Connect with us

ദിലീപിന്റെയും മോഹന്‍ലാലിന്റെയും ഭാവി പ്രവചിച്ച സ്വാമിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ!

News

ദിലീപിന്റെയും മോഹന്‍ലാലിന്റെയും ഭാവി പ്രവചിച്ച സ്വാമിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ!

ദിലീപിന്റെയും മോഹന്‍ലാലിന്റെയും ഭാവി പ്രവചിച്ച സ്വാമിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ!

മലയാളികള്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് ദിലീപ്. ഇപ്പോള്‍ കേസിന്റെ പിന്നാലെയാണെങ്കിലും ദിലീപിന് ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. 2023 വര്‍ഷത്തിന്റെ തുടക്കത്തില്‍ ദിലീപിനെയും മോഹന്‍ലാലിനെയും കുറിച്ച് ഒരു സ്വാമി നടത്തിയ പ്രവചനങ്ങള്‍ വളരെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അദ്ദേഹം ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. 


എന്നാല്‍ ഇപ്പോഴിതാ തന്നെ ഉപദ്രവിക്കാതെ വെറുതേ വിടണമെന്ന് പറയുന്ന സ്വാമിയുടെ വീഡിയോയാണ് വൈറലായി മാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ഉള്‍പ്പെടെ പ്രവചിച്ചതിനാല്‍ തന്നെ ഇടതുപക്ഷ അനുഭാവികളില്‍ നിന്നും ദിലീപ് മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സില്‍ നിന്നുമെല്ലാം സ്വാമിയ്ക്ക് കണക്കിന് കിട്ടിയിട്ടുണ്ടെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. 

ദൈവത്തെയോര്‍ത്ത് ഉപദ്രവിക്കരുത്…, എന്നെ കൊല്ലരുത്…, എന്നൊക്കെയാണ് സ്വാമി തൊഴുകൈകളോടെ പറയുന്നത്.  നരേന്ദ്ര മോദിയും പിണറായി വിജയനും അടക്കമുള്ള രാഷ്ട്രീയക്കാരും, മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി എന്ന് തുടങ്ങിയ സിനിമക്കാരുള്‍പ്പടേയുള്ളവരെക്കുറിച്ചുമുള്ള പ്രവചനമാണ് സ്വാമി നടത്തിയിരുന്നത്. 

സ്വാമിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 
മോഹന്‍ലാലിന്റെ സര്‍വ്വ നിയന്ത്രണവും ഭാര്യയുടെ കയ്യിലാണ്. മോഹന്‍ലാല്‍ ചലിക്കണമെങ്കില്‍ ഈ ഭാര്യ പറയണം. മോഹന്‍ലാല്‍ മന്ത്രിയാകുമെന്ന കാര്യം ഉറപ്പാണ്. ദൈവവും വിളക്കും സാക്ഷിയാക്കി പറയുന്ന കാര്യമാണ്. ബി ജെ പിയുടെകൂടെയായിരിക്കും അദ്ദേഹം നില്‍ക്കുക. അല്ലാതെ പിണറായിയുടെ കൂടെ നിന്നാല്‍ ഈ ജന്മത്തില്‍ വിജയിക്കില്ലെന്നും ജ്യോതിഷി പറയുന്നു.


2023 ജനുവരി പതിനേഴാം തീയതി കഴിഞ്ഞ ഏഴര വര്‍ഷത്തേക്ക് മോഹന്‍ലാല്‍ സൂക്ഷിക്കണം. അദ്ദേഹത്തിന് നേരെ ചതിയുണ്ട്. മോഹന്‍ലാലിന്റെ കൂടെ നടക്കുന്നവര്‍ തന്നെയായിരിക്കും ഈ ചതിക്ക് പിന്നില്‍. വണ്ടിയിടിച്ച് കൊല്ലാനും പടക്കം പൊട്ടിക്കാനുമുള്ള ശ്രമങ്ങളൊക്കെയുണ്ട്. കഴിഞ്ഞ പ്രാവശ്യം ഞാനിത് പറഞ്ഞപ്പോള്‍ കുറേയാളുകള്‍ എന്നെ തെറിപറഞ്ഞിരുന്നു.
ദിലീപ് എന്ന് പറയുന്ന വ്യക്തി ഉത്രാടം നക്ഷത്രത്തിലെ മകരക്കൂറുകാരനാണ്.

