Malayalam
കെ മാധവന്റെ മകന്റെ വിവാഹത്തിനെത്തി ദിലീപും മഞ്ജുവും കാവ്യയും!; വൈറലായി വീഡിയോ
കെ മാധവന്റെ മകന്റെ വിവാഹത്തിനെത്തി ദിലീപും മഞ്ജുവും കാവ്യയും!; വൈറലായി വീഡിയോ
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്നു. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.
ദിലീപിനെ വിവാഹം ചെയ്ത ശേഷവും വിവാദങ്ങള്‍ വന്നതോടെയുമാണ് കാവ്യ മാധവന് ഹേറ്റഴ്‌സ് ഉണ്ടായി തുടങ്ങിയത്. മഞ്ജു വാര്യരുടെ ജീവിതം തകര്‍ത്തത് കാവ്യ മാധവനാണെന്നാണ് പല സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ താരങ്ങള്‍ മൂന്നാളും ഒരേ വേദിയിലെത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
വേര്‍പിരിഞ്ഞതിന് ശേഷം ദിലീപോ മഞ്ജു വാര്യരോ നേരില്‍ കാണാനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. മുന്‍പ് മഞ്ജു വാര്യരുടെ പിതാവ് മരിച്ച സമയത്ത് മകള്‍ മീനാക്ഷിയുടെ കൂടെ ദിലീപ് എത്തിയത് ശ്രദ്ധേയമായിരുന്നു. പിന്നീട് പലപ്പോഴും പൊതുവേദികളില്‍ നിന്നും ഇരുവരും അകന്ന് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ദിലീപും കാവ്യ മാധവനും മഞ്ജു വാര്യരുമൊക്കെ ഒരുമിച്ചെത്തിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ ആഡംബര വിവാഹത്തില്‍ പങ്കെടുക്കാനാണ് ദിലീപ് കുടുംബസമേതം വന്നത്. ഭാര്യ കാവ്യ മാധവനൊപ്പം വേദിയിലേക്ക് എത്തിയ നടന്‍ അവിടുന്ന് ഭക്ഷണം കഴിച്ചും സുഹൃത്തുക്കളോട് കുശലാന്വേഷണം നടത്തിയതിന് ശേഷമാണ് തിരികെ പോയത്. ഇതേ വേദിയില്‍ നടി മഞ്ജു വാര്യരും എത്തിയെന്നതാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ മഞ്ജുവും വിവാഹസദ്ദസ്സിലെ ആളുകളുമായി പരിചയം പുതുക്കിയതിന് ശേഷമാണ് മടങ്ങി പോയത്.
ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്‍ ഗൗതമിന്റെ വിവാഹ റിസപ്ഷന്‍ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഇരുവപും എത്തിയത്. കോഴിക്കോടുള്ള ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. ദിലീപിനും കാവ്യയ്ക്കും മഞ്ജുവിനും പുറമേ മോഹന്‍ലാല്‍ അടക്കം നിരവധി സിനിമാ താരങ്ങളാണ് വിവാഹവിരുന്നില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോസും ഫോട്ടോസുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു.
ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം പൊതുവേദികളില്‍ നിന്നും അകലം പാലിച്ച് നില്‍ക്കുകയാണ് നടി കാവ്യ മാധവന്‍. മകള്‍ക്ക് കൂടി ജന്മം കൊടുത്തതിന് ശേഷം താരവിവാഹങ്ങള്‍ക്ക് മാത്രമേ കാവ്യ പങ്കെടുക്കാറുള്ളു. ഇരുവരും ഒരുമിച്ചെത്തിയതിനാല്‍ പുതിയ വീഡിയോസ് വലിയ രീതിയില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.
ചിലര്‍ മഞ്ജു വാര്യരുടെ ത്യാഗമാണ് ദിലീപിന്റെയും കാവ്യയുടെയും മുഖത്ത് കാണുന്ന സന്തോഷത്തിന് കാരണമെന്ന് കമന്റിലൂടെ പറയുന്നു. സത്യം പറഞ്ഞാല്‍ മഞ്ജു വാര്യരെ ഇത്രയും ശക്തയാക്കിയതിന് കാരണം ദിലീപ് തന്നെയാണെന്നും സൂചിപ്പിക്കുന്നു. മാത്രമല്ല, മഞ്ജുവിന്റെ ഇപ്പോത്തെ ലുക്ക് കണ്ടാല്‍ കാവ്യ വാപൊളിയ്ക്കുമെന്നും ചിലര്‍ പറയുന്നു. എന്തായാലും പരസ്പരമുള്ള കൂടികാഴ്ചയ്ക്ക് മുന്‍പേ ഇരുകൂട്ടരും വിവാഹവേദിയില്‍ നിന്നും പോവുകയാണ് ചെയ്തിരിക്കുന്നത്.
ബാന്ദ്ര ലുക്കിലാണ് ദിലീപ് എത്തിയത്. ഇടയ്‌ക്കൊക്കെ ദിലീപിന്റെ മകള്‍ മീനാക്ഷി സിനിമക്കാരുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ വരാറുണ്ട്. അപ്പോഴും മഹാലക്ഷ്മിയെ കാവ്യ കൊണ്ടുവരാറില്ല.ബാന്ദ്രയാണ് ഇനി റിലീസിനെത്താനുള്ള ദിലീപ് ചിത്രം. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദിലീപ് തമന്ന കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബാന്ദ്ര. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര.