Connect with us

എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ല; കണ്ണീരോടെ ദിലീപ് ; ശരണം വിളിച്ച് മലചവിട്ടിയ ദിലീപിനെ ഞെട്ടിച്ച് ഹൈക്കോടതി; കണ്ണീരിൽ കാവ്യയും മക്കളും!

Actor

എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ല; കണ്ണീരോടെ ദിലീപ് ; ശരണം വിളിച്ച് മലചവിട്ടിയ ദിലീപിനെ ഞെട്ടിച്ച് ഹൈക്കോടതി; കണ്ണീരിൽ കാവ്യയും മക്കളും!

എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ല; കണ്ണീരോടെ ദിലീപ് ; ശരണം വിളിച്ച് മലചവിട്ടിയ ദിലീപിനെ ഞെട്ടിച്ച് ഹൈക്കോടതി; കണ്ണീരിൽ കാവ്യയും മക്കളും!

മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ദിലീപിന്റെ ഉദയവും അസ്തമനവും കണ്ടുനിന്നവരാണ് മലയാളികൾ. മലയാള സിനിമയിൽ നെടുംതൂണായി നിൽക്കുമ്പോഴാണ് ദിലീപിന്റെ പതനം നടക്കുന്നത്. എന്നാൽ പിന്നീട് തിരിച്ചുവന്നെങ്കിലും പഴയ പ്രൗഢി ലഭിച്ചില്ല.

അതേസമയം ഇന്ന് എല്ലാം കെട്ടിപ്പടുക്കാൻ ഒരുങ്ങുമ്പോൾ നടന് വീണ്ടും ശത്രുക്കൾ കെണി ഒരുക്കുകയാണ് എന്ന് തെളിയിക്കുന്ന സംഭവമാണ് വീണ്ടും സംഭവിക്കുന്നത്. വിവാദങ്ങളിൽ നിന്നും കെട്ടടങ്ങുമ്പോഴാണ് ശബരിമല വിഷയത്തിൽ താരത്തിനെ ബാധിക്കുന്നത്.

തിരക്കുകളെല്ലാം മാറ്റിവെച്ച് പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്. ഇന്നലെ രാത്രി 11ഓടെയാണ് താരം അയ്യനെ കണ്ടുതൊഴാൻ സന്നിധാനത്ത് എത്തിയത്. എന്നാൽ നടൻ ദിലീപ് ശബരിമലയില്‍ ദർശനം നടത്തിയത് വിഐപി പരിഗണനയിലാണെന്ന സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി എത്തുകയായിരുന്നു.

ഇതോടെ ആരാധകർക്കും വേദനയുണ്ടായി. എന്തിനാണ് ദിലീപിനെ ഇപ്പോഴും വേട്ടയാടുന്നത് എന്ന ചോദ്യമാണ് ആരധകരിൽ നിന്നും ഉയരുന്നത്. ഉന്നം വെച്ച് ദിലീപിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് എന്ന കാര്യം ഇതോടെ വെക്തമായി എന്നാണ് ആരധകർ പറയുന്നത്.

നേരത്തെ ദിലീപ് പറഞ്ഞിരുന്നു ശത്രുതയെ കുറിച്ച്. എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ലെന്നാണ് ദിലീപ് കുറച്ചു നാൾ മുൻപ് പറഞ്ഞത്. മാത്രമല്ല തനിക്കും ഭാര്യയും രണ്ടുപെൺമക്കളും സഹോദരങ്ങളും അമ്മയും ഉണ്ട് എന്ന് പറഞ്ഞ നടൻ അവരുടെ ഭാവി കിടക്കുന്നത് എന്റെ കൈയ്യിൽ ആണ്. അതുകൊണ്ടാണ് താനീ യുദ്ധം ചെയ്യുന്നതെന്നും തന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പെന്നും നടൻ പറഞ്ഞിരുന്നു.

ശബരിമലയിൽ കഴിഞ്ഞ ദിവസം ദർശനം നടത്തിയ ദിലീപ് രണ്ടു മൂന്ന് മിനിട്ടോളം നേരെ നടയിൽ തുടർന്നു. ഹരിവരാസനം പാടി നട അടയ്‌ക്കാറാകുമ്പോഴാണ് താരം അയ്യന് മുന്നിലെത്തിയത്. തുടർന്ന് നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. പോയ വർഷങ്ങളിലും താരം മലചവിട്ടിയിരുന്നു. അന്ന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത്.

അതേസമയം നടൻ ദിലീപ് ശബരിമലയില്‍ ദർശനം നടത്തിയത് വിഐപി പരിഗണനയിലാണെന്ന സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. ഈ സംഭവം ചെറുതായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. ശബരിമല ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending