featured
സെറ്റിൽവെച്ച് അനൂപ് ചന്ദ്രനുമായി ദിലീപ് തർക്കവും, വെല്ലുവിളിയും ദിലീപ് ചെയ്ത കൂട്ടിയത്, ആ ശാപം നടന്റെ അവസ്ഥ ദയനീയം
സെറ്റിൽവെച്ച് അനൂപ് ചന്ദ്രനുമായി ദിലീപ് തർക്കവും, വെല്ലുവിളിയും ദിലീപ് ചെയ്ത കൂട്ടിയത്, ആ ശാപം നടന്റെ അവസ്ഥ ദയനീയം
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് അനൂപ് ചന്ദ്രന്‍. നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള നടനെ ഇന്ന് മലയാള സിനിമയിൽ അങ്ങനെ കാണാനായി കിട്ടാറില്ല.
ഇപ്പോഴിതാ അനൂപ് ചന്ദ്രന്‍ സിനിമയില്‍ ഇപ്പോള്‍ അത്ര സജീവം അല്ലാത്തത് സംബന്ധിച്ച് സിനിഫിലെ എന്ന സിനിമ ഗ്രൂപ്പില്‍ വന്ന നവീന്‍ നൗഷാദ് എന്നയാളുടെ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
മലയാള സിനിമയിൽ കഴിഞ്ഞ പത്തു പതിനഞ്ചു വർഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. പുതിയ താരങ്ങൾ വന്നു… പുതിയ ടെക്നീഷ്യൻസ് വന്നു… പഴയ താരങ്ങൾ പലരും തങ്ങളുടെ സ്ഥിരം ഇമേജ് തന്നെ മാറ്റിമറിച്ചു. സിനിമ സങ്കൽപ്പങ്ങൾ പോലും ഒരുപാട് മാറി.ഈ മാറ്റങ്ങൾക്കൊപ്പം കാണാതായ കുറച്ചധികം താരങ്ങളും ടെക്നീഷ്യൻസും ഉണ്ട്. എന്തുകൊണ്ടോ ഇവർക്ക് ഇപ്പോൾ കാര്യമായി അവസരങ്ങളില്ല. പല തരങ്ങളുടെയും ഇമേജ് തന്നെ മാറ്റിമറിച്ച പുതിയ പിള്ളേർ ഇവരെ അങ്ങനെ ഗൗനിക്കുന്നുമില്ല. പേരെടുത്തു പറയാൻ പോയാൽ കുറച്ചധികം താരങ്ങളുടെ പേര് തന്നെ പറയാൻ പറ്റും.
ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോയിലുള്ള അനൂപ് ചന്ദ്രൻ അങ്ങനെ ഒരു താരം ആണ്. ഒരു 2010 വരെയുള്ള ഒരുപാട് സിനിമകളിൽ നായകന്മാരുടെ കൂട്ടത്തിൽ അത്യാവശ്യം കോമഡി കഥാപാത്രമായൊക്കെ അവിഭാജ്യ ഘടകമായിരുന്നു അനൂപ് ചന്ദ്രൻ.
എന്നാൽ ഇപ്പോൾ അനൂപിനെ അവസാനം കണ്ട സിനിമയെതാണെന്ന് ചിന്തിച്ചാൽ നല്ല കൺഫ്യൂഷൻ ആയിപ്പോകും. അനൂപ് മാത്രമല്ല വേറെയും താരങ്ങൾ ഉണ്ട് ഈ ലിസ്റ്റിൽ.
ഇവരാരും കഴിവില്ലാത്തതു കൊണ്ടോ, അല്ലെങ്കിൽ മാറ്റത്തിനൊപ്പം ഇമേജ് ചേഞ്ച് ചെയ്യാൻ പറ്റാത്തത്കൊണ്ടോ അല്ല അവസരങ്ങൾ ഇല്ലാത്തത് എന്നും വ്യക്തമാണ്.
എന്നിട്ടും പരിഗണിക്കപ്പെടുന്നില്ല…. ഇനിയായാലും ഇവരൊക്കെ തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാണ് നവീന്‍ നൗഷാദ് സിനിഫിലിൽ കുറിച്ചത്.
നവീന്‍ എന്നയാള്‍ ഈ സംഭവത്തെക്കുറിച്ച് വിശദമായി തന്നെ കമന്റ് ബോക്സില്‍ സൂചിപ്പിക്കുന്നുണ്ട്. ” പുള്ളി ഇൻഡസ്ട്രിയിൽ പലരുമായി ഉടക്കിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ദിലീപിൻ്റെ പ്രതാപ കാലത്ത് പുള്ളിയുമായി ഉടക്കി. മിമിക്രി കലാകാരന്മാരെ കുറിച്ച് പുള്ളി പുച്ഛത്തോടെ സംസാരിച്ചത് ഒരിക്കൽ ദിലീപിൻ്റെ സെറ്റിൽ പ്രശ്നമായി. ദിലീപ് എല്ലാരുടെയും മുന്നിൽ വെച്ച് “നിനക്കെന്താ മിമിക്രികാരെ ഒരു പുച്ഛം” എന്ന് ചോദിച്ചപ്പോൾ അനൂപ് ചന്ദ്രൻ പറഞ്ഞത് “നാടകത്തിൽ നിന്ന് വന്ന എന്നെ മിമിക്രിയുടെ വലിപ്പം കാണിച്ച് പേടിപ്പിക്കണ്ട” എന്നോ മറ്റോ ആണ്. അന്നത്തെ ദിലീപിൻ്റെ പവർ വെച്ച് പുള്ളി ഇൻഡസ്ട്രിയിൽ ഒതുക്കിയിട്ടുണ്ടാവം.” എന്നാണ് നവീന്‍ കമന്റ് ബോക്സില്‍ കുറിച്ചത്.
”കേരള യൂണിവേഴ്സിറ്റി നാടകോത്സവത്തിലെ ബെസ്റ്റ് ആക്ടർ ആയിരുന്നു. സിനിമയിൽ ക്ലാസ്സ്മേറ്റെസിലെ പഴന്തുണി അല്ലാതെ കാര്യമായി ശ്രദ്ധിക്കപ്പെട്ട വേഷങ്ങളൊന്നും കിട്ടിയിട്ടില്ല. പ്രകടനവും അത്ര മെച്ചമായി തോന്നിയിട്ടില്ല. പക്ഷേ, അനൂപ് ചന്ദ്രൻ എന്ന നടന്റെ സ്റ്റേജ് പെർഫോമൻസ് കണ്ടിട്ടുള്ള അനുഭവത്തിൽ പറയുകയാണ്, അയാളിലെ നടന്റെ മറ്റൊരു ഫേസ് റിവീൽ ചെയ്യാനുള്ള സാധ്യത മലയാള സിനിമയിൽ ഇപ്പോഴുമുണ്ട്. പ്രതീക്ഷിക്കുന്നു. ” എന്നാണ് ഒരാൾ കുറിച്ചത്.
