“ഈ ദുഖത്തിലും നാടിന്റെ ഉയിർപ്പിന്റെ കരുത്ത് വിളിച്ചോതുന്നതാകട്ടെ ഓണം” !! ഉയിർത്തെഴുന്നേറ്റ നായകന്റെ കരുത്തുറ്റ വാക്കുകൾ…!! മലയാളികൾക്ക് ഓണം ആശംസിച്ച് ദിലീപ്…
കഴിഞ്ഞ കുറച്ചു കാലമായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട, ഒരുപാട് പേരുടെ സൈബറാക്രമണത്തിനും മറ്റുള്ള നാണം കെടുത്തലുകൾക്കും ഇരയായ നടനാണ് ദിലീപ്. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയാണെന് സംശയിക്കപ്പെടുന്ന ദിലീപിനെതിരെ വലിയ തരത്തിലുള്ള പ്രചരണങ്ങൾ തന്നെ ഉണ്ടായിരുന്നു. പക്ഷെ, അതൊന്നും തന്നെ ആ നടനെ ബാധിച്ചില്ല. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന ദിലീപ് സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. ആ ഉയിർത്തെഴുന്നേറ്റ നായകന്റെ കരുത്തുറ്റ വാക്കുകളാൽ മലയാളികൾക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ്.
ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
“പ്രിയമുള്ളവരെ, നാടിനെ ഗ്രസിച്ച ദുരന്തം ഇനിയും നമ്മെ വിട്ടൊഴിഞ്ഞീട്ടില്ല, എന്ന് മാത്രമല്ല നമ്മുടെ നാടിനെ പുന:സൃഷ്ടിക്കാൻ ഏറെ പ്രയത്നവും, സമയവും ആവശ്യമാകുന്ന വേളയിലാണു മലയാളിയുടെ ദേശീയോൽസവമായ ഓണം എത്തുന്നത്, ഈ ദുഖത്തിലും നമ്മുടെ നാടിന്റെ ഉയിർപ്പിന്റെ കരുത്ത് വിളിച്ചോതുന്നതാവട്ടെ ഓണമെന്ന് ആശംസിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഒരുമയുടേയും, സാഹോദര്യത്തിന്റേയും മുഖമാണു ഓണം. അത് എന്നെന്നും നിലനിക്കേണ്ടത് മറ്റ് എന്നത്തേക്കാളും ഇന്നിന്റെ ആവശ്യവുമാണ്.
സ്നേഹാശംസകളോടെ. ദിലീപ്.”
പ്രളയ ദുരിതത്തിൽ അകപെട്ടവർക്ക് വസ്‌ത്രവും മറ്റു സഹായങ്ങളും നൽകിയ ദിലീപിന് പ്രശംസകളുമായി ഒരുപാട് പോസ്റ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...