News
ദിലീപേട്ടനോടും മഞ്ജു ചേച്ചിയോടും ആയിരുന്നു തന്റെ ജീവിതത്തിലുള്ള സങ്കടങ്ങളില്‍ അധികവും താന്‍ പങ്കുവെച്ചിരുന്നത്; വൈറലായി കാവ്യയുടെ പഴയ അഭിമുഖം
ദിലീപേട്ടനോടും മഞ്ജു ചേച്ചിയോടും ആയിരുന്നു തന്റെ ജീവിതത്തിലുള്ള സങ്കടങ്ങളില്‍ അധികവും താന്‍ പങ്കുവെച്ചിരുന്നത്; വൈറലായി കാവ്യയുടെ പഴയ അഭിമുഖം
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.
ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
കാവ്യാ മാധവന്റെ ആദ്യ വിവാഹ മോചനത്തിന് കാരണം ദിലീപ് ആണ് എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സിനിമ ലോകത്തും പുറത്തും വ്യാപകം ആയിരുന്നു. എന്നാല്‍ ആ സമയങ്ങളിലും ഇത്തരം ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അതുപോലെ തന്നെ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹ മോചനത്തില്‍ കാവ്യക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും അക്കാലത്ത് പരന്നിരുന്നു.
ഇപ്പോഴിതാ ഇതേ കുറിച്ചെല്ലാം കാവ്യ മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പണ്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറക്കുന്നത്. രണ്ട് വിവാഹ മോചനത്തിലും രണ്ടുപേര്‍ക്കും പങ്കില്ല എന്ന രൂപത്തിലാണ് കാവ്യാ മാധവന്‍ പ്രതികരിച്ച. തന്റെ ആദ്യ വിവാഹ മോചനത്തില്‍ ദിലീപേട്ടന് യാതൊരു പങ്കും ഇല്ല എന്നും ആ കാര്യത്തില്‍ ദിലീപേട്ടനെ വലിച്ചിഴക്കുന്നത് തനിക്ക് വിഷമമുണ്ട് എന്നും കാവ്യാ മാധവന്‍ പറയുന്നു.
അതേസമയം തന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 2 വ്യക്തികളായിരുന്നു ദിലീപും മഞ്ജു വാര്യരും എന്നും കാവ്യാ കൂട്ടിച്ചേര്‍ത്തു. ദിലീപേട്ടനോടും മഞ്ജു ചേച്ചിയോടും ആയിരുന്നു തന്റെ ജീവിതത്തിലുള്ള സങ്കടങ്ങളില്‍ അധികവും താന്‍ പങ്കുവെച്ചിരുന്നത് എന്നും കാവ്യാ മാധവന്‍ പറഞ്ഞിരുന്നു. എന്തായാലും ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് ഇപ്പോള്‍.
ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ വിട്ടുനില്‍ക്കുകയാണ്. വിവാഹമോചനത്തിന് ശേഷം കാവ്യ അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. മകള്‍ കൂടി പിറന്നതുകൊണ്ടാവാം അഭിനയം പൊടി തട്ടിയെടുക്കാന്‍ കാവ്യ ശ്രമിക്കാത്തത്. ഇപ്പോള്‍ പൊതുപരിപാടികളില്‍ ദിലീപ് പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഇടയ്ക്ക് കാവ്യയും ഒപ്പം വരാറുണ്ട്. അതേസമയം ദിലീപ് സിനിമകള്‍ നിരവധി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തില്‍ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.
വോയ്‌സ് ഓഫ് സത്യനാഥന്‍ റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
2021ല്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് 2022ല്‍ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയും തുടര്‍ന്ന് ദിലീപിന്റെതായി ഒരു ചിത്രവും 2022ല്‍ റിലീസ് ചെയ്തിരുന്നില്ല. എങ്കിലും ഉദ്ഘാടനങ്ങളും മറ്റു പൊതു പരിപാടികളുമായി ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു താരം.