Connect with us

പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തു ; നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Malayalam Breaking News

കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടെ നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.

dileep and nadirsha dhe puttu

More in Malayalam Breaking News

Trending