Connect with us

മമ്മൂട്ടിക്കും മോഹൻലാലിനും ലഭിക്കാത്ത ഭാഗ്യം എനിക്ക് കിട്ടി – ദിലീപ് വെളിപ്പെടുത്തുന്നു ..

Malayalam Breaking News

മമ്മൂട്ടിക്കും മോഹൻലാലിനും ലഭിക്കാത്ത ഭാഗ്യം എനിക്ക് കിട്ടി – ദിലീപ് വെളിപ്പെടുത്തുന്നു ..

മമ്മൂട്ടിക്കും മോഹൻലാലിനും ലഭിക്കാത്ത ഭാഗ്യം എനിക്ക് കിട്ടി – ദിലീപ് വെളിപ്പെടുത്തുന്നു ..

മലയാള സിനിമയിൽ ചില ഹിറ്റ് കോമ്പിനേഷനുകൾ ഉണ്ട് . അതിലൊന്നാണ് ദിലീപ് – സിദ്ദിഖ് കൂട്ടുകെട്ട് . ദിലീപിനൊപ്പം ഏത് വേഷത്തിലും സിദ്ദിഖ് എത്തും. ദിലീപും അങ്ങനെ തന്നെ . ചെറുപ്പക്കാരനായ നായകനായി മാത്രമല്ല , വൃദ്ധനായി വരെ ദിലീപ് അഭിനയിക്കാൻ തയ്യാറാണ്. ഈ കൂട്ടുകെട്ട് കൊണ്ട് മോഹൻലാലിനും മമ്മൂട്ടിക്കും ലഭിക്കാത്ത അപൂർവ ഭാഗ്യം ലഭിച്ചു എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ദിലീപ്.

ഒരു സിനിമയിൽ ദിലീപ്, സിദ്ദിഖിന്റെ അച്ഛനായും അടുത്ത സിനിമയിൽ സിദ്ദിഖ്, ദിലീപ് അച്ഛനായും എത്തി. കമ്മാരസംഭവം എന്ന സിനിമയിലാണ് ദിലീപിന്റെ മകനായി സിദ്ദിഖ് വേഷമിട്ടത്. കോടതിസമക്ഷം ബാലൻവക്കീലിൽ ദിലീപിന്റെ അച്ഛനായി സിദ്ദിഖും എത്തി.

മമ്മൂക്കയ്ക്കും ലാലേട്ടനും കിട്ടാത്തൊരു ഭാഗ്യം ആണ് ഇങ്ങനെയൊരു നിമിഷമെന്ന് ദിലീപ് പറയുന്നു. കോടതി സമക്ഷം ബാലൻ വക്കീലിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള മനോരമ ഓൺലൈൻ പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടിയുടെയും ദിലീപിന്റെയും അച്ഛനായിട്ടുണ്ടെങ്കിലും ലാലിന്റെ അച്ഛനായി ഇതുവരെ അഭിനയിച്ചില്ലെന്ന് സിദ്ദിഖ് മറുപടിയായി പറഞ്ഞു. എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും അച്ഛനും മോനുമായി അഭിനയിക്കാനുളള ഭാഗ്യം തങ്ങൾക്കാണ് ലഭിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.

അടുത്ത സുഹൃദ്ബന്ധങ്ങളിൽ നിന്നാണ് നല്ല സിനിമകൾ ഉണ്ടാകുന്നതെന്ന് സിദ്ദിഖ് പറയുന്നു . ‘അതുപൊതുവെ അങ്ങനെയാണ്. നമ്മൾ പുറമേ നിന്നു നോക്കുമ്പോൾ അവരങ്ങിനെയായിരിക്കും ഇവരിങ്ങനെയായിരിക്കും എന്നു കരുതും. അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മമ്മൂക്കയാണ്. നമ്മൾ അടുപ്പമുള്ള ആളുകൾക്കല്ലേ അറിയൂ മമ്മൂക്ക എന്താണെന്ന്. ഞാനിപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറിൽ നമ്മുടെ ഒപ്പം ഇരുന്ന് സംസാരിക്കുന്നവരാണ് സുനിൽ ഷെട്ടിയും അർജുനും പ്രഭുവുമൊക്കെ അടുത്തു കഴിയുമ്പോൾ എല്ലാവരും സിംപിളാണ്. അടുപ്പം ഉണ്ടാകണം. ഏറ്റവും അടുത്ത സുഹൃത് ബന്ധങ്ങളിൽ നിന്നാണ് ഏറ്റവും നല്ല സിനിമകൾ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ മോഹൻലാൽ–പ്രിയദർശൻ, ലോഹിതദാസ്–മമ്മൂക്ക, ജോഷി–മമ്മൂട്ടി അതുപോലെ ഉണ്ണിയും ദിലീപും ഒക്കെയായിട്ടുള്ള അടുത്ത സുഹൃത് ബന്ധത്തിൽ നിന്നാണ് ഈ നല്ല സിനിമയും ഉണ്ടായത്.’–സിദ്ദിഖ് പറഞ്ഞു.

Dileep about siddique

More in Malayalam Breaking News

Trending

Recent

To Top