പ്രണയത്തിന് പ്രായമില്ല,ദിലീപിന് ഇത്രയധികം പ്രണയമോ? കാവ്യയെയും മഞ്ജുവിനെയും ഞെട്ടിച്ച് ദിലീപിന്റെ ആ വാക്കുകൾ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് നടന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം ഈസ്റ്റ് കോസ്റ്റ് വിജയൻറെ പുതിയ ആൽബം സോങ് ലോഞ്ചിന്റെ ചടങ്ങിനെത്തിയപ്പോൾ പ്രണയത്തെക്കുറിച്ച് ദിലീപ് വാചാലയായിരുന്നു. ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . നടന്റെ വാക്കുകൾ ഇങ്ങനെ…
പ്രണയത്തിന് ഒരിക്കലും പ്രായം വിഷയമല്ല എന്ന് പറഞ്ഞാണ് നടൻ സംസാരിക്കയുന്നത്. ശരിക്കും പറഞ്ഞാൽ പ്രണയത്തിന്റെ ഒരു ഹോൾ സെയിൽ ഡീലർ പോലെയാണ് ഞാൻ വിജയൻ ചേട്ടനെ കാണുന്നതെന്നും ഈ മനുഷ്യന് ഇത്രയധികം പ്രണയമുണ്ടോ എന്നുപോലും തോന്നിപോകുമെന്നും നടൻ പറയുന്നു.
മാത്രമല്ല അദ്ദേഹം പലതരം ചിന്തകളിലൂടെ പലവിധം വാക്കുകൾ തപ്പി എടുത്ത് എഴുതിയാണ് ഗാനങ്ങൾ ഉണ്ടാക്കുന്നത്. ആ ഗാനങ്ങളിലെല്ലാം പ്രണയം നിറച്ചു വച്ചിരിക്കുന്നു. ദിലീപ് പറഞ്ഞു.
അതേസമയം പ്രണയം എന്നത് വലിയ ഒരു ഫീൽ ആണെന്നും അതൊക്കെ വിജയേട്ടന്റെ ഗാനങ്ങളിലൂടെ കിട്ടുമെന്നും നടൻ തുറന്നുപറയുന്നു. ഈ പ്രണയം മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ഇല്ലല്ലോ, അതിനാൽ പ്രണയം എന്നുപറയുന്നതിന് പ്രായം ഇല്ലെന്നും അപ്പോൾ നമ്മൾ പ്രണയിച്ചുകൊണ്ടേ ഇരിക്കുക എല്ലാവരിലും പ്രണയം ഉണ്ടാകട്ടെയെന്നും എല്ലാവർക്കും എല്ലാവരോടും പ്രണയം ഉണ്ടാകട്ടെ, മനുഷ്യനോട് മാത്രമല്ല പ്രണയം വരിക, അത് എപ്പോൾ ആരോടും എന്തിനോടും തോന്നാമെന്നും ദിലീപ് പറഞ്ഞു.
സാധാരണയായി പലർക്കും പലരീതിയിലാണ് പ്രണയം തോന്നാറുള്ളത്. എല്ലാവരിലും പ്രണയം നഷ്ടപ്പെടാതെ എല്ലാവരിലും പ്രണയം നിറയട്ടെ സ്നേഹം നിറയട്ടെയെന്നും സ്നേഹബന്ധങ്ങളിൽ പ്രണയങ്ങളിൽ അധിഷ്ടിതം ആകട്ടെ ഓരോ ജീവിതവുമെന്നും ദിലീപ് പറയുന്നു.
