Connect with us

ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറുമായി ധ്യാൻ ശ്രീനിവാസൻ; ഡിറ്റക്ടീവ് ഉജ്ജ്വലൻ ചിത്രീകരണം ആരംഭിച്ചു

Malayalam

ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറുമായി ധ്യാൻ ശ്രീനിവാസൻ; ഡിറ്റക്ടീവ് ഉജ്ജ്വലൻ ചിത്രീകരണം ആരംഭിച്ചു

ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറുമായി ധ്യാൻ ശ്രീനിവാസൻ; ഡിറ്റക്ടീവ് ഉജ്ജ്വലൻ ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമയിൽ എപ്പോഴും വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ വീണ്ടും എത്തുന്നു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി എത്തുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

നവംബർ 17 ന് പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ ആണ് ചിത്രീകരണമാരംഭിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിജുവിൽ സൻ.കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാജി. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നുവരുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പത്താം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്സ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും മൂന്നുവർഷത്തെ ഫിലിം മേക്കിംഗ് കോഴ്സും ഒന്നിച്ചു തന്നെ പൂർത്തിയാക്കിക്കൊണ്ടാണ് സംവിധായകരായി ഇവർ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

2022ൽ കമിറ്റ് ചെയ്ത സിനിമയാണിത്. ഇതിനു മുമ്പുള്ള പ്രോജക്റ്റുകൾ തീരുന്നതിനനുസരിച്ചാണ് ഇപ്പോൾ ഈ ചിത്രം തുടങ്ങുവാൻ കഴിഞ്ഞതെന്ന് നിർമ്മാതാവ് സോഫിയാ പോൾ പറഞ്ഞു. അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണിവർ. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.

ഭാര്യാഭർത്താക്കന്മാർ കൂടിയായ പ്രേം അക്കുടു – ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. കലാസംവിധാനം – കോയ, മേക്കപ്പ് – ഷാജി പുൽപ്പള്ളി. കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടേർ – രതീഷ്.എം. മൈക്കിൾ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാർ മാനേജർ – റോജിൻ. പ്രൊഡക്ഷൻ മാനേജർ – പക്കുകരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ – കെവിൻ പോൾ ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ

Continue Reading
You may also like...

More in Malayalam

Trending