നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്; ‘നിരപരാധി ആയ തന്നെ പോലീസ് കുറ്റക്കാരനാക്കിയ രീതിയെ കുറിച്ചും ദിലീപ്
യുവനടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. പോലീസിന്റെ അന്വേഷണത്തെ ശരിയായ രീതിയില്ളെന്നും പക്ഷപാതം കാണിക്കുന്നുവെന്നുമാണ് ദിലീപ് ഹർജിയിൽ ആരോപിക്കുന്നുണ്ട്. അതുകൊണ്ട് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സി ബി ഐ അന്വേഷണം വേണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.
എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്നാണ് സര്‍ക്കാര്‍ നിലപാട് . ഇക്കാര്യം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ദിലീപ് വിചാരണ നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
വിചാരണ അട്ടിമറിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കീഴ് കോടതിയിൽ ദിലീപ് തുടർച്ചയായി ഹര്‍ജികള്‍ നല്‍കുകയാണ്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലന്നും പ്രോസിക്യൂഷന് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് നടക്കുക.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...