എട്ട് മാഹഭാഗ്യവും ദൈവാനുഗ്രവും നിറഞ്ഞ മഞ്ജു ഇരിക്കുമ്പോഴാണ് കാവ്യയെ വിവാഹം കഴിക്കുന്നത്. കാവ്യക്ക് ഭര്‍തൃയോഗമില്ല. അവരെ ഉപേക്ഷിച്ചാല്‍ മാത്രമേ ദിലീപിന് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. ഇല്ലെങ്കില്‍ അദ്ദേഹം വീഴുമെന്നും അഭിപ്രായപ്പെടുന്നു..
രണ്ടരക്കൊല്ലവും ശനി ധനുരാശിയില്‍ നിന്നപ്പോഴാണ് ദിലീപിന് 86 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ഇപ്പോള്‍ തലക്ക് മുകളിലാണ് ആ ശനി നില്‍ക്കുന്നത്. എന്നാല്‍ 2023 ജനുവരി 17 ാം തിയതി കഴിഞ്ഞാല്‍ നേരെ നാക്കില്‍, അതായത് ശനി വരും. അത് നുണയെ പറയത്തുള്ളു. പിന്നെ അകത്ത് പോവാനുള്ള എല്ലാ സാധ്യതയുമുണ്ട്.


മമ്മൂട്ടിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ കണ്ടക ശനി തീരുന്നു. കെബി ഗണേഷ് കുമാറിന്റേയും കണ്ടക ശനി തീരും. എന്നാല്‍ ഇവരൊക്കെ സന്താനങ്ങള്‍ കൊണ്ടുള്ള ദുഃഖം അനുഭവിക്കും. രേവതി നക്ഷത്രമായ ജഗതി വീണ്ടും സജീവമാണെങ്കില്‍ ചില ശാപങ്ങള്‍ തീര്‍ക്കണം. ഒരു ബ്രാഹ്മണ സ്ത്രീയുടെ ശാപം അദ്ദേഹത്തിനുണ്ട് എന്നും സ്വാമി അന്ന് പറഞ്ഞിരുന്നു. 


ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്വാമി നല്ല പത്രവായനയും ടിവി ന്യൂസും കാണുന്ന ആളാണ്. ഉള്ളില്‍ അന്തവിശ്വാസം നല്ലത് പോലെയുണ്ട്. ലാലേട്ടന്റെ കാര്യത്തില്‍ തീരുമാനമായി. എല്ലാവര്‍ക്കും ജനുവരി 17 ന് ആണല്ലോ കഷ്ടകാലം തുടങ്ങുന്നത്. വെറുതേ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഓരോന്ന് പറഞ്ഞ് ജീവിക്കുന്നു. എന്ന് തുടങ്ങി നിരവധി പേരാണ് കമന്‌റുകളുമായി എത്തിയിരിക്കുന്നത്. 


അതേസമയം, സ്വാമിയുടെ പഴയ ഒരു വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ ആരായി തീരും എന്തായി തീരും അയാള്‍ എങ്ങനെ മരിക്കുമെന്നെല്ലാം എനിക്കറിയാം. പക്ഷേ അതൊന്നും ഞാന്‍ പറയില്ല. പറഞ്ഞ് കഴിഞ്ഞാല്‍ അവരെന്നെ കൊല്ലും. എന്റെ ഡീറ്റെയില്‍സ് അവര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നെല്ലാം ഇദ്ദേഹം പറയുന്നുണ്ട്. അവതാരകന്‍ സ്വാമിയുടെ ഭാവിയെ കുറിച്ച് ചോദിക്കുമ്പോള്‍ രോഗം വന്ന് വെള്ളം കുടിക്കാതെ താന്‍ മരിച്ചു പോകും. ആള്‍ക്കാര്‍ എന്നെ കൊല്ലും എന്നാണ് സ്വാമി പറയുന്നത്.


More in News

Trending

Recent

To Top