Malayalam
ദിലീപും പൃഥ്വിരാജും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?; വീണ്ടും ചർച്ചയായി ആ വിഷയം
ദിലീപും പൃഥ്വിരാജും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?; വീണ്ടും ചർച്ചയായി ആ വിഷയം
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദിലീപിനെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ പൃഥ്വിരാജും.
ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല. നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. പൃഥ്വിരാജിന്റെ വളർച്ച തടയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ‘ദിലീപും പൃഥ്വിരാജും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?’ എന്ന ചോദ്യം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഒരു പ്രമുഖ സിനിമ ആസ്വാധക ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ചർച്ചകൾ വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. ഉബൈദ് എന്ന വ്യക്തിയുടേതാണ് കുറിപ്പ്.
‘ജനപ്രിയ താരങ്ങളാണ് രണ്ടാളും. പേരിനൊരു മൾട്ടിസ്റ്റാർ മൂവിയിലല്ലാതെ ഒരു സിനിമയിലും ഇവരൊന്നിച്ചിട്ടില്ല. ശരിക്കും ഇവർ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ? ദിലീപിൻ്റെ ഇഷ്യു വരുന്നതിന് മുമ്പത്തെ അവസ്ഥയും സെയിം തന്നെയാണ്. മലയാളത്തിലെ ഏകദേശം എല്ലാ താരങ്ങളുമായി ഒന്നിച്ചു സിനിമ ചെയ്ത ദിലീപ് പ്രിഥിയുമായി ഒരൊറ്റ മൂവി പോലുമില്ലാത്തത് എന്താ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.’ എന്നാണ് ഉബൈദ് കുറിച്ചത്.
മാക്ടയിൽ രൂപപ്പെട്ട പ്രശ്നവുമായി ഇരുവരുടേയും അകൽച്ചയ്ക്ക് ബന്ധമുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. തുളസീദാസ് പടത്തിന് വേണ്ടി ദിലീപ് അഡ്വാൻസ് വാങ്ങുകയും പിന്നീട് ഡേറ്റ് നീട്ടുകയും ഒടുവിൽ പടം തന്നെ ഡ്രോപ്പാകുകയും ചെയ്തു. ഈ സമയത്താണ് വിനയന്റെ നേതൃത്വത്തിലുണ്ടായിരുന്ന മാക്ട അഡ്വാൻസ് വാങ്ങുന്ന നടന്മാർ എഗ്രിമെന്റിൽ ഒപ്പിടണം എന്ന് പറയുന്നത്.
അതിനെ അനുകൂലിച്ച ചുരുക്കം നടന്മാരിൽ ഒരാളാണ് പ്രിഥ്വിരാജ്. അതിന് ശേഷം ആണ് അദ്ദേഹത്തിന് അപ്രഖ്യാപിത വിലക്ക് വരുന്നത്. പിന്നീട് വിനയന്റെ സത്യം, അത്ഭുതദ്വീപ് എന്ന ചിത്രങ്ങളിൽ അഭിനയിച്ച് പൃഥ്വിരാജ് തിരിച്ച് വന്നെങ്കിലും ഇതും ചില പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് സിനിമാ ലോകത്തെ ചില സംസാരങ്ങൾ.
അതേസമയം, പൃഥ്വിരാജിനെ തകർക്കാർ ശ്രമിച്ചവരുടെ കൂട്ടത്തിൽ ദിലീപ് ഇല്ലായിരുന്നുവെന്ന് മല്ലിക സുകുമാരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാനുളള ഒരു ശ്രമം നടന്നിരുന്നു. ഒന്ന് രണ്ട് പേർ അതിന് പിന്നിലുണ്ടായിരുന്നു. ആവശ്യമില്ലാതെ ദിലീപിന്റെ പേര് പറഞ്ഞിട്ടുണ്ടായിരുന്നു.. ദിലീപ് പൃഥ്വിരാജിന്റെ നേർക്ക് പരസ്യമായി എന്തെങ്കിലും ചെയ്തതായി താൻ കണ്ടിട്ടില്ല.
രഹസ്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് തനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ല. രഹസ്യമായിട്ടാണെങ്കിൽ ഒരുപാട് പേർ ചെയ്ത് കാണണം. പരസ്യമായി രാജുവിനെ എതിർക്കണം എന്ന് ഒരു സംഘം തീരുമാനിച്ചു. ഇതൊക്കെ ആർക്ക് മനസ്സിലായില്ലെങ്കിലും മല്ലിക ചേച്ചിക്ക് മനസ്സിലാകും എന്ന് അവരും കൂടെ വിചാരിക്കണമായിരുന്നു. എന്തിനാണ് അവനോട് ഇത്ര ദേഷ്യമെന്നും അവൻ അത്ര വലിയ താരമൊന്നും അല്ലല്ലോ എന്നും തോന്നിയിരുന്നു. അന്ന് ഒരു കരാറിൽ ഒപ്പിട്ടതിനായിരുന്നു പ്രശ്‌നം. ഇന്ന് ഒപ്പിടാതെ അഭിനയിക്കാനാവില്ലെന്നുമാണ് മല്ലിക സുകുമാരൻ പറഞ്ഞിരുന്നത്.