Connect with us

‘കാണാന്‍ കൊതിച്ചു…. ജനപ്രിയനായകന്‍ ഓടിയെത്തി’; കുഞ്ഞ് ആരാധികയെ കാണാനെത്തി ദിലീപും കാവ്യയും

News

‘കാണാന്‍ കൊതിച്ചു…. ജനപ്രിയനായകന്‍ ഓടിയെത്തി’; കുഞ്ഞ് ആരാധികയെ കാണാനെത്തി ദിലീപും കാവ്യയും

‘കാണാന്‍ കൊതിച്ചു…. ജനപ്രിയനായകന്‍ ഓടിയെത്തി’; കുഞ്ഞ് ആരാധികയെ കാണാനെത്തി ദിലീപും കാവ്യയും

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.

മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

അതേ സമയം നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹജീവിതം ആരംഭിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്ന ദിലീപ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുറേ കാലം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന താരം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.

ഇതിനിടെ തന്നെ ആരാധിക്കുന്ന കുഞ്ഞിനെ കാണാന്‍ ദിലീപും കാവ്യയും ഒരുമിച്ചെത്തിയ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തിന് ശേഷം പൊതു പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുന്ന കാവ്യ മാധവന്‍ ചില വിവാഹങ്ങളിലൊക്കെയാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ദിലീപിനെ കാണണമെന്ന് ആഗ്രഹിച്ച കുട്ടിയെ കാണാന്‍ ഭര്‍ത്താവിനൊപ്പം കാവ്യയും എത്തിയിരിക്കുകയാണ്. കാവ്യയുടെ ആരാധകരുടെ ഗ്രൂപ്പിലൂടെയാണ് താരദമ്പതിമാരെ പറ്റിയുള്ള വിശേഷം പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

‘കാണാന്‍ കൊതിച്ചു…. ജനപ്രിയനായകന്‍ ഓടിയെത്തി. ‘നടക്കാന്‍. കഴിയില്ല എന്നാലും ദിലീപങ്കിള്‍ എവിടെയുണ്ടെങ്കിലും ഞാന്‍ എവിടെ വന്ന് കണ്ടോളാം… എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ഒന്ന് കണ്ടാല്‍ മതി അങ്കിളിനെ…’ മറ്റു കുട്ടികളെ പോലെ നടക്കണോ എഴുന്നേറ്റ് ഇരിക്കുവാനോ കഴിയാതെ ഇലക്ട്രോണിക് വീല്‍ചെയറില്‍ കഴിയാന്‍ വിധിക്കപ്പെട്ട മെനിഞ്ചോമൈലേസ്യ എന്ന രോഗത്തിന് അടിമയായ ദുര്‍ഗപ്രിയയുടെ ഈ ശബ്ദം ജനപ്രിയ നായകന്റെ ചെവിയില്‍ എത്തി.

ഒട്ടും താമസിയാതെ മറുപടിയും എത്തി. ‘ മോള്‍ ഇങ്ങോട്ട് വരണ്ട, മോള്‍ എവിടെയായാലും അങ്കിള്‍ അങ്ങോട്ട് വരാം. ദുര്‍ഗപ്രിയ തന്റെ 3 വയസ് മുതല്‍ ആഗ്രഹിക്കുന്ന ഒന്നുണ്ടായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നായകനെ ഒന്ന് കാണണം. ശരീരവേദനയുടെ വ്യാപ്തി അറിയാത്ത കുഞ്ഞുമനസ്സിന്റെ ആഗ്രഹം എങ്ങനെ സാധിച്ചു കൊടുക്കും എന്ന കാര്യം വേദനയോടെ ഉള്ളില്‍ ഒതുക്കി കുഞ്ഞിന്റെ അമ്മ ഷിജി മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ നടത്തിയ പ്രയത്‌നത്തിന് ഫലം കണ്ടു.

കുട്ടിക്കാനത്ത് നിന്ന് ഷൂട്ടിങ്ങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ദിലീപ് കാവ്യയുമൊത്ത് കുടുംബസമേതം തിരുവനന്തപുരത്തെത്തി. ദുര്‍ഗപ്രിയയോടൊപ്പം മണിക്കൂറുകളോളം കളിതമാശകള്‍ പറഞ്ഞു കുഞ്ഞുമനസ്സിനെ സന്തോഷിപ്പിക്കുകയും ശക്തമായി ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ആവശ്യപ്പെട്ടാല്‍ അദ്ദേഹം നമുക്ക് സാധിച്ചുതരുമെന്ന ഉപദേശം നല്‍കുകയും ചെയ്തു.

ദുര്‍ഗ്ഗയെ തന്റെ മടിയില്‍ എടുത്തിരുത്തി കാവ്യ മാധവന്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘മകളുടെ ആത്മാര്‍ത്ഥമായ ആഗ്രഹം ദൈവം സാധിച്ചു കൊടുത്തു. ഈ മകളുടെ സന്തോഷം ഞങ്ങളുടെയും കൂടിയാണ്’ കാവ്യയുടെ വാക്കുകള്‍ കേട്ട അമ്മ ഷിജിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

തിരുവനന്തപുരം പൂജപ്പുരയില്‍ താമസിക്കുന്ന ദുര്‍ഗപ്രിയ പൂജപ്പുരയില്‍ തന്നെയുള്ള ചിന്നമ്മ മെമ്മോറിയാല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളില്‍ ഒരാളാണ്. സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് ഉദയപ്രകാശ് ആണ് പി റ്റി എ എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയായ തിരക്കഥാകൃത്തും സംവിധായകനുമായ അജിത് പൂജപ്പുരയോട് ഇക്കാര്യം പറഞ്ഞത്.

വിവരം ഉടനെ ദിലീപിനെ അറിയിച്ചു. ‘കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വരണ്ട ഞാന്‍ അങ്ങോട്ട് വരാം’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് കൃത്യസമയത്ത് ദുര്‍ഗപ്രിയയുടെ അടുത്തേക്ക് ഓടിയെത്തി അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു”, എന്നുമാണ് കാവ്യ മാധവന്റെ ആരാധകര്‍ പറയുന്നത്.

അതേസമയം, വോയിസ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റേതായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം. ബാന്ദ്ര എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2015 മുതല്‍ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന കാവ്യയ്ക്ക് ഉടനെ ഒരു തിരിച്ച് വരവ് ഉണ്ടാവില്ലെന്നാണ് വിവരം. മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളൊക്കെ നോക്കി കുടുംബിനിയായി കഴിയുകയാണ് നടിയിപ്പോള്‍.

Continue Reading
You may also like...

More in News

Trending