Malayalam
പദ്മസരോവരത്തിൽ മഞ്ജുവിന്റെ ഒരു ഓർമ്മകളും ഇല്ല എന്ന് ആരാധകർ; ഫാൻസ് പേജുകളിൽ ചർച്ചകൾ സജീവം
പദ്മസരോവരത്തിൽ മഞ്ജുവിന്റെ ഒരു ഓർമ്മകളും ഇല്ല എന്ന് ആരാധകർ; ഫാൻസ് പേജുകളിൽ ചർച്ചകൾ സജീവം
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
ഇവരുടെ സ്വകാര്യ ജീവിതം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ എത്താറുണ്ട്. അടുത്തിടെയായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി എംബിബിഎസ് ബിരുദമെടുത്തത്. ദിലീപും കാവ്യയും ഒന്നിച്ചെത്തിയായിരുന്നു ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. മീനാക്ഷിയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രങ്ങളും കാവ്യ പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ ഈ വിജയത്തിൽ ദിലീപിനേക്കാളും സന്തോഷം കാവ്യയ്ക്ക് ആണെന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്.
മീനാക്ഷിയുടെ കഷ്ടപാടിന്റെ ഫലമാണിതെന്നും ഇനിമുതൽ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ ആണെന്നും കാവ്യ പറഞ്ഞിരുന്നു. മീനാക്ഷിയും കാവ്യയും തമ്മിൽ വളരെയേറെ അടുപ്പവും സ്നേഹവുമുണ്ടെന്ന് ഇവരുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വരുമ്പോൾ തന്നെ മനസിലാകും. കാവ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി ഇടയ്ക്ക് പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ മറ്റ് ചില ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ദിലീപിന്റെ അനുജൻ അനൂപിന്റെ ഭാര്യ ലക്ഷ്‌മി പ്രിയ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും മഞ്ജു വാര്യരുടെ ചിത്രങ്ങൾ കളഞ്ഞിട്ടില്ല. ഇതിനെ കുറിച്ച് പലപ്പോഴും ആരാധകർ സംസാരിച്ചിട്ടുമുണ്ട്. ഇവർ തമ്മിൽ ഇപ്പോഴും നല്ല ബന്ധമാണെന്നും മഞ്ജുവിന് പജ്മസരോവരത്തുണ്ടായിരുന്ന കൂട്ട് ലക്ഷ്മിപ്രിയ ആണെന്നുമെല്ലാമായിരുന്നു ചിലർ പറഞ്ഞിരുന്നത്.
എന്നാൽ പദ്മസരോവരത്തിൽ മഞ്ജുവിന്റെ ഒരു ഓർമ്മകളും ഇല്ല എന്നുതന്നെ പറയുകയാണ് ഫാൻസ്. ചില കാര്യങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തെങ്കിലും വിശേഷാൽ ദിവസങ്ങളിലോ വിഷുവിനോ ഓണത്തിനോ ഒക്കെ പൂജാമുറിയിൽ കൊളുത്തുന്ന നിലവിളക്കിനെ കുറിച്ചാണ് ഇപ്പോഴത്തെ ചർച്ചകൾ. ദിലീപ-കാവ്യ വിവാഹത്തിന് ദിലീപിന്റെ അമ്മ കാവ്യയ്ക്ക് കൊടുത്ത് കൈപിടിച്ച് കയറ്റിയ അതേ വിളക്കാണ് ഇവരുടെ പൂജാമുറിയിൽ ഉള്ളതെന്നാണ് കണ്ടുപിടുത്തം.
അവിടെ വരെ മാറ്റങ്ങൾ വരുത്തിയ താര കുടുംബം എങ്ങനെയാണ് മഞ്ജുവിനെ ഓർക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല, ദിലീപും കാവ്യയും ചെന്നൈയിലേക്ക് താമസം മാറിയതും പഴയ ഒരു ഓർമ്മയും വേണ്ട എന്ന കാരണത്താലാണെന്നും ഇവർ പറയുന്നു. മീനാക്ഷി എംബിബിഎസിന് പഠിച്ചത് ചെന്നൈയിലായിരുന്നു. മഹാലക്ഷ്മിയെയും അവിടെയാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. രണ്ടാളുടെ കാര്യത്തിലും ശ്രദ്ധിക്കാനാണെന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം, ദിലീപുമായുള്ള വിവാഹ ശേഷം സിനമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.