Malayalam Breaking News
ഓസ്കാര്‍ വരെ താന്‍ സ്വപ്നം കണ്ടിട്ടുണ്ട് – ദിലീഷ് പോത്തന്‍!!!
ഓസ്കാര്‍ വരെ താന്‍ സ്വപ്നം കണ്ടിട്ടുണ്ട് – ദിലീഷ് പോത്തന്‍!!!
പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനും സംവിധായകനാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്ര സംവിധായകനായി തുടങ്ങി തൊണ്ടിമുതലില്‍ എത്തിനില്‍ക്കുന്ന ദിലീഷിന്റെ കരിയര്‍ മഹത്തരമാണ്. ദിലീഷ് പോത്തന്റെ മൂന്നാമത് ചിത്രവും അധികം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍- ശ്യാം പുഷ്കരന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. ജനപ്രീതിയിലും കലാമൂല്യവും ഒന്നിച്ച് സമന്വയിപ്പിക്കാന്‍ മിടുക്കുള്ള സംവിധായകനാണ് ദിലീഷ്. തൊണ്ടിമുതലും ദൃക്സാക്ഷിയും അത് തെളിയിക്കുന്ന ചിത്രങ്ങളാണ്.
ഓസ്കാര്‍ വരെ താന്‍ സ്വപ്നം കണ്ടിട്ടുണ്ടെന്നു ദിലീഷ് പോത്തന്‍ പറയുന്നു. ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും അവസാനമില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദിലീഷ് പങ്കുവെച്ചു,
‘മഹേഷിന്റെ പ്രതികാരം’ പോലെയൊരു സിനിമ ദേശീയ അവാര്‍ഡ് നിര്‍ണയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരെയും പോലെ ഞാനും ഒരു ചെറിയ സിനിമ ചെയ്യാനാണ് ശ്രമിച്ചത്. ജയവും പരാജയവും മാറിക്കൊണ്ടേയിരിക്കും അത് കൊണ്ടാണ് ഞാന്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഏഴു സിനിമകള്‍ പരാജായപ്പെട്ടതും എട്ടാമത് പ്രവര്‍ത്തിച്ച സിനിമ എനിക്ക് വിജയം കൊണ്ട് വന്നതും’. ദിലീഷ് പറയുന്നു.
dileesh pothan about his filims
