Malayalam
ദിലീപ്-കാവ്യ ജോഡി ഉടന്‍?; വൈറലായി ദിലീപിന്റെ വാക്കുകള്‍
ദിലീപ്-കാവ്യ ജോഡി ഉടന്‍?; വൈറലായി ദിലീപിന്റെ വാക്കുകള്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.
വിവാഹം കഴിഞ്ഞതോടെ പല നടിമാരും സിനിമയില്‍ നിന്ന് മാറി നിന്നിട്ടുണ്ടെങ്കിലും കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന മലയാളി ആരാധകര്‍ ഒട്ടും കുറവല്ല. നിരവധി പേരാണ് ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും ഫാന്‍സ് പേജുകളിലെല്ലാം ഇത്തരത്തിലുള്ള കമന്റുകള്‍ ഇടുന്നത്. കാവ്യ ദിലീപിന്റെ ജോഡി ആയി എത്തട്ടെയെന്ന് ആഗ്രഹിക്കുന്ന ഇരുവരുടേയും ആരാധകര്‍ ഏറെയുണ്ട്.
ഇപ്പോഴിതാ കാവ്യ ഇനി വീണ്ടും സിനിമയിലേക്ക് എത്തുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിലീപ്. കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ് ദിലീപ് മറുപടി നല്‍കുന്നത്. കാവ്യ ഇപ്പോള്‍ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാല്‍ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് നല്‍കിയ മറുപടി.
എന്തായാലും ദിലീപിന്റെ മറുപടിയോടെ ആരാധകര്‍ പ്രതീക്ഷയിലാണ്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി പിറന്നത്. യുകെജിയില്‍ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോള്‍. മകളും കാവ്യയും ചെന്നൈയിലാണെന്നും ദിലീപ് പറഞ്ഞിരുന്നു. മകളുടെ കാര്യത്തിലാണ് കാവ്യയുടെ പൂര്‍ണ ശ്രദ്ധയെന്നും അവള്‍ ഭയങ്കര കാന്താരിയാണെന്നുമായിരുന്നു ഒരിക്കല്‍ ദിലീപ് അഭിമുഖത്തില്‍ പറഞ്ഞത്.
‘ഭയങ്കര കാന്താരിയാണ്. ഒരു രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാന്‍ എഴുന്നേറ്റത്. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ഇവള്‍ വിളിച്ചു. ഞാന്‍ എടുത്തില്ല. പകരം എനിക്കൊരു വോയ്‌സ് നോട്ട് അയച്ചു. അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല, ഞാന്‍ പോവാ. അതുകഴിഞ്ഞ് പറഞ്ഞത്രേ,ഇനി അച്ഛന്‍ വിളിക്കും നമ്മള്‍ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ എന്ന്. ഇതാണ് അവളുടെ കുറുമ്പ്’, എന്നായിരുന്നു ദിലീപ് പറഞ്ഞത്.
അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്.
ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന്‍ നല്‍കിയത്.
തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികള്‍ സ്‌നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെയാണ് കാവ്യ സോഷ്യല്‍മീഡിയയില്‍ ആക്ടീവായി തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ മകളുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ അടക്കം കാവ്യ പങ്കിടാറുണ്ട്.