Connect with us

മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്, ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ; ദിലീപിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

TV Shows

വിവാദങ്ങളും മറ്റും വന്നശേഷം വളരെ വിരളമായി മാത്രമാണ് ദിലീപ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സീ കേരളത്തില്‍ സെലിബ്രിറ്റി താര ജോഡികളെ വച്ച് ഞാനും എന്റെ ആളും എന്ന പുതിയ റിയാലിറ്റി ഷോയുടെ ആദ്യ എപ്പിസോഡിൽ ദിലീപ് മുഖ്യാതിഥിയായി എത്തിയിരിക്കുകയാണ്. ഷോയിൽ അതിഥിയായി എത്തിയ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ദിലീപിനൊപ്പം സംവിധായകനും നടനുമായ ജോണി ആന്റണിയും നടി നിത്യാ ദാസുമുണ്ടായിരുന്നു. ‘വലിയ സന്തോഷമുണ്ട് ഈ ഷോയിൽ പങ്കെടുക്കാൻ സാധിച്ചതിൽ.’ ‘ഷോയെ കുറിച്ച് പറയാൻ അണിയറപ്രവർത്തകർ വിളിച്ചപ്പോൾ ഞാൻ ഇതിന്റെ ടൈറ്റിൽ ചോദിച്ചപ്പോൾ ഞാനും എന്റാളും എന്നാണ് അവർ മറുപടി നൽകിയത്. കുടുംബത്തെ കുറിച്ചും ഭർത്താവ്-ഭാര്യ ബന്ധത്തെ കുറിച്ചുമുള്ളതാണ് ഷോയെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് മനസിലായി.

ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്. പിന്നെ എന്നെ ആകർഷിച്ചത് ഈ പരിപാടിയിൽ നിത്യയും ജോണി ആന്റണിയും ഭാഗമാകുന്നുവെന്നതാണ്.’ ‘ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാൻ കിട്ടില്ല. ഇവരെ കിട്ടണമെങ്കിൽ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം ഞാൻ അന്വേഷിച്ച് നടക്കുകയാണ്.’

നിത്യയെ ആദ്യം കണ്ടപ്പോൾ ഞാൻ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്… ആരാ അമ്മ എന്നതിൽ’, ദിലീപ് പറഞ്ഞു.

പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.

More in TV Shows

Trending

Recent

To Top