Connect with us

സ്വയം കുഴിയില്‍ ചാടിയിട്ട് കണ്ടു നിന്ന് ചിരിച്ചവര്‍ തള്ളിയിട്ടെന്ന് പറയും പോലുണ്ട് ; ദിൽഷയെക്കെതിരെ ആരാധകർ

Movies

സ്വയം കുഴിയില്‍ ചാടിയിട്ട് കണ്ടു നിന്ന് ചിരിച്ചവര്‍ തള്ളിയിട്ടെന്ന് പറയും പോലുണ്ട് ; ദിൽഷയെക്കെതിരെ ആരാധകർ

സ്വയം കുഴിയില്‍ ചാടിയിട്ട് കണ്ടു നിന്ന് ചിരിച്ചവര്‍ തള്ളിയിട്ടെന്ന് പറയും പോലുണ്ട് ; ദിൽഷയെക്കെതിരെ ആരാധകർ

മലയാളം ബിഗ്‌ബോസ് നാലാം സീസണില്‍ എത്തിയതോടെയാണ് ദില്‍ഷ പ്രസന്നന്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയത്. ബിഗ്‌ബോസില്‍ വിജയിയായി ചരിത്രം കുറിക്കാനും നടിയും നര്‍ത്തകിയുമായ ദില്‍ഷയ്ക്കായി.

ഇപ്പോഴിതാ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ദില്‍ഷ. കഴിഞ്ഞ ദിവസം ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോ ദില്‍ഷ പങ്കുവച്ചിരുന്നു.ആ പ്രെമോഷന്‍ വീഡിയോ തട്ടിപ്പാണെന്നാണ് ആരോപണം ഉയര്‍ന്നത്. പിന്നാലെ ദില്‍ഷ വീഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. തന്റെ ഭാഗത്തു നിന്നുമുണ്ടായ കരുതല്‍ കുറവാണ് കാരണമെന്നാണ് ദില്‍ഷ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ബിഗ് ബോസ് താരമായിരുന്ന ബ്ലെസ്ലിയും ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെ ബ്ലെസ്ലിയ്‌ക്കെതിരെ ദില്‍ഷയും രംഗത്തെത്തിയിരുന്നു.

തട്ടിപ്പാണെന്ന് അറിയാമായിരുന്നുവെങ്കില്‍ തന്നെ നേരിട്ട് അറിയിക്കാത്തിരുന്നത് എന്താണെന്നായിരുന്നു ദില്‍ഷ ബ്ലെസ്ലിയോട് ചോദിച്ചത്. ഇതിനിടെ ഇന്നലെ രാത്രി ബ്ലെസ്ലി ദില്‍ഷയ്ക്ക് മറുപടിയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആരുടേയും പേര് പരാമര്‍ശിക്കാതെ തന്റെ ചില ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ദില്‍ഷ നല്‍കിയ ക്യാപ്ഷന്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു.ഓര്‍ക്കുക, നിങ്ങളിന്ന് ചെയ്യുന്നത് നാളെ നിങ്ങള്‍ക്ക് തന്നെ തിരിച്ചുവരും. നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യുന്നതിന് പകരം വീട്ടാന്‍ ജീവിതത്തിന് അതിന്റേതായ രസകരമായ രീതിയുണ്ടെന്നായിരുന്നു തന്റെ ചിത്രത്തോടൊപ്പം ദില്‍ഷ കുറിച്ചത്. താരത്തിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന് പിന്തുണയുമായി ധാരാളം ആരാധകര്‍ എത്തിയിട്ടുണ്ട്.

പേടിക്കണ്ട, ഞങ്ങളൊക്കെ കൂടെയുണ്ട്. പറഞ്ഞത് വളരെ ശരിയാണ്. ഈ ആറ്റിട്യൂഡ് ഇഷ്ടമായി. സിങ്കപ്പെണ്ണ്. കൃത്യമായ ക്യാപ്ഷന്‍. നിങ്ങളുടെ കരിയറില്‍ ഫോക്കസ് ചെയ്യൂ, മറ്റൊന്നും നോക്കണ്ട. നെഗറ്റിവിറ്റിയെ അവഗണിക്കുക. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോവുക. അതെ മറ്റുള്ളവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നവരെ ഇന്നല്ലെങ്കില്‍ നാളെ ദൈവം ശിക്ഷിക്കും.. ദില്‍ഷ നീ തളരാതെ മുന്നോട്ടു പോവൂ.. ഞങ്ങളുണ്ട് കൂടെ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

നിങ്ങളൊരു നല്ല വ്യക്തിയാണ്. പക്ഷെ ഒരിക്കലും നിങ്ങളുടെ തെറ്റ് മറ്റൊരാളുടെ തലയില്‍ വച്ചു കൊടുക്കരുത്. തെറ്റ് അംഗീകരിക്കുക, പറ്റുമെങ്കില്‍ തിരുത്തുക. എന്നും നിങ്ങളുടെ കൂടെയുണ്ട്. കാലം തെളിയിക്കും ചേച്ചി ശരിയായിരുന്നുവെന്ന് എന്നാണ് മറ്റൊരു കമന്റ്. അതേസമയം ദില്‍ഷയെ ചിലര്‍ കമന്റുകളിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ഇറങ്ങിപ്പോടി കോപ്പേ, ആളുകളെ പറ്റിക്കാതെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ദില്‍ഷയുടെ ആരാധകര്‍ തക്കതായ മറുപടിയും നല്‍കുന്നുണ്ട്. ഇത് അവളുടെ അക്കൗണ്ടാണ്. അതില്‍ എവിടെ ഇറങ്ങിപ്പോകാന്‍. ഇയാള്‍ ഇറങ്ങി പൊക്കോ. അവളുടെ അക്കൗണ്ടില്‍ വന്ന് അവളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ നീ ആരാ, നീ ആദ്യം ഇതീന്ന് ഇറങ്ങിപ്പോ എന്നായിരുന്നു ആരാധകരുടെ മറുപടി. .

സ്വയം കുഴിയില്‍ ചാടിയിട്ട് കണ്ടു നിന്ന് ചിരിച്ചവര്‍ തള്ളിയിട്ടെന്ന് പറയും പോലുണ്ട് . അതെന്ന പറയാനുള്ളത്… നമ്മള്‍ ചെയ്യുന്നതൊക്കെ തിരിച്ചു കിട്ടുന്ന കാലം വരുമെന്ന് സ്വയം കോമാളിയാകരുതേ എന്നായിരുന്നു മറ്റ് ചില കമന്റുകള്‍. എന്തായാലും താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം തന്നെ പെടുത്തിയവര്‍ക്കെതിരെ നിയമനടപിടുമായി മുന്നോട്ട് പോകുമെന്നാണ് ദില്‍ഷ പറയുന്നത്. കേസ് നല്‍കിയിട്ടുണ്ടെന്നും താരം പറയുന്നത്. ദില്‍ഷയ്ക്ക് മറുപടി നല്‍കുന്നതിനിടെ ഇവര്‍ തന്നെ തേടിയും വന്നിരുന്നുവെന്ന് ബ്ലെസ്ലിയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ താന്‍ പിന്മാറുകയായിരുന്നുവെന്നാണ് ബ്ലെസ്ലി പറയുന്നത്.

Continue Reading

More in Movies

Trending

Recent

To Top