Connect with us

ആഡംബര വീട് സ്വന്തമാക്കി, സ്വപ്നം നിറവേറ്റി ദിൽഷ; ഗൃഹപ്രവേശന വീഡിയോ വൈറൽ

Malayalam

ആഡംബര വീട് സ്വന്തമാക്കി, സ്വപ്നം നിറവേറ്റി ദിൽഷ; ഗൃഹപ്രവേശന വീഡിയോ വൈറൽ

ആഡംബര വീട് സ്വന്തമാക്കി, സ്വപ്നം നിറവേറ്റി ദിൽഷ; ഗൃഹപ്രവേശന വീഡിയോ വൈറൽ

മലയാളം ബിഗ് ബോസ്സിലെ ആദ്യത്തെ ലേഡി വിന്നറാണ് ദിൽഷ പ്രസന്നൻ. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയതോതിൽ സൈബർ ആക്രമണം താരത്തിന് നേരിടേണ്ടി വന്നിരുന്നു. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും ദിൽഷക്ക് ഒന്നാം സമ്മാനമായി ലഭിച്ചത് അമ്പത് ലക്ഷം രൂപയാണ്. പിന്നീട് എസ്. എൽ. സി. എ. എം. ജി(SLCAMG) ബെൻസ് കാർ ദിൽഷ സ്വന്തമാക്കിരുന്നു. ഇപ്പോഴിതാ സ്വപ്‌ന സാക്ഷാത്കാര സന്തോഷത്തിലാണ് താരം. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പന്തലായിനിയിൽ ആഡംബര വീട് സ്വന്തമാക്കിയാണ് ദിൽഷ സ്വപ്നം നിറവേറ്റിയത്.

ആഡംബരങ്ങള്‍ ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങിലാണ് താരം ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്ത്. വളരയധികം സന്തോഷമുണ്ടെന്നും താനും സഹോദരങ്ങളും വളരെയധികം സ്ട്രഗിള്‍ ചെയ്താണ് ഈ നേട്ടത്തിലെക്ക് എത്തിയതെന്നും താരം പങ്ക് വച്ചു. ഷോ കഴിഞ്ഞതിന് പിന്നാലെ വലിയ രീതിയുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വിധേയയായ വ്യക്തിയായിരുന്നു ദില്‍ഷ.

ഷോയ്ക്കിടയില്‍ സഹമത്സരാര്‍ത്ഥി റോബിന്‍ ദില്‍ഷയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു, എന്നാല്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദില്‍ഷ റോബിനോട് നോ പറഞ്ഞതിനെ തുടര്‍ന്ന് വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് ദില്‍ഷയും കുടുംബവും നേരിടേണ്ടി വന്നത്. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയത് എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച അരങ്ങേറിയത്. മത്സരത്തിൽ വിജയി ആയി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം വഷളാവുകയായിരുന്നു.

റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തുകയും ദിൽഷ പോയാൽ തനിക്ക് കുഴപ്പമില്ലെന്ന് റോബിൻ പറയുകയും ഒക്കെ ചെയ്തു. ഇരുവരും തമ്മിലെ സൗഹൃദത്തിന് വിള്ളൽ വീഴുകയും ഇത് ആരാധകർ ഏറ്റെടുക്കുകയുമായിരുന്നു. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്‌സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും പറഞ്ഞ് ദിൽഷ ഒരു വീഡിയോ ചെയ്തിരുന്നു. ബിഗ്ബോസിൽ നൂറ് ശതമാനം കൊടുത്തുതന്നെയാണ് താൻ വിജയിച്ചതെന്നും ട്രോഫി താൻ ആർക്കും കൊടുക്കില്ലെന്നും ദിൽഷ പറഞ്ഞിരുന്നു. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും ദിൽഷക്ക് ഒന്നാം സമ്മാനമായി ലഭിച്ചത് അമ്പത് ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങൾ തലപൊക്കിയത്. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയതെന്ന സൈബർ ആക്രമണങ്ങൾക്കിടെ റോബിനുമായുള്ള സൗഹൃദം തന്നെ വേണ്ടെന്ന് വെച്ചുകൊണ്ട് ദിൽഷ നടത്തിയ പ്രതികരണം ഏവരിലും ഒരു ഞെട്ടൽ സൃഷ്ടിച്ചിരുന്നു.

ഇതിന് പിന്നാലെ അമ്പത് ലക്ഷത്തിന്റെ ഓഹരി വോട്ട് ചെയ്ത ഡോക്ടർ റോബിൻ ആർമിക്ക് നല്കാൻ തയ്യാറാണെന്ന് ദിൽഷ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് ഒരു ഒഴുക്കിന് പറഞ്ഞതാണെന്ന തരത്തിൽ ഒരു തിരുത്തലും ദിൽഷ നടത്തിയിരുന്നു. ഒരു ഡാന്‍സര്‍ കൂടിയായ ദില്‍ഷ അമൃത ടിവിയിലും മഴവില്‍ മനോരമയിലെയും ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു.ബിഗ് ബോസിലെത്തും മുമ്പ് ഡിഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ താരം ഡേര്‍ ദി ഫിയര്‍ എന്ന ഷോയിലും ദില്‍ഷ പങ്കെടുത്തിട്ടുണ്ട്.ഇത് കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും ദില്‍ഷ അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top