Connect with us

മോഹൻലാലിനെ കാണാനെത്തി ദിലീപ്

Actress

മോഹൻലാലിനെ കാണാനെത്തി ദിലീപ്

മോഹൻലാലിനെ കാണാനെത്തി ദിലീപ്

രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാള താര സംഘടനയായ അമ്മയിൽ കൂട്ട രാജി നടന്നത്. ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറഞ്ഞിരുന്നത്. മോഹൻലാലിനൊപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചതോടെ സംഘടന തന്നെ പിരിച്ചു വിട്ടിരിക്കുകയാണ്.

ഇതിന്റെ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്. തിങ്കളാഴ്ച രാത്രി തന്നെ മോഹൻലാൽ രാജിവെയ്ക്കാമെന്നുള്ള തീരുമാനത്തിലേയ്ക്ക് എത്തിയിരുന്നു. ഇത് സംബന്ധിച്ച് നടൻ മമ്മൂട്ടിയുമായും ചർച്ച നടത്തിയിരുന്നു. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് 17 എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ രാജിവെച്ചത്.

സ്വയം എല്ലാം ഏറ്റെടുത്ത് രാജിവെയ്ക്കേണ്ടതില്ലെന്നും, സംഘടനയിൽ അഴിച്ചു പണി ആവശ്യമാണെന്നും മുഴുവൻ പേരും രാജിവെച്ച് മാറി നിൽക്കാനുമാണ് മമ്മൂട്ടി പറഞ്ഞത്. ഒറ്റയ്ക്ക് ഒറ്റയ്ക്കായി രാജി വെയ്ക്കരുത്, അത് മണ്ടത്തരമായിപ്പോകും. നിങ്ങളെല്ലാവരും ഒറ്റക്കെട്ടായി തന്നെയാണ് ഇതിനെ നേരിടേണ്ടത് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. ഈ സമയങ്ങളില്ലെല്ലാം തന്നെ മോഹൻലാൽ സ്ഥലത്ത് ഉണ്ടായിരുന്നില്ല, എല്ലാം ഓൺലൈൻ വഴിയായിരുന്നു സംഭവിച്ചിരുന്നത്.

കുറച്ച് നാളുകൾക്ക് മുമ്പ് മോഹൻലാലിന് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായുള്ള വാർത്തകൾ വന്നിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയ്ക്കും പനി ബാധിച്ചുവെന്നാണ് വിവരം. സുചിത്ര ചെന്നൈയിലാണ് താമസിക്കുന്നത്. അതിനാൽ തന്നെയുള്ള അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻലാലും സുചിത്രയ്ക്കൊപ്പമുണ്ടെന്നാണ് വിവരം. മാത്രമല്ല, ഉയർന്ന് വരുന്ന ആരോപണങ്ങളിൽ അമ്മയുടെ ഭാ​ഗത്ത് നിന്നുള്ള പ്രതികരണം വൈകിയതുമെല്ലാം മോഹൻലാലിന്റെ ഈ അസൗകര്യം കാരണമാണെന്നാണ് പറയുന്നത്.

എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് പിന്നാലെ നടൻ ദിലീപും മോഹൻലാലിനെ കാണാൻ ആശുപത്രിയിലെത്തിയെന്നാണ് വിവരം. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അമ്മയിൽ നിന്നും സ്ഥാനമൊഴിയുന്നതിൽ മോഹൻലാൽ താത്പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വികാരഭരിതനായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തോടടുത്തവർ പറയുന്നത്. ഈ വേളയിൽ അമ്മയുടെ മുന്നോട്ടുള്ള നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാനും സുചിത്രയുടെ ആരോ​ഗ്യ നിലയെ കുറിച്ച് അറിയാനും ആണ് ദിലീപും മമ്മൂട്ടിയും എത്തിയിരുന്നത്.

അതേസമയം, നേരത്തെ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപ് ആണെന്നുള്ള തരത്തിലുള്ള വാർത്തകളും പുറത്തെത്തിയിരുന്നു. ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങൾക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവർ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവർത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്നുമുള്ള വാർത്തകളാണ് പുറത്തെത്തിയത്.

നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെബി ഗണേഷ് കുമാർ, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ദിലീപിനൊപ്പമായിരുന്നു നിന്നിരുന്നത്. ഒരു സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. അമ്മ ഉൾപ്പെടെ തിയേറ്റർ സംഘടനകൾ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലാണ്.

സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകൻ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും സമ്മർദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങൾ ദിലീപിന്റെ സമ്മർദത്തിലുണ്ടായിട്ടുണ്ടെന്നുമാണ് വിവരം.

More in Actress

Trending