Connect with us

വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു…, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല; കുറിപ്പുമായി ദിലീപ്

News

വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു…, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല; കുറിപ്പുമായി ദിലീപ്

വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു…, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല; കുറിപ്പുമായി ദിലീപ്

മലയാള സിനിമയിലെ ഏറ്റവും നല്ല കോംബോകളില്‍ ഒന്നാണ് ദിലീപ്-ഇന്നസെന്റ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സിനിമയ്ക്ക് അകത്തും പുറത്തും നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിച്ചവരാണ് ഇരുവരും. പലപ്പോഴും ഇവരുടെ ആത്മബന്ധത്തെ കുറിച്ച് രണ്ട് പേരും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായി ഇന്നസെന്റിന്റെ മരണ വാര്‍ത്ത പുറത്തെത്തുമ്പോള്‍ അത് താങ്ങാനാകാത്ത വിഷമത്തിലാണ് സഹപ്രവര്‍ത്തകരും മലയാളികളും.

ഈ വേദന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് നടന്‍ ദിലീപിനെ തന്നെയാണ്. അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ലേക് ഷോര്‍ ആശുപത്രിയില്‍ ദിലീപ് എത്തിയിരുന്നു. അവിടെ നിന്നും മരണവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരയുന്ന ദിലീപിന്റെ ചിത്രങ്ങള്‍ ആരുടെയും മനസ് അലിയിപ്പിക്കുന്നതാണ്. പിന്നാലെ തന്റെ പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടനെ കുറിച്ച് ദിലീപ് കുറിച്ച വാക്കുകളും ഏറെ കണ്ണീരിലാഴ്ത്തുന്നതാണ്.

വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു… ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു,

പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍… വാക്കുകള്‍ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നാലെ പോസ്റ്റിന് താഴെ നിരവധി പേരാണ് ദിലീപിനെ ആശ്വസിപ്പിച്ചുകൊണ്ടു ഇന്നെന്റിന് ആശംസകളുമായും എത്തിയിരുന്നത്. ജീവിതത്തില്‍ അച്ഛനായി ജേഷ്ഠ സഹോദരനായി എല്ലാ കാലവും ഒപ്പമുണ്ടായിരുന്ന വ്യക്തി, വിഷമഘട്ടങ്ങളില്‍ കൈത്താങ്ങു ആയി നിന്ന വ്യക്തി, പെട്ടെന്ന് ഓര്‍മ്മയാകുമ്പോള്‍ ഒരു ശൂന്യതയുണ്ടാകും…!!

ദിലീപേട്ടന് ഇന്നസെന്റ് ചേട്ടന്‍ ആരായിരുന്നു എന്ന് മലയാള സിനിമ ലോകത്തിനു മുഴുവനുമറിയാം… ആ മനുഷ്യന്റെ വിയോഗം വരുത്തുന്ന വിടവ് ഒരുകാലത്തും നികത്തുവാനും സാധിക്കുകയില്ല…. ആദരാഞ്ജലികള്‍… എന്നായിരുന്നു അതില്‍ വന്ന ഒരു കമന്റ്. ചിരിക്കാനും ചിരിപ്പിക്കാനും ഇനി ഇനന്‌സെന്റേട്ടന്‍ ഇല്ലെന്നെ വിശ്വസിക്കാനാകുന്നില്ല. മരണവാര്‍ത്ത സത്യമാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചു.., പക്ഷേ…. ഇങ്ങനെ പോകുന്നു കമന്റുകള്‍.

മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആര്‍ ബിന്ദു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം നില അതീവ ഗുരുതരമായി തുടരുന്നതായി മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പൊതുദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനും തീരുമാനമുണ്ട്.

ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ തെറ്റാണെന്നും ലേക്ക്‌ഷോര്‍ ആശുപത്രി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തെത്തുന്നത്.

Continue Reading
You may also like...

More in News

Trending