Malayalam
കുഞ്ഞ് ആരാധികയെ മകളായ മഹാലക്ഷ്‌മിയ്ക്ക് വീഡിയോ കോളിൽ വിളിച്ച് പരിചയപ്പെടുത്തി ദിലീപ്; കൂടെകൂട്ടിക്കോളൂ എന്ന് കാവ്യ
കുഞ്ഞ് ആരാധികയെ മകളായ മഹാലക്ഷ്‌മിയ്ക്ക് വീഡിയോ കോളിൽ വിളിച്ച് പരിചയപ്പെടുത്തി ദിലീപ്; കൂടെകൂട്ടിക്കോളൂ എന്ന് കാവ്യ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നെല്ലാം പിന്മാറിയിരിക്കുകയാണ് കാവ്യ. ഇടയ്ക്ക് തന്റെ വസ്ത്രബ്രാൻഡായ ലക്ഷ്യയുടെ മോഡലായും കാവ്യ എത്താറുണ്ട്.
എന്നാൽ ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാവ്യയെ വീഡിയോ കോൾ ചെയ്‌ത ശേഷം തന്റെ കൊച്ച് ആരാധികയെ മകളായ മഹാലക്ഷ്‌മിയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ദിലീപ്. ഈ വീഡിയോ ആണ് നടന്റെ ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴായിരുന്നു കുഞ്ഞ് ആരാധികയെ ദിലീപ് കാണുന്നതും കാവ്യയെ വീഡിയോ കോൾ ചെയ്ത് പരിചയപ്പെടുത്തുന്നതും. സ്‌കൂൾ യൂണിഫോമിലായിരുന്നു ഈ കുട്ടി ഉണ്ടായിരുന്നത്. മോളുടെ പേരെന്താണ് എന്ന് കാവ്യ ഫോണിൽ ചോദിക്കുമ്പോൾ കുഞ്ഞ് മറുപടി പറയുന്നുണ്ട്. എന്നാൽ പറഞ്ഞ വ്യക്തമാവാതെ വന്നതോടെ ദിലീപ് തന്നെ കാവ്യയ്ക്ക് പേരും പറഞ്ഞുകൊടുക്കുന്നു.
യുകെജിയിലാണ് പടിക്കുന്നതെന്നായിരുന്നു കുഞ്ഞ് ആരാധിക കാവ്യയോട് പറഞ്ഞത്. ഇവൾ എന്റെ കൂടി വരികയാണെന്ന് ദിലീപ് കാവ്യയോട് തമാശരൂപേണ പറയുന്നതും കേൾക്കാം. എന്നാൽ കൂടെകൂട്ടിക്കോളൂ എന്നായിരുന്നു കാവ്യയുടെ മറുപടി. മാമാട്ടിയ്ക്ക് കൂടെ കളിക്കാൻ ഒരു കൂട്ടുകാരിയെ കിട്ടുമല്ലോ എന്നാണ് ദിലീപ് പറഞ്ഞത്. ഇതിന് പിന്നാലെ തന്റെ ആരാധികയെ മാമാട്ടിയ്ക്ക് വിളിച്ചു കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് ദിലീപും കാവ്യയും. വളരെ അനുസരണയോടെയാണ് കുഞ്ഞ് ആരാധിക എല്ലാം കേട്ടിരിക്കുന്നതും മറുപടി പറയുന്നതും.
ഇതോടെയാണ് വീഡിയോ വലിയ രീതിയിൽ വൈറലായത്. പിന്നാലെ പ്രതികരണവുമായി ആരാധകരും രംഗത്ത് വന്നു. ജനപ്രിയ നായകനെന്ന് വെറുതെ വിളിക്കുന്നതല്ലെന്നാണ് ചിലർ പറയുന്നത്. സന്തുഷ്‌ട കുടുംബമെന്നും ഈ ബന്ധം അധികകാലം പോവില്ലെന്ന ചിലരുടെ ധാരണയെ ഇവർ പൊളിച്ചെഴുതിയെന്നും, അത് തെറ്റാണെന്ന് തെളിയിച്ചെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നു.
ദിലീപ്-കാവ്യ പ്രണയത്തിന് ഒരു കുറവുമില്ലെന്നും ചിലർ പറയുന്നുണ്ട്. അതേസമയം കാവ്യ ഇനി സിനിമയിലേക്ക് തിരച്ചുവരുമെന്ന പ്രതീക്ഷ ആരാധകർ കൈവെടിഞ്ഞിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. വമ്പൻ ഹിറ്റ് ജോഡിയായിരുന്ന കാവ്യയും ദിലീപും ഒരുമിച്ച് വീണ്ടും എത്തണമെന്നാണ് പലരും പറയുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു.
കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. അതേസമയം,ദനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ ഭഭബ’ എന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്തതായി പുറത്ത് വരാനുള്ളത്. ആരാധകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
