Malayalam
മുഖത്ത് ദുഃഖഭാവവുമായി ദിലീപ്; താരത്തിന് ഇത് എന്ത് പറ്റിയെന്ന് അറിയാതെ ആരാധകര്‍; ഒപ്പം വൈറലായി മഞ്ജുവിന്റെ ചിത്രങ്ങളും
മുഖത്ത് ദുഃഖഭാവവുമായി ദിലീപ്; താരത്തിന് ഇത് എന്ത് പറ്റിയെന്ന് അറിയാതെ ആരാധകര്‍; ഒപ്പം വൈറലായി മഞ്ജുവിന്റെ ചിത്രങ്ങളും
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച കാലം മുതല്‍ വിവാഹിതരായപ്പോഴും വിവാഹമോചിതരായപ്പോഴുമെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറഞ്ഞിട്ടില്ല. 1998 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2014 ല്‍ ഇരുവരും വിവാഹമോചനവും നേടിയിരുന്നു. ഇതെല്ലാം തന്നെ വളരെ വലിയ രീതിയില്‍ വാര്‍ത്തയും ആയിരുന്നു. ഇതിനെല്ലാം പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നതും താരം ജയിലിലായതുമെല്ലാം മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്.
അതുവരെ ജനപ്രിയനായകനായി മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ദിലീപിന്റെ തിളക്കം കുറച്ച സംഭവങ്ങളാണ് പിന്നീട് നടന്നത്. പുറത്ത് വന്ന പല വാര്‍ത്തകളും കേട്ട് മൂക്കത്ത് വിരല്‍ വെയ്ക്കാത്തവരില്ല. ഓണത്തിനും വിഷുവിനുമെല്ലാം സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ബോക്‌സോഫീസില്‍ സ്ഥാനം പിടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പോലും ജനപ്രിയനായകന്റെ ചിത്രങ്ങള്‍ക്ക് കാണികള്‍ ഏറെയായിരുന്നു.
എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ദിലീപിന്റേത്. ആക്ഷനും റൊമാന്‍സും കോമഡിയും എല്ലാം ചേര്‍ത്ത് ചിരിപ്പിച്ചും കരയിച്ചുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ദിലീപിന് ആയി. എന്നാല്‍ കല്യാണരാമനിലും കുഞ്ഞിക്കൂനനിലും സിഐഡി മൂസയിലും അങ്ങനെ ഒത്തിരിയൊത്തിരി ചിത്രങ്ങളിലെ ദിലീപിനെ പ്രേക്ഷകര്‍ ഏറെ മിസ് ചെയ്യുന്നുണ്ട് എന്ന് തന്നെ പറയാം. അത് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും കമന്റുകള്‍ നോക്കിയാല്‍ മനസിലാകും.
ഇപ്പോള്‍ ദിലീപിന്റേതായി പുറത്തെത്തിയ ചിത്രം ദിലീപിന്റെ ഉറ്റ സുഹൃത്ത് നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തെത്തിയ കേശു ഈ വീടിന്റെ നാഥനായിരുന്നു. എന്നാല്‍ ഒരു ദിലീപ് ചിത്രത്തിന് ലഭിക്കേണ്ട സ്വീകരണം ഈ ചിത്രത്തിന് ലഭിച്ചിരുന്നില്ല. കേസും കൂട്ടവുമെല്ലാം ദിലീപ് ചിത്രം കാണുന്നതില്‍ നിന്നും കാണികളെ വിലക്കിയെന്നും ദിലീപിന് മലയാളികള്‍ക്കിടയില്‍ ഒരു അകല്‍ച്ചയുണ്ടായി എന്നു വരെ അന്ന് ചില സിനിമാ നിരൂപകര്‍ എഴുതി.
