Malayalam
കല്ല്യാണം എന്തായാലും ഈ അടുത്തൊന്നും ഉണ്ടാവില്ല, എനിക്ക് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്; ദിൽഷ
കല്ല്യാണം എന്തായാലും ഈ അടുത്തൊന്നും ഉണ്ടാവില്ല, എനിക്ക് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്; ദിൽഷ
നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഇതുവരെ വന്നിട്ടുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഏറ്റെടുത്ത സീസണായിരുന്നു ബിഗ് ബോസ് സീസൺ ഫോർ. ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നറുണ്ടായതും ബിഗ് ബോസ് സീസൺ ഫോറിലാണ്. ഡാൻസറും സീരിയൽ താരവുമെല്ലാമായ ദിൽഷ പ്രസന്നനാണ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ച് ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റിൽ കിരീടം ചൂടിയത്. ബിഗ് ബോസിൽ ഡോ. റോബിൻ രാധാകൃഷ്ണന് ദിൽഷയോടുള്ള പ്രണയവും റോബിന്റെ പെട്ടെന്നുള്ള പുറത്തുപോകും എല്ലാം അകത്തും പുറത്തും ഒരേ പോലെ ചർച്ചയായതാണ്.
പുറത്തിറങ്ങിയ ശേഷം ദിൽഷയും റോബിനും വിവാഹിതരാകുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ ദിൽഷ ഈ ബന്ദ്തതിൽ നിന്നും പിന്മാറിയെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. ദിൽഷ ഇതുവരെയും ഇതിനോട് കൃത്യമായി പ്രതികരിച്ചിട്ടില്ല. ബിഗ് ബോസിൽ വരും മുമ്പ് റിയാലിറ്റി ഷോ താരമായിട്ടാണ് പ്രേക്ഷകർക്ക് ദിൽഷയെ കൂടുതൽ പരിചയം.
ഡാൻസ് പരിപാടികളിലും ഉദ്ഘാടനങ്ങളിലുമെല്ലാം നിറസാന്നിധ്യമാണ് ദിൽഷ. മാത്രമല്ല ഒരു സിനിമയിലും വേഷമിട്ടു. അനൂപ് മേനോൻ നായകനായ ഓ സിൻഡ്രേല എന്ന സിനിമയിലാണ് ദിൽഷ വേഷമിട്ടത്. ഇനിയും നല്ല സിനിമകളുടെ ഭാഗാമാകാനാണ് താത്പര്യമെന്നും കൂടുതൽ നല്ല വേഷങ്ങൾക്കായ കാത്തിരിക്കുകയാണ് താനെന്നും ദിൽഷ പറഞ്ഞിരുന്നു. ഒരു സ്വകാര്യ പരിപാടിക്കിടെ യുട്യൂബ് ചാനലുകളോട് സംസാരിക്കവെയാണ് ദിൽഷ തന്റെ വിവാഹം സംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി നൽകിയത്.
പുതിയ സിനിമകളുടെ കഥകളൊക്കെ കേൾക്കുന്നുണ്ട്. എനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന സിനിമകളിൽ അഭിനയിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിന് വേണ്ടി കാത്തിരിക്കുകയാണ്. കല്ല്യാണം ഈ വർഷം ഉണ്ടെന്ന് കേട്ടല്ലോയെന്നുള്ള ചോദ്യത്തിന് ആര് പറഞ്ഞു, ഞാനറിഞ്ഞില്ലല്ലോയെന്നായിരുന്നു ദിൽഷയുടെ മറുപടി. കല്ല്യാണം എന്തായാലും ഈ അടുത്തൊന്നും ഉണ്ടാവല്ല. കാരണം ഇനിയും ഏറെ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ.
കല്ല്യാണത്തിന്റെ ആവശ്യം ഉണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ താത്പര്യം അല്ലേയെന്നും ദിൽഷ മറുപടി നൽകി. കല്ല്യാണം കഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമൊക്കെ ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഗോസിപ്പുകളെയൊക്കെ ചിരിച്ചുതള്ളുകയാണ്. ഒരുപാട് വലിയ ഗോസിപ്പുകൾ കേട്ടത് കൊണ്ട് എല്ലാത്തിനേയും ചിരിച്ചുവിടാൻ കഴിയുന്നുണ്ട് എന്നും ദിൽഷ പറഞ്ഞു.
അതേസമയം വീഡിയോയക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ദിൽഷ പറഞ്ഞത് തന്നെയാണ് ശരി , വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം. ദിൽഷ ലക്ഷ്യബോധമുള്ള വ്യക്തിയാണ്, റോബിന്റെ വിവാഹത്തിന് മുന്നേ തന്നെ അയ്യാളെക്കാൾ നല്ലെരാു വ്യക്തിയെ വിവാഹം ചെയ്ത് കാണിക്കണമായിരുന്നു, വിവാഹം കഴിക്കില്ലെന്ന് എന്താണിത്ര വാശി അവസരങ്ങൾ ഇനിയും വരുമെന്നും ചിലർ കുറിച്ചു.
ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയായിരുന്നു ദിൽഷ. റോബിൻറെ പേരിലാണ് ദിൽഷയ്ക്കെതിരെ ചിലർ രംഗത്തെത്തിയത്. ഷോയിൽ വെച്ച് ദിൽഷയും റോബിനും വലിയ സൗഹൃദം പുലർത്തിയിരുന്നു. ഇത് പ്രണയമാകുമെന്നും ഇരുവരും വിവാഹിതരാകുമെന്നുമൊക്കെയായിരുന്നു ആരാധക വിലയിരുത്തൽ. ഈ തരത്തിൽ ആരാധകർ ഇവരെ ആഘോഷിക്കുകയും ചെയ്തു.
എന്നാൽ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ ഉണ്ടായി. പിന്നീട് ഇരുവരും സൗഹൃദം അവസാാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിൽഷയ്ക്കെതിരെ സൈബർ ആക്രമണം കടുത്തത്. അതേസമയം അടുത്തിടെ ഇനി ദിൽഷയുമായി യാതൊരു സൗഹൃദത്തിനും താത്പര്യമില്ലെന്ന് റോബിൻ വ്യക്തമാക്കിയിരുന്നു.
അവർ അവരുടെ ജീവിതവുമായി പോകട്ടെ ഞാൻ എന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണെന്നുമായിരുന്നു റോബിൻ അന്ന്പറഞ്ഞിരുന്നത്. ദിൽഷയുമായി പിരിഞ്ഞതിന് ശേഷം സംരഭക കൂടിയായ ആരതി പൊടിയുമായി റോബിൻ പ്രണയത്തിലാകുകയായിരുന്നു. ഉടൻ വിവാഹിതരാകാൻ ഒരുങ്ങുകയാണ് ഇരുവരും. കല്യാണം മുടക്കാൻ പലരും ശ്രമിക്കുന്നതു കൊണ്ടു തന്നെ വിവാഹത്തിന് ഒരാഴ്ചയ്ക്ക് മുമ്പോ രണ്ട് ദിവസത്തിന് മുമ്പോ മാത്രമേ വിവാഹകാര്യം പരസ്യമാക്കൂവെന്നാണ് റോബിൻ പറഞ്ഞത്.