Malayalam
ലൂസിഫർ കണ്ടു മടങ്ങി കാവ്യ മാധവനും ദിലീപും – ശേഷം ലൂസിഫറിനെ പറ്റിയും പ്രിത്വിരാജിനെ പറ്റിയും കാവ്യയുടെ അഭിപ്രായം ഇതാണ്
ലൂസിഫർ കണ്ടു മടങ്ങി കാവ്യ മാധവനും ദിലീപും – ശേഷം ലൂസിഫറിനെ പറ്റിയും പ്രിത്വിരാജിനെ പറ്റിയും കാവ്യയുടെ അഭിപ്രായം ഇതാണ്
മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി എടുത്ത താരമാണ് ദിലീപ് .ഇടയ്ക്കു ചില പ്രശ്നങ്ങളിൽ പെട്ടു പോയി എങ്കിലും ഇപ്പോൾ അവിടെ നിന്നെല്ലാം കര കയറി വീണു പോയ തന്റെ സ്ഥാനം തിരിച്ചു പിടിച്ചു വീണ്ടും മലയാള സിനിമയിൽ സജീവ സാന്നിദ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ് ദിലീപ് .
ദിലീപിനെതിരെ ഗോസിപ്പുകൾ പലതും പണ്ട് മുതൽക്കേ തന്നെ ഉള്ളതാണ് .ഇത് പോലെ വന്നൊരു ഗോസ്സിപ് ആയിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള ബന്ധവും മറ്റുമെല്ലാo .ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയാണ് ദിലീപും കാവ്യയും. ഇരുവരും വിവാഹിതരായപ്പോള്‍ ആരാധകരും സന്തോഷിച്ചിരുന്നു.
ഇപ്പോഴിതാ താരജോഡികൾ ഒന്നിച്ചു പ്രിത്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫർ കാണാൻ എത്തിയിരിക്കുകയാണ്
.
മോഹന്‍ലാലിനെ സ്റ്റീഫന്‍ നെടുമ്ബള്ളിയായും മഞ്ജു വാര്യരെ പ്രിയദര്‍ശിനി രാംദാസുമായാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ത്തന്നെ പ്രേക്ഷകരും ആവേശത്തിലായിരുന്നു. സിനിമാലോകവും ആരാധകരുമൊക്കെ താരപുത്രനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താരദമ്ബതികളായ ദിലീപും കാവ്യ മാധവനും പൃഥ്വിരാജിനെ അഭിനന്ദിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സ്വന്തം ചിത്രങ്ങളെ മാത്രമല്ല മറ്റുള്ളവരുടെ സിനിമയ്ക്കും പിന്തുണ നല്‍കുന്ന ജനപ്രിയ നായകന്റെ നല്ല മനസ്സ് കാണാതെ പോവരുതെന്നാണ് ആരാധകര്‍ പറയുന്നത്.
തിയേറ്ററുകള്‍ മാത്രമല്ല പ്രേക്ഷകരുടെ മനസ്സും നിറഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് നടനായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചുവെന്നാണ് ദിലീപ് പറഞ്ഞത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തിയായിരിക്കും സിനിമ കുതിക്കുകയെന്നുള്ള പ്രവചനങ്ങളും തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. ആദ്യ ദിനത്തില്‍ 12 കോടി സ്വന്തമാക്കിയ സിനിമ 10 ദിവസത്തിനകം തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
ദിലീപും പൃഥ്വിരാജും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. താരപുത്രന്‍മാരെ സിനിമയില്‍ നിന്നും പുറത്താക്കാനായി ജനപ്രിയ നായകന്‍ ശ്രമിക്കുന്നുവെന്ന കിവംദന്തി വരെ പ്രചരിച്ചിരുന്നു. കുപ്രചാരണങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലുള്ള നീക്കമാണ് ഇപ്പോള്‍ ദിലീപും കാവ്യയും നടത്തിയത്. ്‌അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ടാണ് പൃഥ്വിയോട് വെറുപ്പ് തോന്നിയതെന്നായിരുന്നു ശത്രുക്കള്‍ പ്രചരിപ്പിച്ചത്.
ഈ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും താനൊക്കെ ഇന്നും പേടിച്ച് നില്‍ക്കുന്ന കാര്യമാണ് സംവിധാനമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. തിരക്കിട്ട സിനിമാജീവിതത്തിനിടയില്‍ അഭിനയവും സംവിധാനവും നിര്‍മ്മാണവുമൊക്കെ എങ്ങനെ കഴിയുന്നുവെന്ന അത്ഭുതവും അദ്ദേഹം പങ്കുവെച്ചിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെയാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. എന്ന് മാത്രമല്ല സ്വന്തം ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
ലാലേട്ടന്റെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് ലൂസിഫര്‍ വഴിയൊരുക്കിയതെന്നും, ആറല്ല ഏഴാം തമ്ബുരാനായി അദ്ദേഹം എത്തിയത് പോലെയാണ് തനിക്ക് തോന്നിയതെന്നും ദിലീപ് പറഞ്ഞിരുന്നു. മാര്‍ച്ച് 28 മലയാള സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും പൃഥ്വിയെന്ന സംവിധായകന്‍ ജനിച്ചതിനോടൊപ്പം തന്നെ മോഹന്‍ലാല്‍ എന്ന നായകന്‍ പുനര്‍ജനിക്കുക കൂടിയായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്നും എല്ലാവരും പറഞ്ഞിരുന്നു. ദിലീപും അത് ശരിവെക്കുകയായിരുന്നുവത്രേ.
സിനിമ എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അടിപൊളിയെന്ന മറുപടിയായിരുന്നു കാവ്യ പറഞ്ഞത്. പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് നേരത്തെ തന്നെ ലഭിച്ചതാണ്. ഇരുവരും ഒരുമിച്ചെത്തിയ ക്ലാസ്‌മേറ്റ്‌സ് ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ്. അഭിനേതാവെന്ന നിലയിൽ പ്രിത്വി തനിക്ക് മുന്നേ പരിചിതനാണ് .എന്നാൽ സംവിധായകൻ എന്ന തന്നെ ഞെട്ടിച്ചിരിക്കുകയാണ് പ്രിത്വിരാജ് എന്നാണ് കാവ്യയുടെ വാക്കുകൾ
dileep and kavya madhavan after watching lucifer
.