പിന്നീടും ദിലീപിന്റെ ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. ഇപ്പോള്‍ ദിലീപിന്റേതായി ഒരു പിടി നല്ല ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ഹിറ്റ് ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിയുടെ ബാന്ദ്ര, ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ പറക്കും പപ്പന്‍ അങ്ങനെ ഒത്തിരി ചിത്രങ്ങള്‍ വിജയം പ്രതീക്ഷിച്ച് പെട്ടിയില്‍ കിടക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ദിലീപിന്റേതായി പുറത്തെത്തിയ ഫോട്ടോകളിലെല്ലാം ദിലീപിന്റെ മുഖത്ത് പഴയൊരു പ്രസരിപ്പ് കാണാനില്ലെന്നാണ് പല ആരകാധകരുടെയും നിരാശ. ചിരിച്ച് സന്തോഷവാനായി എത്തുന്ന ദിലീപ് പതിവിലും വിപരീതമായി നിരാശയോടും ദുഖഭാവത്തോടുമാണ് എത്തുന്നതെന്നാണ് പുതിയ കണ്ടു പിടിത്തം. ദിലീപിന്റെ ഈ ചിത്രങ്ങള്‍ വൈറലായതോടെ മഞ്ജുവിന്റെ ചിത്രങ്ങളുമായി താരതമ്യം ചെയ്യാനും സോഷ്യല്‍ മീഡിയ മറന്നില്ല.
മഞ്ജുവിന്റെ കാര്യം പറയുകയാണെങ്കില്‍ ദിലീപിന്റെ കാര്യത്തില്‍ നിന്നും തികച്ചും വിപരീദം തന്നെയാണ്. ഓരോ ദിവസം കഴിയും തോറും നാല്‍പ്പത്തിമൂന്നുകാരിയായ മഞ്ജുവിന്റെ പ്രായം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. അങ്ങ് ജര്‍മനിയില്‍ പോയി സ്‌കിന്നിനു വേണ്ടി സര്‍ജറിയും മറ്റും ചെയ്താണ് മഞ്ജു സൗന്ദര്യം വര്‍ധിപ്പിക്കുന്നതെന്ന് പരക്കെയൊരു സംസാരമുണ്ടെങ്കിലും ഇത് പല പുരുഷ താരങ്ങളും ചെയ്യുന്നതാണെന്നും ചിലര്‍ കമന്റുകളിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
മഞ്ജു വിവാഹമോചിതയായ ശേഷം ഒരു പൂമ്പാറ്റയെ പോലെ പറന്ന് നടക്കുകയാണ്. തടവറയിലെന്ന പോലെ കഴിഞ്ഞ പതിന്നാല് വര്‍ഷങ്ങള്‍ തിരികെ പിടിക്കാനുള്ള, നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. സിനിമയിലേയ്ക്ക് തിരിച്ചെത്തിയ ശേഷം കൈനിറയെ ചിത്രങ്ങള്‍.., തമിഴിലും ഹിന്ദിയിലുമായി സൂപ്പര്‍താരങ്ങളുടെ നായിക…, നിരവധി ആരാധകര്‍…, കൈ നിറയെ പണം…, പിന്നെ മഞ്ജു വാര്യര്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം. ജീവിതം ഇപ്പോഴെങ്കിലും സന്തോഷമായി, മഞ്ജു എപ്പോഴും പറയാറുള്ളതു പോലെ ജീവിതം സമാധാനപരമായി മുന്നോട്ട് പോകുകയാണെങ്കില്‍, സമാധനത്തോടെ രാത്രി ഉറങ്ങാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ സൗന്ദര്യം.
ദിലീപിന് ഇപ്പോള്‍ ഇല്ലാത്തതും അത് തന്നെയാണ്. കേസിന് പിന്നാലെ പായുകയാണ് ദിലീപ്. കേസ് നടത്തി കാശെല്ലാം പോയി, വീണ്ടും ജയിലിലേയ്ക്ക് പോകേണ്ടി വരുമോ, ഇപ്പോള്‍ സിനിമയും ഇല്ല, ഇറങ്ങുന്നത് വിജയിക്കുന്നതുമില്ല, അങ്ങനെ ആകെ മൊത്തത്തില്‍ ദിലീപ് ടെന്‍ഷന്‍ അടിച്ചു നടക്കുന്നതു കൊണ്ടാണ് ദിലീപിന്റെ മുഖത്തെ തിളക്കം നഷ്ടപ്പെട്ട് ഒരു ദുഖഭാവം കാണുന്നതെന്നാണ് പലരും കമന്റുകളിലായി രേഖപ്പെടുത്തുന്നത്.
