞാനും. ചേട്ടന്റെ ജനകൻ എന്ന സിനിമ കണ്ടിരുന്നു. ജനകനിലെ കഥാപാത്രം ചേട്ടൻ ചെയ്ത ശേഷം ചേട്ടനോട് എനിക്ക് വെറുപ്പായിപ്പോയെന്ന്’ ‘സീരിയൽ, സിനിമാ മേഖലയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ആർട്ടിസ്റ്റ് സ്ക്രീനിൽ കാണുന്നതെല്ലാം അഭിനയമാണെന്ന് അറിയാവുന്ന നല്ലൊരു നടിയായ ശാലു കുര്യൻ എന്നോട് പറയുകയാണ്’ ‘കുറച്ച് നേരം എനിക്ക് വിഷമം തോന്നിയെങ്കിലും പിന്നീട് ഞാനത് അവാർഡ് ആയി കണ്ടു. ശാലുവിനെ ഞാൻ നല്ലൊരു വ്യക്തിയാണെന്ന് ധരിപ്പിച്ച് പിന്നീട് നല്ല ഫ്രണ്ട്ലി ആയി, ദിനേശ് പണിക്കർ പറഞ്ഞു,’ ജനകനിൽ വില്ലൻ വേഷമാണ് ഇദ്ദേഹം ചെയ്തിരുന്നത്.

Continue Reading
You may also like...

More in serial news

Trending

Recent

To Top