Connect with us

ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

News

ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍ര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ആണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണെന്നും ഒരുമിച്ച്‌ കുറ്റം ചുമത്താനാവില്ലെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെ വിസ്താരത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനുളള ദിലീപിന്റെ തന്ത്രമാണിതെന്നും ഈ കേസ് പ്രത്യേകം വിസ്തരിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

dileep

More in News

Trending

Recent

To Top