Connect with us

ദിലീപിനെ വിശ്വസിച്ച് പണിവാങ്ങുമോ …… തല്ക്കാലം എല്ലാം നിർത്തി എന്ന് പുതിയ റിപ്പോർട്ടുകൾ ഇനി എല്ലാം വിധിക്കു ശേഷം

general

ദിലീപിനെ വിശ്വസിച്ച് പണിവാങ്ങുമോ …… തല്ക്കാലം എല്ലാം നിർത്തി എന്ന് പുതിയ റിപ്പോർട്ടുകൾ ഇനി എല്ലാം വിധിക്കു ശേഷം

ദിലീപിനെ വിശ്വസിച്ച് പണിവാങ്ങുമോ …… തല്ക്കാലം എല്ലാം നിർത്തി എന്ന് പുതിയ റിപ്പോർട്ടുകൾ ഇനി എല്ലാം വിധിക്കു ശേഷം

നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ടു പോകുമ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകൾ ഏറെയാണ്. ദിലീപിന്റെ കൂടെ നടന്നിരുന്ന ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയായി മാറിയത് മുതൽ മഞ്ജുവിനെ വിസ്തരിക്കേണ്ട ആവശ്യം ഇല്ല എന്ന ദിലീപിന്റെ ഹർജി വരെ സംഭവ ബഹുലമായിയാണ് കേസ് മുന്നോട്ടു പോകുന്നത്. അട്ടിമറികൾ നടക്കുന്നു എന്നും ഇല്ല എന്നും ഇരു വിഭാഗങ്ങളും വാദിക്കുന്നുണ്ട് എങ്കിലും ഒന്നും പൂർണ്ണമായി വിശ്വസിക്കാൻ ആരും തയ്യാറല്ല.

അടച്ചിട്ട കോടതി മുറിയിൽ നടക്കുന്ന വാദങ്ങളുടെ ഊഹങ്ങൾ മാത്രമാണ് പുറത്തു അറിയുന്നത് എന്നും ഇരു വിഭാഗങ്ങളും പറയുന്നുമുണ്ട്. ഇതിനിടയിൽ ദിലീപ് കുറ്റക്കാരൻ അല്ല എന്നും നിസ്സാരമായി കേസ് ജയിച്ചു വരും എന്നും പ്രചാരണങ്ങൾ ശക്തമായിരുന്നു. ദിലീപിനെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമായ ഒരു കൂട്ടർ ദിലീപിന് വേണ്ടി ശക്തമായി തന്നെ രംഗത്ത് വരുകയും ചെയ്തിരുന്നു.

ഇതോടെ വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ലൊക്കേഷൻ സ്റ്റിൽസ് , വീഡിയോസ് തുടങ്ങി ദിലീപ് പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങുകളുടെയും വിവാഹ സത്ക്കാരങ്ങളുടേയും ചിത്രങ്ങൾ ആരാധകർ വൈറലാക്കിയിരുന്നു. തമന്ന മലയാളത്തിൽ ആദ്യമായി ദിലീപ് ചിത്രത്തിൽ എന്ന വാർത്തയും വന്നിരുന്നു. സംവിധായകൻ അരുൺ ​ഗോപിയും ​ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ സെറ്റിലെത്തിയ തമന്നയെ പൂക്കൾ നൽകി ദിലീപ് സ്വീകരിച്ചതും വാർത്തയായി.

ദിലീപിന്റെ പ്രഫ.ഡിങ്കൻ എന്ന ചിത്രം ഛായഗ്രഹകനായ രാമചന്ദ്രബാബുവിന്റെ ജീവിതത്തിലെ വലിയ സ്വപ്‌നമായിരുന്നു. നിലവിൽ 70 ശതമാനത്തോളം ഭാഗം ചിത്രീകരണം പൂർത്തിയായി. എന്നാൽ കെ രാമചന്ദ്രബാബു നെഞ്ചുവേദനയെത്തുടർന്ന് മരണപ്പെട്ടതിനാൽ സിനിമ പൂർത്തീകരിച്ചില്ല. ഈ ചിത്രത്തെ ഉപേക്ഷിക്കാതെ പൂർണമാക്കാനൊരുങ്ങുകയാണ് ദിലീപ് എന്ന് വാർത്ത വന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല.ഈ ചിത്രം ദിലീപിന്റെ കരിയറിൽ മികച്ച ഒരു കഥാപത്രം ആകുമായിരുന്നു എന്നും റിപ്പോർട്ടുകൾ അന്ന് വന്നിരുന്നു.

ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു ദിലീപിന് ചിത്രങ്ങളുടെ ഷൂട്ടിംഗ് എല്ലാം നിർത്തിവച്ചിരിക്കുകയാണ്. ദിലീപിന് ബിഗ് ബജറ്റ് സിനിമകൾ ഉൾപ്പെടെ ധാരാളം സിനിമകൾ ഉണ്ട് എങ്കിലും പൂജ കഴിഞ്ഞു ഹിന്ദി നടിമാർ അഭിനയിച്ച ചിത്രങ്ങൾ പോലും ഇപ്പോൾ കേസിൻറെ വിധി വരട്ടെ എന്ന് കരുതി നിർത്തി വച്ചിരിക്കുകയാണ് എന്നാണ് വരുന്ന റിപ്പോർട്ടുകൾ. അഡ്വാൻസ് നൽകിയവരും സിനിമ പകുതിയോളം ഷൂട്ട് ചെയ്തവരും എല്ലാം കാശു പോയാലും സാരമില്ല ഇപ്പോൾ സിനിമ തുടരേണ്ട എന്ന നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. വിധി അനുകൂലമല്ല എങ്കിൽ ഭീമമായ നഷ്ടം ഉണ്ടാക്കുന്നതിലും ഭേദം ഇപ്പോഴത്തെ നഷ്ടം സഹിച്ച് വിധിക്കായി കാത്തിരിക്കുന്നതാണ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക് .

പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കൊടതി തള്ളിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാല്‍ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് നേരത്തെ തന്നെ നിരീക്ഷിച്ച ഹൈക്കൊടതി സുനിയുടെ ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് ഇത്രയും കടുത്ത ഒരു നിലപാട് എടുക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത് എന്നും പറയപ്പെടുന്നുണ്ട്. ദിലീപ് നായകനായി അവസാനം ഇറങ്ങിയ ചിത്രം കേശു ഈ വീടിന്റെ നാഥൻ ആയിരുന്നു.

More in general

Trending

Recent

To Top